സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jul 28th, 2018

ഹിന്ദുത്വവാദികളുടെ പ്രതിഷേധചരിത്രത്തിലൂടെ

Share This
Tags

ssടി എന്‍ പ്രസന്നകുമാര്‍

1829: ബ്രിട്ടീഷ് ഇന്ത്യയിലെ സതി സതിനിരോധനത്തിനെതിരെ ബ്രാഹമണരുടെ എതിര്‍പ്പ്.

‘നിരോധിച്ചാലും ഞങ്ങളുടെ വീട്ടിലെ സ്ത്രീകളെ നിര്‍ബന്ധിച്ച് രഹസ്യമായി സതി അനുഷ്ഠിപ്പിക്കും. ഭാരതീയ പാരമ്പര്യം സംരക്ഷിക്കും.’

184: ഇന്ത്യയില്‍ അടിമത്തം നിരോധിച്ചപ്പോള്‍:

‘ജാതി അടിമത്തം സവര്‍ണ്ണരുടെ അവകാശമാണ്. ഞങ്ങളത് നിലനിര്‍ത്തും.’

1856: വിധവാ പുനര്‍വിവാഹ ബില്ല് പാസ്സാക്കിയപ്പോള്‍:

‘വിധവകള്‍ വിവാഹിതരാകുന്നതിനെ തടയും. വിധവകള്‍ തല മൊട്ടയടിക്കണം. വീട്ടിലിരിക്കണം’

1859: ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം നല്‍കിയപ്പോള്‍,

ഹിന്ദു സവര്‍ണ്ണര്‍:

‘ചാന്നാര്‍ സ്ത്രീകള്‍ മാറ് മറച്ച് തെരുവിലിറങ്ങിയാല്‍ ബ്ളൗസ് വലിച്ചുകീറും. മേല്‍വസ്ത്രം ധരിച്ച് തെരുവില്‍ നടക്കാന്‍ അനുവദിക്കില്ല.’

1891 : പെണ്‍കുട്ടികളുടെ വിവാഹപ്രായം പന്ത്രണ്ടുവയസ്സാക്കി ‘Age of consent bill’ വന്നപ്പോള്‍

‘ഞങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹകാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. അത് പരമ്പരാഗത ആചാരങ്ങള്‍ മാറ്റാന്‍ പാടില്ല.’

1936 : ‘അവര്‍ണ്ണ’, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനുള്ള അവകാശം ലഭിച്ചപ്പോള്‍.

”ജാതിയമായ ഉച്ചനീചത്വങ്ങള്‍ ഹിന്ദുവിന്റെ പാരമ്പര്യമാണ്. ഭക്തരോട് ചോദിച്ചോ, ദേവ പ്രശ്നം വെച്ചോ അല്ല നിയമം കൊണ്ടുവരേണ്ടത്. ജാതിസമ്പ്രദായം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്. അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ കയറുന്നതും ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കുന്നതും എതിര്‍ക്കും.’

1947: ദേവദാസി സമ്പ്രദായം നിരോധിക്കുന്ന ആക്ട് പാസാക്കിയപ്പോള്‍

‘ദേവദാസികള്‍ ദേവിയുടെ ദാസിമാരാണ്. നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരമാണ് ‘

1950: ജാതിയമായ തൊട്ടുകൂടായ്മ അവസാനിപ്പിച്ചും, ക്രിമിനല്‍ കുറ്റമാക്കിയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ സംഘികള്‍:

‘ഇന്ത്യന്‍ ഭരണഘടന ഭാരതീയ പാരമ്പര്യത്തെയോ ഇന്ത്യന്‍ സംസ്‌കാരത്തെയോ പരിഗണിക്കാത്തതാണ്. അയിത്താചാരണം ജാതിവ്യവസ്ഥയുടെ അടിസ്ഥാനമാണ്.’

1955 : ഹിന്ദു മാരേജ് ആക്ട് പാര്‍ലിമെന്റില്‍ പാസാക്കിയപ്പോള്‍ സവര്‍ണ്ണര്‍:

‘ഞങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശമോ വിവാഹമോചനത്തിനുള്ള അവകാശമോ നല്‍കില്ല. ഭാരതീയ വിവാഹത്തില്‍ ജീവിതകാലം മുഴുവന്‍ സ്ത്രീ ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയണം. അതാണ് കുലസ്ത്രീകളുടെ കടമ’

1960: മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമം ക്ഷേത്രങ്ങളിലെ മൃഗബലി നിരോധിച്ചപ്പോള്‍:

‘ഭാരതത്തിലെ യാഗങ്ങളിലെല്ലാം മൃഗബലി അനുവദനീയമായിരുന്നു. അത് ആചാരത്തിന്റെ ഭാഗമാണ്.”

2018: ശബരിമല പൊതു ക്ഷേത്രമാണ്. ‘അവനു’ പോകാമെങ്കില്‍ ‘അവള്‍’ക്കും പോകാം. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുത് അയിത്താചാരമാണ്.- സുപ്രീംകോടതി:

സംഘികള്‍: ‘കോടതി എന്തു പറഞ്ഞാലും 10 നും 50 നും ഇടയിലുള്ള ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളെ ശബരിമലയിയിലേക്ക് വിടില്ല. ആചാരങ്ങള്‍ നിലനിര്‍ത്തണം.’

സംഘി പെണ്‍ അടിമകള്‍: ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്. ‘happy to Wait’

രാഹുല്‍ ഈശ്വരന്‍ നമ്പൂതിരിയും അയാളുടെ ശിങ്കിടികളും: ‘ഞങ്ങള്‍ തെരുവില്‍ നേരിടും. ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയൂ’

മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധത ഇത്തിരിയെങ്കിലും അവശേഷിക്കുണ്ടെങ്കില്‍ അമ്പത് ശതമാനത്തിലേറെ വരുന്ന സ്ത്രീകളെ ഇപ്പോഴും ആര്‍ത്തവത്തിന്റെ പേരില്‍ പൊതു ഇടങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധരായ കുറച്ച് ആണ്‍മാടമ്പികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തണം.സാമൂഹ്യ മാറ്റങ്ങളെ എല്ലാ കാലത്തും പിറകിലേക്ക് പിടിച്ച് വലിച്ച ക്ഷുദ്ര വിഭാഗമാണിവര്‍. ലോകത്തിനു മുന്നില്‍ ഇന്ത്യയെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത ഒരു സ്ഥലമാക്കി മാറ്റുന്ന കാര്യത്തില്‍ മത്സരിക്കുന്ന പ്രാകൃത മനസ്സുകളാണ് ഈ ഹര്‍ത്താലിനു പിന്നില്‍.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>