സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Aug 5th, 2018

ലിംഗമാറ്റ ശസ്ത്രക്രിയക്കായ് 2 ലക്ഷം ധനസഹായം – ആഘോഷിക്കാന്‍ വരട്ടെ

Share This
Tags

ff

ഫൈസല്‍ ഫൈസു

കേരളത്തില്‍ ട്രാന്‍സുകള്‍ക്കായ് ലിംഗമാറ്റ ശസ്ത്രക്രിയക്കായ് സര്‍ക്കര്‍ 2 ലക്ഷം ധനസഹായം നല്‍കുന്നതായി വാര്‍ത്തകള്‍ കാണുന്നുണ്ടു് പല ആളുകളും അതെല്ലാം ഗംഭീരമായി ആഘോഷിക്കുന്നതും കാണുന്നു. എന്നാല്‍ ഇതെല്ലാം നടപ്പിലായിട്ട് പോരെ ആഘോഷങ്ങളൊക്കെയും. കാരണം
1. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യത്തെ ബജറ്റ് അവതരണത്തില്‍ തന്നെ 10 കോടി രൂപ ട്രാന്‍സുകളുടെ ക്ഷേമത്തിനായി മാറ്റിവെച്ചതായി ബഹു: ധനമന്ത്രി ഐസക് തോമസ് സര്‍ പ്രഖ്യാപിച്ചിരുന്നു അതെവിടെ അതിനെ കുറിച്ച് കൃത്യമായി ഒന്നും ഇപ്‌ഴും അറിവില്ല അപ്രഖ്യാപനവും ഇത്തരം വാര്‍ത്തകളില്‍ വലിയ പ്രാധാന്യം വഹിച്ചിരുന്നു
2. അഭിജിത്ത് പുല്‍പ്പറമ്പത്തിന്റെ അവളിലേയ്ക്കുള്ള ദൂരം എന്ന ഡോക്യുമെന്റ് റിയും ട്രാന്‍സ് ഫോട്ടോ എക്‌സിബിഷനും എത്തിയ ഇതേ മന്ത്രി തന്നെ വീടില്ലാത്ത ട്രാന്‍സുകള്‍ക്ക് ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം വീട് വെച്ച് കൊടുക്കും എന്നും പ്രഖ്യാപിച്ചിരുന്നു എന്നാല്‍ നാളിതുവരെ വീടില്ലാത്ത ഒരു ട്രാന്‍സിനെങ്കിലും വീട് കിട്ടിയതായി യാതൊരJfവും ഇല്ല ആ പ്രഖ്യാപനവും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ്.
3. എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സുകള്‍ക്കായ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചിരുന്നു വന്നോ എന്ന് യാതൊരറിവും ഇല്ല അതും ഗംഭീര വാര്‍ത്തയായിരുന്നു. എന്നാല്‍ ശേഷം കോട്ടയം മെഡി: കോളേജില്‍ ഒരു ക്ലിനിക്ക് വന്നു അതിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ അന്വേഷിക്കേണ്ടിയിരിയ്ക്കുന്നു അതും വെറും വാര്‍ത്തകള്‍ക്കായ് മാത്രം വഴിമാറി.
4 കൊച്ചി മെട്രോയില്‍ 23 ട്രാന്‍സുകള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുത്തു എന്ന വാര്‍ത്തയും ലോകം മുഴുവന്‍ ആഘോഷിച്ചതാണ് അതിന്റെ യഥാര്‍ത്ഥ അവസ്ഥ ജോലിയില്‍ പ്രവേശിച്ച ട്രാന്‍സുകള്‍ തന്നെ പങ്കുവെച്ചതാണ്.
5 ഈ അടുത്ത കാലത്ത് മറ്റൊരു പദ്ധതി കൊണ്ടുവന്നു ട്രാന്‍സുകള്‍ക്കായ് സ്വയം തൊഴിലിനായി RS – 50000 രൂപ സ്വയം തൊഴില്‍ ചെയ്യാന്‍ മുന്നോട്ട് വരുന്ന വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം എന്നത് അതിനായ് ഒരോ ജില്ലയിലേക്കും സാമൂഹ്യനീതി വകുപ്പ് പ്രൊബേഷണല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും അവര്‍ അപേക്ഷിച്ച ട്രാന്‍സുകളെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിട്ടുള്ളതുമാണ് എന്നാല്‍ നാളിതുവരെ ഒരു അപേക്ഷിച്ച ഒരു കമ്മ്യൂണിറ്റിക്കെങ്കിലും ധനസഹായം ലഭിച്ചതായി അറിവില്ല.
6. ട്രാന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് അതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നാണ് അപേക്ഷിച്ച എത്ര പേര്‍ക്ക് കാര്‍ഡ് കിട്ടി എന്നാല്‍ ട്രാന്‍സുകള്‍ക്ക് ആനുകൂല്യങ്ങള്‍ നേടണമെന്നാല്‍ ഈ തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നതും അത്യാവശ്യമായിപ്പറയുന്നു എന്നിട്ടും അപേക്ഷിച്ചവര്‍ക്കൊന്നും ഇതൊന്നും ലഭിച്ചതായി അറിവില്ല. അപ്പോള്‍ പറഞ്ഞു വന്നത് എന്തെങ്കിലും നടപ്പിലാക്കിയിട്ട് പോരെ അതിന്റെ പേരിലുള്ള ആഘോഷങ്ങള്‍ അത്രേ ഉദ്ദേശിച്ചൊള്ളൂ കാര്യങ്ങള്‍ നിഷ്പക്ഷമായി പറഞ്ഞു എന്നു മാത്രം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>