സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Aug 9th, 2018

ഇടതുപക്ഷക്കാര്‍ കൊസാബിയെ വായിക്കുമോ?

Share This
Tags

KKസി കെ അബ്ദുള്‍ അസീസ്

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഇടത് പക്ഷ ബുദ്ധി ജീവികള്‍ നല്ല കഥ പറച്ചിലുകാരാണ്. അവര്‍ രാമായണം കഥ പറയും ; മഹാഭാരതം കഥ പറയും. പക്ഷെ രാമനെ കാട്ടിലേക്കയച്ചതിന്റെ പിന്നിലെ ബ്രാഹ്മണ ഗൂഢാലോചനയെ കുറിച്ച് പറയില്ല. ബ്രാഹ്മണ -ക്ഷത്രിയ തര്‍ക്കങ്ങളുടെ ചരിത്രപരമായ ഒരു അപഗ്രഥനത്തിനൊന്നും മെനക്കെടില്ല . രാമനും സീതക്കും ഇടയിലെ വൈരുധ്യത്തില്‍ അവര്‍ രാമന്റെ പക്ഷത്തെ നില്ക്കൂ . രാവണനെ രാക്ഷസന്‍ ആയിട്ടെ കാണൂ . കോസംബിയെ കുറിച്ചൊക്കെ അവര്‍ വാചകം അടിക്കാറുണ്ടെങ്കിലും കൊസാംബി എഴുതിയതൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല എന്നാണ് അനുഭവം . രാമായണവും മഹാഭാരതവും സ്വന്തം സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഒരു മലയാളി സഖാവ് അടുത്ത ഇടെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചു കണ്ടപ്പോള്‍ തോന്നിയതാണ് . കൊസാംബി യെ വായിച്ച മലയാളി ഹിന്ദുവിനു രാമായണത്തെ സ്വന്തം സാംസ്‌കാരിക പൈതൃകം ആയി കാണാന്‍ സാധിക്കില്ല .മലയാളിയുടെ സാംസ്‌കാരിക പൈതൃകം വേറെയാണ് . ഇക്കാര്യത്തില്‍ കേരളത്തിലെ ഇടത് ബുദ്ധി ജീവികള്‍ തമിഴനാ്‌രില്‍ നിന്ന് പഠിക്കണം . തമിള്‍ മക്കള്‍ ഹിന്ദുവാണെന്ന് പറ യുമ്പോഴും സാംസ്‌കാരിക പൈതൃകം ഉത്തരേന്ത്യന്‍ ആണെന്ന് അവരെ കൊന്നാലും സമ്മതിച്ചു തരില്ല . റോമില ഥാപ്പര്‍ ഇന്ത്യ ചരിത്ര പഠനങ്ങളില്‍ ശ്രമണ മത വിഭാഗങ്ങളെ കുറിച്ച് പ്രതിപാദി ച്ചിട്ടുണ്ട് .കൊസാംബിയുടെ myth and reality പ്രാദേശികാടിസ്ഥാനത്തില്‍ നില നിന്നിരുന്ന ഇത്തരം വിശ്വാസങ്ങളുടെ സാമൂഹ്യ പശ്ചാത്തലത്തെ ആഴത്തില്‍ പരിശോധി ചിക്കുന്നുണ്ട് . സംസ്‌കാരത്തെ കുറിച്ചുള്ള മാര്‍ക്‌സിയന്‍ പഠനങ്ങള്‍ക്ക് ഇന്നു ലഭ്യ മായ ഏറ്റവും മെച്ചപ്പെട്ട വിവരങ്ങള്‍ അത് പ്രദാനം ചെയ്തിട്ടുണ്ട് . പക്ഷെ , നമ്മുടെ മഹാന്മാരായ മാര്‍ക്‌സിസ്റ്റ് സാംസ്‌കാരിക വിശാരദര്‍ ഇപ്പോഴും രാമായണം വായിച്ച് കൊണ്ടിരിക്കുകയാണ് . മാര്‍ക്‌സും എന്‍ഗേള്‍സും ലെനിനും രാമായണം വായിച്ചിട്ടില്ല എന്ന താണ് ഇവരുടെ ഈ വായനക്ക് ആവേശം പകരുന്നത് . രാമായണങ്ങള്‍ പലതുണ്ട് . അതിലേറ്റവും പുതിയത് ramananda sagar രചിച്ചു ദൂരദര്‍ശന്‍ സീരിയല്‍ ആയി സംപ്രേഷണം ചെയ്ത രാമായണം ആണ് .1979 ലോ മറ്റോ ആണ് അത് സംപ്രേഷണം തുടങ്ങിയത് .