സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Aug 5th, 2018

സത്‌നാംസിംഗ് മാന്റെ സ്മരണാര്‍ത്ഥം സദ്ഭാവന-വിദ്യാഭ്യാസ ട്രസ്റ്റ് രൂപീകരിക്കുന്നു.

Share This
Tags

sss

കേരള പൊലീസിനും അമൃതാനന്ദമായി മഠത്തിനും മേല്‍ കരിനിഴല്‍ വീഴ്ത്തിയ ബീഹാര്‍ യുവാവ് സത്‌നാംസിംഗ് മാന്‍ കൊലപാതകം നടന്നിട്ട് 2018 ആഗസ്റ്റ് 4ന് ആറ് വര്‍ഷം തികഞ്ഞു. പക്ഷെ, സത്‌നാംസിംഗ് കൊലകേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പിതാവ് ഹരേന്ദ്രകുമാര്‍ സിംഗും കുടുംബവും നടത്തിവരുന്ന സത്യാഗ്രഹ-നിയമ പോരാട്ടങ്ങള്‍ക്ക് ഇനിയും ഫലം കണ്ട് തുടങ്ങിയിട്ടില്ല. പിതാവ് ഹാരിന്ദ്രകുമാര്‍ സിംഗ് മകന്റെ നാമധേയത്തില്‍ സദ്ഭാവന-വിദ്യാഭ്യാസ പ്രോത്സാഹനം ലക്ഷ്യം വെച്ചുകൊണ്ട്, ഒരു കോടി രൂപയുടെ പ്രവര്‍ത്തന മുലധനമുള്ള ഒരു ജീവകാരുണ്യ-വിദ്യാഭ്യാസ ട്രസ്റ്റ് രൂപികരിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരില്‍ നടന്ന സത്‌നാംസിംഗ് അനുസ്മരണവും മനുഷ്യാവകാശ പ്രവര്‍ത്തക കുട്ടായ്മയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്, ഒരുതരത്തില്‍, സത്‌നാംസിങിന്റെ ദാരുണാന്ത്യം കേരളത്തില്‍ അത്ര പെട്ടെന്ന് മറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമായി മാറിയിരിക്കുകയാണ്. സത്നാം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, സത്നാം വിദ്യാഭ്യാസ അവാര്‍ഡ് എന്നിവ കേരളത്തിലെയും ബീഹാറിലെയും വിദ്യാര്‍ഥി/വിദ്യാര്‍ത്ഥിനികള്‍ക്കായി തുല്യമായി വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരും എന്നാല്‍, സാമൂഹ്യ-സാമ്പത്തിക മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികളെ കണ്ടെത്തും. മത വിദ്വേഷവും, അസഹിഷ്ണുതയും ആളിപടരുണ സമകാലിന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ മതസമന്വയം, സാമുദായിക സൗഹാര്‍ദം സര്‍വ്വ മത സാഹോദര്യം എന്നീ മേഖലകളില്‍ ഇടപെടുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍/പ്രവര്‍ത്തക/സംഘടനക്ക് എന്നിവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സത്നാംസിംഗ് സദ്ഭാവന അവാര്‍ഡ് 2019 ആഗസ്റ്റ് 4 മുതല്‍ എല്ല വര്‍ഷവും സമ്മാനിക്കുന്നതാണ്.
ട്രസ്റ്റിന്റെ ആസ്ഥാനം ഡല്‍ഹിയിലാണ്. എന്നാല്‍, ആദ്യ അവാര്‍ഡ് ദാനം കേരളത്തില്‍ വെച്ച് നടത്തും. അവാര്‍ഡ് തുക ഒരു ലക്ഷം രൂപയായിരിക്കും. കേരള ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കേരള സര്‍ക്കാര്‍ സത്നാംസിംഗ് മാന്റെ കുടുംബത്തിന് നല്‍കിയ 10 ലക്ഷം രൂപ ഉള്‍പ്പെടെ തന്റെ പരമ്പരാഗത സമ്പത്തില്‍നിന്നുള്ള ഒരു കോടി രൂപയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനാരംഭത്തിലെ മുലധനമായിരുക്കുകയെന്ന് ഹരേന്ദ്രകുമാര്‍ സിംഗ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന്, തന്റെ 5 മക്കളില്‍ മരണമടഞ്ഞ സത്നാമിനുള്ള എല്ലാ സ്വത്തവകാശങ്ങളും ഈ ട്രസ്‌റില്‍ ലയിപ്പിച്ച് സത്‌നാമിന്റെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കേരളത്തിലും ബീഹാറിലും തുടരുമെന്നും ബീഹാര്‍ ഗയ ജില്ലയിലെ പ്രധാനപ്പെട്ടൊരു വ്യവസായ കുടുംബത്തിലെ അംഗമായ ഹരേന്ദ്രകുമാര്‍ സിംഗ് പ്രഖ്യാപിച്ചു.
സത്‌നാംസിംഗ് കൊലപാതകത്തിലെ യഥാര്‍ഥ സംഭവ വികാസങ്ങള്‍ അനാവരണം ചെയ്യുന്നതിന് സി.ബി.ഐ. തുടരന്വേഷണം ആവശ്വപ്പെട്ടുകൊണ്ടുള്ള നിയമ പോരാട്ടം കേരളത്തിലും ഡല്‍ഹിയിലും തുടരുമെന്ന് സത്‌നാംസിംഗ്-നാരായണന്‍കുട്ടി ഡിഫെന്‍സ് കമ്മറ്റി തീരുമാനിച്ചു. കെ.ജി.ശിവാനന്ദന്‍, പി.വി.മുഹമദ്കുട്ടി, പ്രൊഫ.കെ.അജിത, ബുലഹര്‍കൊല്ലംപറമ്പില്‍, എന്‍.ബി.അജിതന്‍, പി.എ. മോഹനന്‍, എ.ബി.എം.സഗീര്‍, കെ.എസ്.ജോഷി, അഡ്വ.എം.ബിജുകുമാര്‍, എന്‍.വി.ഉണ്ണി, വിപിന്‍നാഥ്, വി.മനോജ് എന്നിവര്‍ സംസാരിച്ചു ടി.കെ.വിജയന്‍മാസ്റ്റര്‍ അധ്യക്ഷനായ ചടങ്ങിന് ഈസാബിന്‍ അബ്ദുള്‍കരീം സ്വാഗതം പറഞ്ഞു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>