സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jul 2nd, 2018

സമാജവാദി ജന പരിഷത്തിന്റെ രാഷ്ട്രീയം

Share This
Tags

ppവിനോദ് പയ്യട

സമാജവാദി ജന പരിഷത് ഇന്ത്യയിലെ ആദിവാസി, ദളിത്, കര്‍ഷക, പരിസ്ഥിതി ജനകീയ സമര മുഖങ്ങളില്‍ നിന്നു രൂപം കൊണ്ട പുത്തന്‍ തലമുറ സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ്. അതിന്റെ രാഷ്ട്രീയം പ്രാഥമികമായി അടിസ്ഥാനപ്പെടുന്നത് ഗാന്ധി, ഡോ.അംബേദ്കര്‍, ഡോ.ലോഹ്യ ചിന്തകളിലാണ്.ജനകീയ സമരങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന രാഷ്ട്രീയ ദര്‍ശനവും അതാത് സമയങ്ങളില്‍ യോജിപ്പിച്ചു കൊണ്ടാണ് ജന പരിഷത് മുന്നോട്ടു പോകുന്നത്. മനുഷ്യനും മനുഷ്യനും രാഷ്ട്രവും രാഷ്ട്രവും തമ്മിലുള്ള സമത്വത്തെക്കിറച്ച് മാത്രമല മനുഷ്യനും പ്രകൃതിയിലെ ഇതര ജീവജാലങ്ങള്‍ക്കിടയിലെ സമത്വാധിഷ്ഠിതവും ജനാധിപത്യപരവുമായ ബന്ധത്തെ കൂടി അടയാളപ്പെടുത്തുന്നതാണ് ജന പരിഷത്തിന്റെ സമത്വ ദര്‍ശനം.ഇന്ത്യയിലെ ജാതി വ്യവസ്ഥയും വികസന മാതൃകയും തമ്മിലുള്ള ബന്ധത്തെ തിരിച്ചറിയുകയും ഇവ രണ്ടിനെയും ഒരുമിച്ചെ തിര്‍ക്കുന്ന രാഷ്ട്രീയമാണ് ജന പരിഷത്തിന്റെത്. മാര്‍ക്‌സിസം പറയുന്നത് പോലെ മുതലാളിത്ത ഉത്പാദന ബന്ധങ്ങളില്‍ മാറ്റം വരുത്തി മുതലാളിത്ത ഉത്പാദന ശക്തികളെ മോചിപ്പിച്ച് വികസിപ്പിക്കുകയെന്നല്ല ഇന്ത്യന്‍ സോഷ്യലിസത്തിന്റെ കാര്യപരിപാടി, അതിന് മുതലാളിത്തത്തിന്റെ ഉത്പാദന ബന്ധങ്ങളെയും ഉത്പാദന ശക്തികളെ യും ഒരുമിച്ചു തകര്‍ക്കുക എന്ന ദ്വിമുഖ തന്ത്രം ആവശ്യമാണെന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ജാതി നിര്‍മ്മൂലനമെന്ന മുന്‍നിബന്ധന ഉണ്ടാകണമെന്നും ഇന്ത്യയിലെ സവര്‍ണ്ണാധിപത്യ വര്‍ഗീയ ഹിന്ദുത്വത്തെ നേരിടാന്‍ ആദിവാസി, ദളിത്, പിന്നാക്ക ജനവിഭാഗങ്ങളു ടെ ഐക്യനിര ഉണ്ടാകണമെന്നും വാദിച്ച ലോഹ്യയുടെ ചിന്തകളെ പിന്‍പറ്റിയും ഇന്ത്യന്‍ വികസന മാതൃക പ്രദേശപരമായ ആന്തരിക കോളണികള്‍ മാത്രമല്ല സൃഷ്ടിക്കുന്നതെന്നും ആദിവാസികളും ദളിതരും പിന്നാക്ക ജനവിഭാഗങ്ങളെയും കര്‍ഷകരെയും പരമ്പരാഗത കൈതൊഴിലുകാരെയും