സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Aug 2nd, 2018

അമാനവ സംഗമത്തിനു ഒരു തുടര്‍ച്ചയുമില്ല

Share This
Tags

aaaഅജിത് കുമാര്‍ എ എസ്

അമാനവ സംഗമം എന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു മുഹൂര്‍ത്തം മാത്രമായിരുന്നു. ഒരു അടിപൊളി മുഹൂര്‍ത്തം അത്ര തന്നെ. അത് അവിടെവച്ചു തീര്‍ന്നു .എല്ലാവരും പിരിഞ്ഞു. അതിനു മുന്‍പേ ആ മുഹൂര്‍ത്തത്തിനു ഒരു വേരുമില്ല അത് നടന്നതിനു ശേഷം ഒരു തുടര്ച്ചയുമില്ല. അതിനു അന്ന് കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു അത് ചെയ്തു അത്ര തന്നെ. ഒരു കൃത്യമായ സിദ്ധാന്തമോ കൃത്യമായി വരച്ചിട്ട ഒരു പദ്ധതിയോ അതിനില്ലായിരുന്നു. അത് നടന്നതിനു ശേഷം അതിനെ കുറിച്ചുള്ള പുസ്തകം എന്ന ആശയം വ്ന്നപ്പോള്‍ മിക്കവരും വേണ്ടാ എന്ന അഭിപ്രായമാണ് പറഞ്ഞത് കാരണം ആ ഒരു പരിപാടിയെ ഉറപ്പിക്കുകയോ അല്ലെങ്കില്‍ ഒരു കൃത്യമായ ഒരു വസ്തുവാക്കി മാറ്റുകയോ ചെയ്യേണ്ടതില്ല എന്നതായിരുന്നു അഭിപ്രായം.അതിന്റെ രസത്തിന് വിട്ടേക്കുക എന്നതായിരുന്നു ആശയം. അതുമല്ല അതിനു ഒരു സംഘടനാ രൂപമോ വിളിച്ചു കൂട്ടാനും പിരിച്ചു വിടാനും ചാര്‍ജുള്ള ഒരു കമ്മിറ്റിയോ ഇല്ലായിരുന്നു.കുറെ പേര്‍ ഒത്തു കൂടി പിരിഞ്ഞു അത്ര തന്നെ. അതിന്റെ ഒരു രസം എന്നത് ഭയങ്കര സിദ്ധാന്തം എന്നൊക്കെ പറയുന്ന പലതിനെയും പൊതുയിടത്തിലെ ഒരു പോപ്പുലര്‍ സംവാദമാക്കിയെന്ന്താണ്. മുസ്ലിം സമുദായത്തെ ശത്രു പക്ഷത്തു നിര്‍ത്തി conceive ചെയ്ത, എറണാകുളത്ത് നടന്ന ഒരു ഇടതു പരിപാടിയുടെ സ്പൂഫ് മാത്രമായിരുന്നു ഈ പരിപാടി. അത് കൊണ്ട് അവിടെ വച്ചു അതിന്റെ രസം തീര്‍ന്നു.ഇനി അതിനെ കുറിച്ച് മിണ്ടുന്നത് പോലും ബോറാണ്.

രെജേഷിന്റെ പേരും പറഞ്ഞു ആരെയാണ് ആ ഒഴിഞ്ഞ ബീച്ച് നോക്കി തെറി വിളിക്കുന്നത്? അന്ന് കൂടിയവരില്‍ രാഷ്ട്രീയ വിശ്വാസത്തിന്റെ കാര്യത്തിലോ സദാചാര സങ്കല്പ്പത്തിലോ ലിംഗ വയ്വ്ഹാരത്തെ കുറിച്ചോലൈംഗികതയെ കുറിച്ചോയുള്ള അഭ്പ്രായ്തിന്റെ സമാനതകള്‍ ഉള്ളവര്‍ ഒന്നുമില്ലായിരുന്നല്ലോ. പരിപാടിക്ക് ശേഷം എത്രയോ പേര്‍ തമ്മില്‍ അടി കൂടിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ ആളെ ഇഷ്ട്ട മില്ലാത്ത എത്രയോ പേര്‍ ഉണ്ടായിരുന്നു. എറണാകുളം പരിപാടിയുടെ വിദ്വേഷത്തെ ട്രോള്‍ ചെയ്യുക എന്നതിന് വേണ്ടി വ്യത്യസ്ത അഭിപ്രായമുള്ളവര്‍ കൂടി എന്നേയുള്ളൂ . അവരെല്ലാം പോയി വേറെ പാട് നോക്കുന്നു . ഇനിയും അമാനവ സംഗമം എന്നൊക്കെ തെറി വിളിച്ചു നടക്കുന്നവര്‍ വല്ലാതെ പേടിച്ചു പോയതിന്റെ പ്രശ്‌നമാണ് എന്നാണു തോന്നുന്നത്. ഇപ്പൊ സംസാരിക്കപ്പെടുന്ന ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ അങ്ങനെ രാഷ്ട്രീയ വ്യത്യ്‌സമൊന്നും ഒന്നുമല്ല. പല ജാതി, രാഷ്ട്രീയ വൃത്തങ്ങളില്‍ പെട്ടവരാണ് അത് ചെയ്തിട്ടുള്ളത്.

ഫേസ് ബുക്ക്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>