സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Aug 3rd, 2018

മൂന്നാര്‍ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ വംശീയ അക്രമണവും പീഡനവും

Share This
Tags

manoj

മനോജ് ജെയിംസ്

എല്ലാവര്‍ക്കും നമസ്‌കാരം. കേരളത്തില്‍ ജീവിക്കുകയും പക്ഷെ തമിഴ് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഭാരതീയനാണ് ഞാന്‍. എന്റെ അച്ഛനും അമ്മയും മൂന്നാര്‍ തേയില തോട്ടത്തിലെ തൊഴിലാളികളാണ്. വീട്ടിലെ സാമ്പത്തിക പ്രശ്‌നം കാരണം സ്വന്തമായി അധ്വാനിച്ചു എഞ്ചിനീയറിംഗ് പഠിച്ചു. 2013 മാര്‍ച്ച് 22-ാം തിയതി മുതല്‍ മുന്നാറിലെ തേയില തോട്ടത്തിലെ ഓഫീസില്‍ സ്റ്റാഫ് ആയി ജോലി ചെയ്തു. 2015-ല്‍ നടന്ന പെമ്പിള്ളൈ ഒരുമൈ സമരത്തില്‍ സഹകരിക്കുകയും തേയില കമ്പനിയുടെ തൊഴിലാളി വിരുദ്ധമായ സമീപനം തുറന്നു കാണിക്കുവാന്‍ ഞാന്‍ തൊഴിലാളുകളെ സഹായിക്കുകയും ചെയ്ത്. അതിന്റെ പ്രതിഫലമായി എനിക്കു എന്റെ ജോലി നഷ്ടപ്പെട്ടു.

അതിന് ശേഷം കൂലി കൂട്ടുന്നതിനുള്ള സമരത്തിലും ഞാന്‍ പങ്കാളിയായി. ആ സമരം വിജയിക്കുകയും ചെയ്തു. ആ സമരത്തിന് ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുകയും 8748 ഓട്ട് നേടുകയും ചെയ്തു. അതിനു ശേഷം സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിക്കുന്ന കാലഘട്ടത്തില്‍ 2017 ജൂലൈ 12 -ആം തീയതി എന്നെ പോലീസ് സ്റ്റേഷന്‍ വരാന്‍ പറയുകയും മാവോയിസ്‌റ്കളുമായി എനിക്ക് ബന്ധം ഉണ്ടെന്നു ആരോപിച്ചു എന്നെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പക്ഷെ ഞാന്‍ നിരപരാധി ആയതു കൊണ്ട് എന്നെ കോടതി വെറുതെ വിട്ടു. അതിനു ശേഷം പല പ്രാവശ്യം എന്നെ പല ദിവസങ്ങളിലും പകലും രാത്രിയും നോക്കാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. എന്നെ വളെരെയധികം മാനസീകമായി പീഡിപ്പിച്ചു.

ഈ മനസീക പീഡനത്തിന്റെ തുടര്‍ച്ചയെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം ശാന്തമ്പാറ പോലീസ് സ്റ്റേഷനില്‍ പെരിയകനാല്‍ എസ്റ്റേറ്റ് മാനേജറിന്റെ പേരില്‍ എനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആ മാനേജറയുമായി ഞാന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും വഴക്കുണ്ടാക്കി എന്നുമാണ് കേസ്. പക്ഷെ അങ്ങനെ ഉണ്ടായി എന്ന് പറയപ്പെടുന്ന ദിവസം ഞാന്‍ മുന്നാറിലെ ഇല്ലായിരുന്നു. ആദ്യം എന്റെ ഒരു സുഹൃത്തിന്റെ പേരാണ് ആ മാനേജര്‍ പറഞ്ഞത്. പിന്നീട് ‘ആരോ’ ഇടപെട്ടു എന്റെ പേര് അതില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു. എന്നെ മാനസികമായി പീഡിപ്പിച്ചു നാട് കടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയസ്വാധീനമുള്ള മുന്നാറിലെ കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം കഴിഞ്ഞ ദിവസം എനിക്ക് ബോധ്യപെട്ടു. എന്റെ പേരില്‍ കൊടുക്കപെട്ട മൂന്നാമത്തെ കള്ളക്കേസാണിത്. ഈ കേസില്‍ എനിക്ക് ജാമ്യം ലഭിച്ചു.

ഈ വംശീയ ആക്രമണവും മാനസീക പീഡനവും കാരണം ഞാന്‍ ആത്മഹത്യായുടെ വക്കിലാണ്. മുന്നാറിലെ സാധാരണ തോട്ടം തൊഴിലാളികളായ എന്റെ അച്ഛനും അമ്മയും എന്നെ പീഡിപ്പിക്കുന്നത് കണ്ട് മാനസീകമായി തകര്‍ന്നിരിക്കുകയാണ്. പല പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും എനിക്ക് ഒരു രീതിയിലും പരിചയമില്ലാത്ത മാവോയിസ്‌റ് നേതാക്കളുടെ പേരും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്.

പെമ്പിള്ളൈ ഒരുമൈ സമരത്തിന്റെ തുടര്‍ച്ചയായി ടാറ്റാ അനധികൃതമായി കൈവശംവച്ചിട്ടുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ച് തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതരായ മറ്റു പിന്നോക്കകാര്‍ക്കും വിതരണത്തെ ചെയ്യണമെന്ന് പറഞ്ഞു സഖാവ് ഗോമതിയുടെ സമരത്തിനെ ഞാന്‍ പിന്തുണച്ചുതും ശേഷമാണ് എന്നെ കൂടുതലും പോലീസ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഞാന്‍ മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനും സബ് ഇന്‍സ്‌പെക്ടറിനും വിവരാവകാശ നിയമ പ്രകാരം എന്നെ അറസ്റ്റ് ചെയ്തതിനും എന്റെ വീട്ടില്‍ സെര്‍ച്ച് വാറന്റ് ഇല്ലാതെ പരിശോധന നടത്തിയതിനും കാരണം അന്വേഷിച്ചപ്പോള്‍ കേരള പോലീസ് ആക്ട് 37 പ്രകാരം എന്നോട് അത് പറയാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്. എന്ന് വച്ചാല്‍ ശരിയായ ഒരു ഉത്തരവും പോലീസിനില്ല. ശരിക്കും പറഞ്ഞാല്‍ മൂന്നാറിലെ തൊഴിലാളികളുടെ സമരം പിന്തുണച്ചതിനും അവരോടൊപ്പം പ്രവര്‍ത്തിച്ചതിനും എന്നെ മാനസീകമായി പീഡിപ്പിച്ചു ആത്മഹത്യാ ചെയ്യിക്കുവാന്‍ പോലീസിന്റെ സഹായത്തോടു കൂടെ ഇവിടത്തെ കമ്പനി ശ്രമിച്ചു കൊണ്ടിരിക്കയാണ്. ഈ വിവരം സാധാരണ മനുഷ്യന് ജീവിക്കാന്‍ വേണ്ടി സമരം നടത്തുന്ന എല്ലാവരെയും അറിയിക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്’

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>