ബിജെപി രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് സാംസ്‌കാരിക അടിത്തറ പണിയുക എന്ന തായിരുന്നു ഈ സീരിയലിന്റെ രാഷ്ട്രീയ ദൗത്യം .അന്നത് മനസ്സിലാക്കി യവരും അതിനെ കുറിച്ച് എഴുതിയ വരുമുണ്ടെങ്കിലും ഇടത് ബുദ്ധി ജീവികള്‍ക്കത് വേണ്ടത്ര ബോധിച്ചില്ല .അവരപ്പോഴും രാമായണത്തിന്റെയും മഹാഭാരത്തിന്റെയും ഭാവഭംഗിയെ കുറിച്ച് പ്രസംഗിച്ചു നടക്കുകയായിരുന്നു .ഭാരതീയ പാരമ്പര്യത്തിലെ ഉണ്മയെ മഥനം ചെയ്‌തെടുക്കാനുള്ള ‘മാര്‍ക്‌സിസ്റ്റ് സാംസ്‌കാരിക പ്രവര്‍ത്തനം ‘നടത്തി കൊണ്ടിരിക്കുകയായിരുന്നു .എന്നിട്ടെവിടം വരെ എത്തി ?നിങ്ങള്‍ രാമായണം വായിക്കുന്തോറും ബിജെപി യും സംഘ് പരിവാറും ശ ക്തിപ്പെട്ടു കൊണ്ടേയിരുന്നു . എന്ത് കൊണ്ട് എന്ന് അന്നും ചോദിച്ചിട്ടില്ല ; ഇന്നും ചോദിക്കുന്നില്ല . സാംസ്‌കാരിക വിശ കലനങ്ങളില്‍ , ഭരിക്കുന്ന സംസ്‌കാരത്തെയും ഭരിക്കപ്പെടുന്ന സംസ്‌കാരത്തെയും വേറിട്ട് കാണുകയും അതിന്റെ വര്ഗപശ്ചാത്തലത്തില്‍ പരിശോധിച്ച് കൊണ്ട് വളരുന്നതേത് , വളര്‍ത്തേണ്ട തേതു എന്ന് നിര്‍ണയനം നടത്തുകയും ചെയ്യുന്നതാണ് മാര്‍ക്‌സിസ്റ്റ് രീതി .കമ്മ്യൂണിസ്റ്റ്കാര്‍ സാംസ്‌കാരിക ഇടപെടലുകാര്‍ അല്ല ,സംസ്‌കാരത്തില്‍ ഇടപെടുന്നവര്‍ ആണ് .ഇ.എം.എസ് പണ്ട് ഉന്നയിച്ച ഒരു ചോദ്യം ഇപ്പൊള്‍ ഓര്‍ക്കാവുന്നതാണ് .ജ നാധിപത്യ കേരളത്തില്‍ ക്ഷേത്രസംസ്‌കാരം അവസാനിച്ചിട്ടും കഥകളി പോലെയുള്ള ക്ഷേത്രകലകള്‍ കേരളത്തിന്റെ ദേശീയ കലയാവുകയും തെയ്യം പോലെയുള്ള ജനകീയ കലാരൂപങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്തത് എന്ത് കൊണ്ട് ?ഈ ചോദ്യത്തിന് ഉത്തരം ലെനിന്‍ പറഞ്ഞിട്ടുണ്ട് .തോല്‍പ്പിക്കപ്പെട്ട ഭരണവര്‍ഗങ്ങള്‍ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെ യും പടച്ചട്ടയണിഞ്ഞു അധികാരം തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് .അത് കൊണ്ട് രാമായണം വായിച്ചോളൂ .അതും ഒരു മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനം ആണെന്ന് പറയരുത് എന്ന് മാത്രം .രാമഭക്തിയോടെ രാമായണം വായിച്ചാല്‍ ഭക്തര്‍ക്ക് ആത്മ സുഖം ലഭിക്കും .ബിജെപിയെ തോല്പിക്കാന്‍ രാമായണം വായിച്ചാല്‍ ബിജെപിക്കാണ് അതിന്റെ സുഖം കിട്ടുക.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>