സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jul 5th, 2018

കാലയിലെ ‘കറുപ്പും’ സാംസ്‌കാരിക അപനിര്‍മ്മിതിയും

Share This
Tags

kkk

ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്ന ദലിത് രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങള്‍ കലാ സാസ്‌കാരിക രംഗത്തും സാഹിത്യത്തിലും കൂടുതല്‍ ദൃശ്യത കൈവരിക്കുന്ന ജനാധിപത്യ പ്രക്രിയയിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് നാമിന്നുള്ളത്. സാംസ്‌കാരിക രൂപങ്ങളുടെ ആന്തരിക സത്തയായി ഈ രാഷ്ഷ്ട്രീയം മാറുകയുകയും ചെയ്യുന്നുണ്ട്. സമൂഹത്തോട് വളരെയെളുപ്പം സംവദിക്കുന്ന സിനിമകളില്‍ പാര്‍ശ്വവല്‍കൃതരുടെ ജീവിതം, രാഷ്ട്രീയം, അനുഭവം തുടങ്ങിയവ പൊതു സാംസ്‌കാരിക വ്യവഹാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കടന്നു വരുന്നുണ്ട്. ഈ സാമൂഹിക നവീകരണ പ്രക്രിയയില്‍ നിര്‍ണ്ണായാകമായ സ്ഥാനമുണ്ട് അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ട് വെച്ചുകൊണ്ട് പാ രഞ്ജിത് സംവിധാനം ചെയ്ത കാല സിനിമയ്ക്ക്.
ഇന്ത്യലെ ബഹുഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളെയും ജീവിതത്തെയും അനുഭവങ്ങളെയും അപരിഷ്‌കൃതമായി വ്യാഖ്യാനിച്ചു പുറംന്തള്ളുകയും ബ്രാമണിക് – സവര്‍ണ്ണ മൂല്യസങ്കല്പങ്ങളെ സ്വാഭാവികമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തിനകത്താണ് മുഖ്യധാര സിനിമാ സൗന്ദര്യ സങ്കല്പങ്ങള്‍ പുറത്ത് നില്ക്കുന്ന കറുപ്പ്, ചേരി, ദലിത് ജീവിതം, ഭൂഅവകാശം ഉള്‍പ്പടെയുള്ള ദലിത് രാഷ്ട്രീയം കൊണ്ട് പാ രഞ്ജിത്ത് സാംസ്‌കാരിക സാമൂഹിക പുനര്‍നിര്‍മ്മിതി നടത്തുന്നത്. ദലിത് രാഷ്ട്രീയത്തെ സിനിമയിലൂടെ സാംസ്‌കാരിക പൊതുവ്യവഹാര മണ്ഡലത്തില്‍ സ്ഥാപിച്ചെടുക്കുകയാണ് പാ രഞ്ജിത്തിന്റെ കാല. കറുത്ത ശരീരങ്ങളുടെ രാഷ്ട്രീയ – സാംസ്‌കാരിക സ്വത്വത്തെ തിരിച്ചുപിടിക്കുന്നതിനും പാര്‍ശ്വവല്കൃതരുടെ ഭൂമി വിഭാവാധികാരത്തെ സ്ഥാപിക്കുന്നതിനും മുസ്ലീം അപരവല്‍ക്കരണത്തിനും അന്യവല്‍ക്കരണത്തിനുമെതിരായി ആദിവാസി ദലിത് പിന്നോക്ക മുസ്ലീം ഐക്യത്തിലൂടെ ഹിന്ദുത്വ സംഘപരിവാര്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാനും ആഹ്വാനം ചെയ്യുന്ന കാല സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ ആന്തരികവല്‍ക്കരിച്ചിരിക്കുന്ന രാഷ്ട്രീയ സിനിമയാണ്. സവര്‍ണ്ണ മൂല്യബോധങ്ങളില്‍ അധിഷ്ഠിതവും പൊതുവ്യവഹാര സാംസ്‌കാരിക മണ്ഡലത്തിനുള്ളില്‍ നില്‍ക്കുന്നതുമായ മുഖ്യധാര സിനിമയ്ക്കകത്താണ് കാല സംഭവിക്കുന്നത് എന്നുള്ളതാണ് അതിന്റെ പ്രത്യേകത.
ഇന്ത്യന്‍ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ ദലിത് രാഷ്ട്രീയവും വിഭാവാധികാരങ്ങളും ഉള്ളടക്കമായി കടക്കുന്നത് ഇന്ത്യ സാമൂഹിക ജനാധിപത്യത്തിലേക്ക് കടക്കുന്നതിന്റെ സൂചനകങ്ങളാണ്. ഇതിനെ സൂക്ഷമത്തിലും സ്ഥൂലത്തിലും വിശകലനം ചെയ്യേണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 6 വെള്ളി വൈകിട്ട് 3 30 ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സമ്മേളനവും ഒരു സംവാദം സംഘടിപ്പിക്കുന്നത്. പ്രമുഖ സിനിമ സംവിധായകന്‍ രാജീവ് രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം ഗീതാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. ”ജാതി : സിനിമ, കല, സാംസ്‌കാരികം” എന്ന വിഷയത്തില്‍ എഡിറ്ററും സംവിധായകനുമായ ബി അജിത് കുമാര്‍, സംവിധായകന്‍ ഡോ. ബിജു, സംവിധായിക ലീല സന്തോഷ് തുടങ്ങിയവര്‍ സംസാരിക്കും. സണ്ണി എം കപിക്കാട്, രേഖ രാജ്, സജിത്ത് കുമാര്‍, രൂപേഷ് കുമാര്‍, അജയ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. ചര്‍ച്ചയിലും സംവാദത്തിലും മുഴുവന്‍ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംഘാടനം -Research Margins

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>