സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Aug 1st, 2018

മാതൃഭൂമിയെ പിന്തുണക്കണോ ഐസക്?

Share This
Tags

mmപത്മനാഭന്‍ എന്‍.

ബഹുസ്വരത സംരക്ഷിക്കാന്‍ ‘മാതൃഭൂമി’ക്കൊപ്പം നാമെല്ലാം നില്‍ക്കണം എന്ന മന്ത്രി തോമസ് ഐസക്കിന്റെ ആഹ്വാനം ചൊവ്വാഴ്ച ആ പത്രത്തില്‍ വായിച്ചു.അക്കാര്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ചില സംശയങ്ങള്‍ ഉള്ളത് കൊണ്ട് കഴിയുന്നില്ല. ആര്‍ക്കെങ്കിലും അവ തീര്‍ത്ത് തരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. വിനീതന് അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമേ…. അക്ഷരം കൂട്ടി വായിക്കാന്‍ പഠിച്ചതും ലോക വിവരം സമ്പാദിച്ചതും പത്രപ്രവര്‍ത്തനം ഉപജീവനമാക്കാന്‍ സഹായിച്ചതുമെല്ലാം മാതൃഭൂമി ആണെങ്കിലും നാലഞ്ച് വര്‍ഷം മുമ്പ് ആ പത്രത്തിന്റെ മുതലാളിമാര്‍ പ്രകടിപ്പിച്ചു തുടങ്ങിയ തൊഴിലാളി വിരുദ്ധ സ്വഭാവത്തിന്റെ ഫലമായി കുറെയായി ആ പത്രം വായിക്കാത്തതിനാലാണ് ഈ സംശയങ്ങള്‍. ഒറ്റയടിക്ക് 24 പത്രപ്രവര്‍ത്തകരെയല്ലേ കൂട്ടമായി വടക്കേ ഇന്ത്യന്‍ ഭീകര പ്രദേശങ്ങളിലേക്ക് നാട് കടത്തിയത്. മറ്റൊന്നിനുമായിരുന്നില്ല, വേജ് ബോര്‍ഡ് പ്രകാരമുള്ള ശമ്പളം വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം. അത്തരമൊരു സ്ഥാപനം എന്ത് ബഹുസ്വരതയാണ് സംരക്ഷിക്കുക?
ആരാണ് മാതൃഭൂമിയുടെ ഇപ്പോഴത്തെ പത്രാധിപര്‍? ആദരണീയനായ പി.വി.ചന്ദ്രന്‍ അവരുകള്‍ തന്നെയോ? സാധാരണ പത്രാധിപരുടെ പേര് വെച്ചല്ലേ മുഖപ്രസംഗം ഒന്നാം പേജില്‍ എഴുതുക? എന്തേ മാതൃഭൂമിക്ക് പത്രാധിപര്‍ ഇല്ലാതെയാകാന്‍ കാരണം? ‘ മീശ ‘ നോവല്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്‍ നോവലിസ്റ്റ് എഴുതിയ കാര്യങ്ങള്‍ അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യക്കും മകള്‍ക്കുമെല്ലാം ബാധകമാണ് എന്നതിനാല്‍ ശരിയല്ല എന്ന് ബഹുമാനപ്പെട്ട ചന്ദ്രന്‍ സാര്‍ പറഞ്ഞതായി വായിച്ചു. നേരാണോ? ഇത്രമാത്രം ബഹുസ്വരത പറയുന്ന മാതൃഭൂമി ആ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതല്ലേ?
ഐസക്ക് സാര്‍ പറയുന്നത് പോലെ അക്ഷര ജാഗ്രതയുടെ പാലകരാണ് മാതൃഭൂമി എങ്കില്‍ നോവലിസ്റ്റിനൊപ്പം നിന്ന് ആ സൃഷ്ടി പ്രസിദ്ധീകരിക്കുകയായിരുന്നില്ലേ വേണ്ടത്? വിപണിക്ക് വേണ്ടി സംഘി വിരുദ്ധത സ്വീകരിക്കുകയല്ലേ മാതൃഭൂമി ചെയ്യുന്നത്? ഇവ എന്റെ സംശയങ്ങള്‍ ആണ്. ഇതിന്റെ സത്യ സ്ഥിതി അറിഞ്ഞിട്ട് വേണം എനിക്ക് മാതൃഭൂമിയെ പിന്തുണക്കാന്‍!

(വാടാസ് ആപ്)

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>