സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 25th, 2018

എന്തുകൊണ്ട് മാതൃഭൂമിക്കുനേരെ നാം വിരല്‍ ചൂണ്ടുന്നില്ല?

Share This
Tags

hhhസന്തോഷ് കുമാര്‍

ഒന്ന് ഊഹിച്ച് നോക്കൂ; മാധ്യമം ആഴ്ചപ്പതിപ്പ് ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നു. മുസ്ലീംവിരുദ്ധമായ ഒരു പരാമര്‍ശത്തിന്റെ ആരോപണത്തിന്റെ പേരില്‍, ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിക്കുന്നു. ‘പ്രബുദ്ധ മലയാളി’ ഇങ്ങനെ ആയിരിക്കുമോ പ്രതികരിക്കുന്നത് ? ‘സാംസ്‌കാരിക കേരളം’ മാധ്യമം ആഴ്ചപ്പതിപ്പിനെ തന്നെ ചോദ്യ ചിഹ്നമായി നിര്‍ത്തിയേനെ.( താരതമ്യം ചെയ്യുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിയാം. എന്നാലും സാന്ദര്‍ഭികമായി അത് വേണ്ടി വരികയാണ് ) എന്തുകൊണ്ടായിരിക്കും മാതൃഭൂമിയോട് പ്രബുദ്ധ മലയാളിയും സാംസ്‌കാരിക കേരളവും അതിലെഴുതുന്ന പ്രമുഖരും ഒരു നിലപാട് എടുപ്പിക്കുന്ന തരത്തില്‍ ഒരു ചോദ്യം ചോദിക്കാത്തത് ?
എസ് ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടി വരുന്നത് ജാതി-മത അധികാര കേന്ദ്രീകൃതമായ ഹിംസാത്മകമായ ഒരു വ്യവസ്ഥിതി ഇവിടെ നിലനില്‍ക്കുന്നതു കൊണ്ടാണ്. അതല്ലാതെ അദ്ദേഹത്തിന്റെ ഭീരുത്വം കൊണ്ടോ ദുര്‍ബലനായതുകൊണ്ടോ അല്ല. രോഹിത് വെമുല ആത്മഹത്യ ചെയ്തത് ഭീരുത്വം കൊണ്ടോ ഭയം കൊണ്ടോ അല്ല. ഹിന്ദുത്വ വ്യവസ്ഥിതി രോഹിതിനെ കൊല്ലുകയായിരുന്നു. ‘കൊല്ലരുത് ഞങ്ങള്‍ തോല്‍ക്കാന്‍ തയ്യാറാണ്’ എന്ന് സണ്ണി എം കപിക്കാട് പറയുന്നതിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും നിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന ഒരു സ്വാതന്ത്ര്യവും ജനാധിപത്യവുമല്ല ഇവിടെ നിലനില്‍ക്കുന്നത് എന്നതു കൊണ്ടാണ്.
എസ് ഹരീഷ് നോവല്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ നോവല്‍ പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് പറയാനുള്ള ബാധ്യതയും ഉത്തരവാദിത്വവും മാതൃഭൂമിക്കുണ്ട്. സുഹൃത്തിനോട് പറയുന്ന രഹസ്യ മൊഴിയായല്ല അത് വേണ്ടത്. രാഷ്ട്രീയ നിലപാടായി പ്രക്യാപിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നില്ലായെങ്കില്‍ ഹിന്ദു ഫാസിസത്തിനെതിരായും വര്‍ഗീയതക്കെതിരായും മതമൗലികതക്കെതിരായും മാതൃഭൂമി ഇതുവരെ എഴുതിയതിന്റെ അര്‍ത്ഥം എന്താണ് ? ചുരുക്കത്തില്‍ മാതൃഭൂമിയുടെ ഹിന്ദു ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകള്‍ക്കും രാഷ്ട്രീയത്തിനും തങ്ങളെ തന്നെ നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നല്ലേ. ആത്യന്തികമായി എന്താണ് നിങ്ങള്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത് ?
എസ് ഹരീഷിനെതിരെ അക്രമം നടത്തിയത് ആര്‍ എസ് എസും സംഘപരിവാറും മാത്രമല്ല. ‘ഹിന്ദു സമൂഹം’ കൂടിയാണ്. പിന്നെ എന്തുകൊണ്ടായിരിക്കും നമ്മള്‍ ‘സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നെന്ന്’ മാത്രം പറയുന്നത് ? ‘ഹിന്ദു’വിനെ രക്ഷിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ജാതി മതബോധത്തെ തന്ത്രപരമായി മറികടക്കുന്ന പ്രക്രിയ. ഹിന്ദുവിനെതിരെ നിലപാടെടുക്കുക എന്നുവെച്ചാല്‍ യോഗക്ഷേമ സഭയ്ക്കും എന്‍ എസ് എസിനും മറ്റ് ഹിന്ദു സമുദായ സംഘടനയ്ക്കും ‘എതിര്’ എന്നുകൂടിയാണ്. അത് എങ്ങനെ സാധ്യമാകും! സംഘപരിവാര്‍ ഭീഷണി അങ്ങനെ അല്ലല്ലോ, ആര്‍ക്കും എളുപ്പം പറയാന്‍ കഴിയുന്ന ഒന്നാണത്. ആര്‍ എസ് എസും സംഘപരിവാറുമാണെന്ന് മാത്രം പറഞ്ഞാല്‍ ഹരീഷിനെ പച്ചത്തെറി വിളിച്ച കമ്മ്യൂണിസ്റ്റ് ആയ എന്റെ അമ്മാവന്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയുമില്ലല്ലോ. നമ്മള്‍ പെട്ടിരിക്കുന്ന കെണിയുടെ ആഴമാണ് മാതൃഭൂമി കാണിച്ചു തരുന്നത്. ഒരു ഏകാത്മക ഹിന്ദുവിനെ നിര്‍മ്മിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം.

 

About the Author








Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>