സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jul 21st, 2018

നീതിക്കായി പോരാടിയതിനു പകരം കള്ളക്കേസുകള്‍

Share This
Tags

gggഗോമതി

5.9.2015-ല്‍ നടന്ന മൂന്നാര്‍ തോട്ടം തൊഴിലാളി സമരത്തില്‍ രാഷ്ട്രീയക്കാരേയും, കമ്പനിയേയും എതിര്‍ത്ത് ഞാനാണ് തൊഴിലാളികളെ സംഘടിപ്പിച്ചത് എന്ന് പറഞ്ഞു കൊണ്ട് നിരവധി കള്ളക്കേസുകളില്‍ എന്നെ പ്രതിയാക്കിയിട്ടുണ്ട്. ദേവികുളത്ത് നടന്ന ഒരു ബലാല്‍സംഗത്തിന് ഞാന്‍ ഒത്താശ ചെയ്തു കൊടുത്തു എന്ന് വരെ കേസെടുത്തു. ദേവികുളം , ഉടുമ്പന്‍ചോല , പീരുമേട് എന്നീ നിയോജക മണ്ഡലങ്ങളെ തമിഴ്നാടിനോട് ചേര്‍ക്കുന്നതിനായി ഞാന്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തി എന്ന് ഇടുക്കി SP DGP ക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഞാന്‍ മാവോയിസ്റ്റ് ആണ് , ഞാന്‍ രാജ്യദ്രോഹി ആണ് എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ എനിക്കെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. എന്നോടൊപ്പം സമരത്തില്‍ പങ്കെടുത്തവരെ സ്വാധീനിച്ച് എനിക്ക് എതിരായി മാധ്യമങ്ങളിലൂടെവാര്‍ത്തകള്‍ കൊടുപ്പിച്ച് എന്നെ നാണം കെടുത്താന്‍ ശ്രമിച്ചു. എന്റെ ഭര്‍ത്താവിനെ പോലും ഭയപ്പെടുത്തിയും, സ്വാധീനിച്ചും എനിക്ക് എതിരാക്കി. ഇങ്ങനെയെല്ലാം ചെയ്താല്‍ ഞാന്‍ തോറ്റ് പിന്‍മാറും എന്നാണ് അവര്‍ ധരിച്ചത്. എന്നാല്‍ ഞാന്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പീഡിതരുടേതായ ഒട്ടുമിക്ക സമരങ്ങളിലും പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഭൂമിയില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് കുട്ടാറിന് വെളിയില്‍ നല്‍കിയ 5 സെന്റ് പട്ടയത്തിലെ സ്ഥലം കണ്ടെത്തിഅവര്‍ക്ക് നല്‍കണം. മൂന്നാര്‍ കോളനിയിലെ ഭൂമി ഇല്ലാത്ത പാവങ്ങള്‍ക്ക് ഭൂമിയും .. പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവും നല്‍കണം. മൂന്നാറിലെ ആദിവാസികള്‍ക്ക് സ്ഥലവും, പട്ടയവും നല്‍കണം. ഇതിന് നിങ്ങള്‍ തയ്യാറല്ലെങ്കില്‍പാവപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ച് ഞങ്ങള്‍ ഭൂമി കൈയേറും. നിങ്ങള്‍ക്ക് തന്റേടമുണ്ടെങ്കില്‍ എന്നെ തടയാന്‍ ശ്രമിക്ക് – അപ്പോള്‍ കാണാം എന്ന് ഞാന്‍ കമ്പനിയോട്പറഞ്ഞു. ഞാന്‍ ആളുകളേയും കൂട്ടി ഭൂമി കൈയേറുമോ എന്ന് ഭയന്ന കമ്പനി പോലീസിനെ ഉപയോഗിച്ച് എനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി.

അവയില്‍ ചിലത്.

(1) .. 12000 തൊഴിലാളികളേയും കൂട്ടി ഞാന്‍ കമ്പനി ആക്രമിക്കുമോ എന്ന ആശങ്കയുണ്ടെന്നും , അതിനാല്‍ കമ്പനിക്ക് സുരക്ഷ ഒരുക്കണമെന്നും .. എനിക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ട്. (2) .. ഞങ്ങള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ട് എന്ന് പറഞ്ഞ് കേസ് എടുത്തു . എന്നോടൊപ്പം നിന്ന് ഈ സമരത്തെ സഹായിക്കുന്ന എന്റെ സഹോദരന്‍ മനോജിനെ മാവോയിസ്റ്റ് എന്നും പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഞങ്ങള്‍ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയാണ് സമരം ചെയ്യുന്നത് എന്നും , ഞങ്ങള്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമില്ല എന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ആ കള്ളക്കേസ് പൊളിഞ്ഞു .. മനോജിനെ കോടതി വെറുതെ വിടുകയും ചെയ്തു. (3) .. എന്റെ മകന്‍ 16 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നും പറഞ്ഞ് പോലീസ് മകനെ പോസ്‌കോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു . പത്രത്തിലും TV യിലും വാര്‍ത്തയും കൊടുത്തു. (4) ഞാന്‍ വാടക വീട്ടിലാണ് താമസിക്കുന്നത് . എന്നെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ വീട്ടുടമസ്ഥന്റെമക്കളുടെ പേരില്‍ കള്ളക്കേസെടുക്കുംഎന്നും പറഞ്ഞ് പോലീസ് ഇപ്പോള്‍ അയാളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു . അതിനാല്‍ എന്നോട് എത്രയും പെട്ടെന്ന് വീട്ടില്‍ നിന്നും ഇറങ്ങിത്തരണം എന്നും പറഞ്ഞ് അയാളും നിര്‍ബന്ധിക്കുന്നു

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>