സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jul 30th, 2018

അവഹേളിക്കാന്‍ സഭയെ വിട്ടു കൊടുത്തത് വൈദികരും മെത്രാന്മാരുമാണ്.

Share This
Tags

ccc

മനോജ് കെ എബ്രാഹം

അവഹേളിക്കാന്‍ സഭയെ വിട്ടു കൊടുത്തത് ആരാണ് ? ഞാനല്ല നിങ്ങളുമല്ല ളോഹയണിഞ്ഞ വൈദികരും അരപ്പട്ട കെട്ടിയ മെത്രാന്മാരുമാണ്. ബാലപീഡകരെ സംരക്ഷിച്ചതും ഒളിപ്പിച്ചതും ഞാനല്ല നിങ്ങളുമല്ല.പിന്നെയോ ഈ വൈദിക മാഫിയ ആണ്.  അവിഹിത ഗര്‍ഭത്തില്‍ കുഞ്ഞ് ഉണ്ടായപ്പോള്‍ അത് പിതാവ് മകളെ പ്രാപിച്ച് ഉണ്ടായതാണെന്ന് പറഞ്ഞത് ഞാനോ നിങ്ങളൊ അല്ല.ഒരു വൈദികനാണ്. കൂട്ട് നിന്നതോ, മെത്രാനും. ഇറ്റാലിയന്‍ നാവികരെ വെറുതെ വിടണം എന്ന് പറഞ്ഞ് അപഹാസ്യനായത് ഞാനല്ല… വസ്തു വില്പനയും നികുതി വെട്ടിപ്പും നടത്തിയതും കൂട്ട് നിന്നതും ഞാനൊ നിങ്ങളൊ അല്ല…കര്‍ത്താവിന്റെ പ്രതി പുരുഷന്‍ എന്നവകാശപ്പെടുന്നവന്‍ തന്നെയാണ്. എന്നെ ശിക്ഷിക്കാന്‍ വത്തിക്കാനെ അധികാരമുള്ളു എന്ന് കോടതിയില്‍ പറഞ്ഞ ഉണ്ണാക്കന്‍ അപഹാസ്യനാക്കിയത് ആരെയാണ്?? എന്റെ സമുദായത്തെയും വിശ്വാസത്തെയുമാണ്. കന്യാസ്ത്രി പരാതി പറഞ്ഞിട്ടില്ല എന്ന് പരസ്യമായി നുണ പറഞ്ഞ ആലഞ്ചേരി വെറും മൂന്നാം കിട ആണെന്നും പറയാതെ വയ്യ.ഫ്രാങ്കോയെന്ന ക്രിമിനലിന്റയൊപ്പമാണ് സഭ എന്ന പ്രതീതി സഭയുണ്ടാക്കിയത് എന്റെയൊ നിങ്ങളുടെയോ പ്രവൃത്തിയിലൂടെ അല്ല, ഇത്തരം റോബിനും, ഫ്രാങ്കോക്കും, സ്റ്റെഫി ക്കും വേണ്ടി തെളിവുകള്‍ നശിപ്പിക്കുകയും നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്ത വൈദികര്‍ തന്നെയാണ്. കുമ്പസാര രഹസ്യം പുറത്താക്കി ആത്മഹത്യയിലേക്ക് ആ സ്ത്രീയെ തള്ളിവിട്ടത് നിങ്ങളും ഞാനുമല്ല. വൈദികര്‍ തന്നെയാണ്. കുമ്പസാര രഹസ്യം വെച്ച് ബ്‌ളാക്ക് മെയില്‍ ചെയ്ത് പീഡനങ്ങള്‍ നടത്തിയത് നിങ്ങളല്ല ഞാനുമല്ല.വൈദികരാണ്. സിനിമയില്‍ അപഹാസ്വരായതോര്‍ത്ത് ആരും വിറളി പിടിക്കേണ്ട. നിത്യജീവിതത്തില്‍ നിങ്ങള്‍ അതിലെല്ലാം ഉപരി താഴ്ന്ന നിലയില്‍ തന്നെയാണ്.
ധ്യാനകേന്ദ്രങ്ങള്‍. എന്താണ് അവിടെ നടക്കുന്നത്?? പണം വാങ്ങി സാക്ഷ്യങ്ങള്‍ വിളമ്പുന്ന സ്വന്തം ടീമുള്ള ഗുരുക്കള്‍. സഭയുടെ മറ്റൊരു നാറിയ ബിസിനസ്സ്. നാടിനടുത്തുള്ള ഫെറോന പളളിയില്‍ ഷൂട്ടിംഗിന് ഞാനോ നീയോ അല്ല അനുവാദം കൊടുത്തത്. വൈദികരാണ്. അതിന് പ്രതിഫലം വാങ്ങിയിട്ടും ഉണ്ട്. അനേകം വൈദികര്‍ പല സ്ത്രീകളെയും സ്വന്തം ഭാര്യയെ പ്പോലെ ഉപയോഗിക്കുന്നുണ്ട്. അത് വൃഭിചാരമല്ലേ??? ഡെല്‍ഹിയില്‍ പാലം പള്ളിയിലും ബുരാരിയിലും എന്തായിരുന്നു നടന്നത്?? തൃശ്ശൂര്‍ അച്ചന്‍ വീട്ടമ്മയുമായി മുംബക്ക് എക്‌സ്‌പോ ലാന്‍ഡ്കാണാന്‍ പോയതു യുവാക്കള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്??
സഭയെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചത് നിങ്ങളാണ് അജപാലകരേ… ഈ അപമാനം നിങ്ങളാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കിയത്, പുഴുക്കുത്ത് വീണവയെ പറിച്ച് മാറ്റുക തന്നെ വേണം, റോബിനും പ്രാങ്കോയും ഒന്നും സഭയില്‍ ഒരു രൂപത്തിലും വേണ്ട… ഞങ്ങള്‍ ഇരയോടൊപ്പമാണ് അത് കന്യാസ്ത്രിയായാലും.. വീട്ടമ്മ ആയാലും…. വിദ്യാര്‍ത്ഥിനി ആയാലും. അവരോടൊപ്പം ആ കുടുംബത്തോടൊപ്പം നില്ക്കാന്‍ ഈ സഭ തയ്യാറായിട്ടില്ല, അത് ഉണ്ടാവാത്തിടത്തോളം കാലം നിങ്ങളെ നികൃഷ്ട ജീവികള്‍ എന്ന് വിളിച്ചത് വളരെ ശരിയായിരുന്നു എന്ന് പറയാതെ വയ്യ. രാജാവ് നഗ്‌നനാണ് എന്ന് പറയാനുള്ള തന്റേടവും ആര്‍ജ്ജവവും എനിക്കും നിങ്ങള്‍ക്കും ഉണ്ടായേ തീരു. അതില്ലാത്തിടത്തോളം കാലം അവമതിയില്‍ നിന്ന് അവമതിയിലേക്ക് സഭ കൂപ്പ്കുത്തിക്കൊണ്ടേയിരിക്കും, അതിന് പരിഹാര പ്രദക്ഷിണമോ പ്രാര്‍ത്ഥനയോ വെച്ച് ഞങ്ങളെ നാണം കെടുത്തരുത്.
സ്വന്തം താമസസ്ഥലത്തിന് അരമന എന്ന പേരുകണ്ട് സ്വയം രാജാവെന്ന് ധരിച്ച് പഴയ നാടകത്തിലെ കളര്‍ഫുള്‍ വസ്ത്രവും അണിഞ്ഞ് വിഡ്ഢിത്തം പുലമ്പുന്ന ആലഞ്ചേരിമാരെ അല്ല ഇന്ന് സഭക്കാവശ്യം ലളിത ജീവിതം നയിച്ച് മാതൃകയാവുന്ന അരമനയില്‍ നിന്നും അന്തപ്പുരത്തില്‍ നിന്നും താഴേക്ക് ഇറങ്ങി വരാന്‍ തയ്യാറാവുന്ന അജപാലകരാണ് നമുക്ക് ഇന്ന് ആവശ്യം. പള്ളികള്‍ തോറും അള്‍ത്താരയില്‍ നിന്ന് വര്‍ഗീയത പറഞ്ഞു ദീപിക വില്‍ക്കാന്‍ കച്ചവട തന്ത്രവുമായി നടക്കുന്ന വൈദികരെ ഞങ്ങള്‍ക്ക് വേണ്ട.. ഞങ്ങളുടെ പണം മാത്രം മതി, പ്രാധിനിത്യം പോലും നിഷേധിക്കുന്ന നിങ്ങളുടെ ധിക്കാരം, കാനോന്‍ നിയമത്തിന്റെ മറവിലാണ്. ഞങ്ങളുടെ പൂര്‍വികര്‍ കല്ലും മണ്ണും ചുമന്നു പടുത്തയര്‍ത്തിയ ദേവാലയെങ്ങളും സ്ഥാപനങ്ങളും, ഞങ്ങളറിയാതെ, കാനോന്‍ നിയമത്തിന്റെ മറവില്‍ സ്വന്തമാക്കിയവരെ, നിങ്ങള്‍ക്ക് വേണ്ടത് പണവും പ്രതാപവും മാത്രമാണ്.. ഞങ്ങള്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു… എല്ലാവരെയും എല്ലാ കാലത്തും ദൈവ നാമത്തില്‍ വഞ്ചിക്കാനാവില്ല. എന്തിനും ഏതിനും സഭ തകരില്ല… സഭ തകരില്ല എന്ന പല്ലവി ഉരുവിടാതെ, സഭയിലെ പുഴുക്കുത്തുകളെ കണ്ടെത്താനും നശിപ്പിക്കാനും തയ്യാറാകണം. അതിനു വേണ്ടി പ്രാര്‍ത്ഥിക്കണം… അന്ധന് അന്ധനെ നയിക്കാന്‍ കഴിയില്ല….

കടപ്പാട് എന്റെ മനസ്സാക്ഷിയോട് മാത്രം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>