കോളണീകരിച്ചു മാത്രമെ വികസന മാതൃക ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന ലോഹ്യക്കു ശേഷം ഇന്ത്യന്‍ സോഷ്യലിസ്റ്റു ചിന്തയെ മുന്നാട്ട് കൊണ്ടുപോയ കിഷന്‍ പട്‌നായക്, സച്ചിദാനന്ദ സിഹ്നതുടങ്ങിയവരുടെ ആശയങ്ങളിലും ആണ് ജന പരിഷത്തിന്റെ രാഷ്ട്രീയം ഊന്നുന്നത്. ഗ്രാമവിഭവങ്ങളിന്‍മേല്‍ ഗ്രാമീണ ജനതക്കുള്ള പരമാധികാരത്തിനു വേണ്ടിയുള്ള സമരങ്ങളെ ഊര്‍ജിതപ്പെടുത്തണമെന്ന് ജനപരിഷത് കരുതുന്നു. കിഷന്‍ പട്‌നായി കിന്റെ നേതൃത്വത്തില്‍ 1970 കളില്‍ നടന്ന ഒഡീഷയിലെ ഗാന്ധ മാര്‍ദ്ദന്‍ കുന്നകളിലെ ബോക്‌സൈറ്റ് ഖ ന ന വിരുദ്ധ സമരമാണ് ഗ്രാമവിഭവങ്ങളിലുള്ള തദ്ദേശ ജനതയുടെ പരമാധികാരം എന്ന വിഷയം ആദ്യമായി ഉന്നയിച്ചത്. ഇത് ഗാന്ധിയുടെ തുടര്‍ച്ചയുമാണ്.നിയം ഗിരി സമരത്തിന് ജനപരിഷത് നേതൃത്വം കൊടുക്കുന്നതും ഈ രാഷട്രീയ നിലപാട് വെച്ചാണ്.ദളിതന്റെ ആത്മബോധമുയര്‍ത്തി ജാതി വ്യവസ്ഥയെ നേരിടുന്ന അംബേദ്കര്‍ രാഷ്ട്രീയത്തോടൊപ്പം മേല്‍ജാതിക്കാരുടെ ജാതി മേല്‍ക്കോയ്മ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കി കീഴാള ജാതികളില്‍പ്പെട്ടവരെയും സ്ത്രീകളെയം മറ്റ് സാമ്പത്തികമായും സാമൂഹിക മായും അടിച്ചമര്‍ത്തപ്പെട്ടവരെയും നേതൃത്വത്തിലേക്ക് ഉയര്‍ത്തി ജാതി വ്യവസ്ഥയെയും വികസന മാതൃകയെയും ഒരുമിച്ചു നേരിടണമെന്ന രാഷ്ട്രിയമാണ് ജന പരിഷത് മുന്നോട്ട് വെയ്ക്കുന്നത്. ജനകീയ ഭാഷയിലൂടെയുള്ള ഭരണവും ബോധനവും ബഹുസ്വരതയിലൂന്നിയ ദേശീയത, കര്‍ഷകരുടെയും കൃഷിയുടെയും മോചനം, ചെലവില്ലാ പ്രകൃതി കൃഷി,പ്രാദേശിക അസന്തുലനം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു.
വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജന പരിഷത്തിന്റെ സംസ്ഥാന ക്യാമ്പ് ജൂലൈ 13, 14, 15 തിയ്യതികളില്‍ ചങ്ങനാശ്ശേരി ഇട്ടിത്താനത്തുള്ള സങ്കേതത്തില്‍ വെച്ച് നടക്കുന്നു. ഈ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ഏവരെയു ക്ഷണിക്കുന്നു. വിളിക്കുക.9495147 440 വിനോദ് പയ്യട സംസ്ഥാന പ്രസിഡണ്ട്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>