സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Jul 1st, 2018

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതിക്കെതിരെ ജനകീയ പ്രക്ഷോഭം

Share This
Tags

nelഎന്‍ എ പി എം

കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതിക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തും. 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച ഇടതുപക്ഷ ഭരണകൂടത്തിന്റെ ജന വിരുദ്ധ/ പരിസ്ഥിതി വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ NAPM തീരുമാനിച്ചു. ജൂണ്‍ 30നു എറണാകുളം കെ എസ് ഇ ബി ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും പരിസ്ഥിതി മനുഷ്യാവകാശ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തു. വിജ്ഞ്ജാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന പുതിയ വര്‍ഗ്ഗീകരണം, പൊതു ആവശ്യങ്ങള്‍ക്ക് പരിവര്‍ത്തനപ്പെടുത്തുമ്പോള്‍ വരുത്തിയിരിക്കുന്ന ഇളവുകള്‍ എന്നിവ അത്യന്തം അപകടകരമാണ്. കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മറ്റു പാരിസ്ഥിതികമായ നാശവും ആവര്‍ത്തിക്കുന്ന ഈ പരിതസ്ഥിതിയില്‍ ഒരിഞ്ചു നെല്‍വയല്‍പോലും നികത്തപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനു പകരം ഭൂമാഫിയകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കേരളത്തിലെ കൃഷിഭൂമിയും തണ്ണീര്‍ തടങ്ങളും തീറെഴുതുന്ന തരത്തിിലുള്ള നിയമ ഭേദഗതികളും ലാഭം മാത്രം ലാക്കാക്കിിയുള്ള വികസന അജണ്ടകളും ഒരിക്കലും കണ്ടു നില്‍ക്കാനാവില്ല. നിരീക്ഷണ സമിതികളുടെ അധികാരം ഇല്ലാതാക്കുന്നതുള്‍പ്പെടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ അതി ഗുരുതരമായ പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ സമീപ ഭാവിയില്‍ തന്നെ കേരളം അഭിമുഖീകരിക്കേണ്ടി വരും. ആയതിനാല്‍ പ്രസ്തുത ഭേദഗതി പിന്‍വലിക്കും വരെ കേരളത്തിലെ കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളും നിയമപരമായ ഇടപെടലുകളും NAPM സംഘടിപ്പിക്കും. ജില്ലാ കണ്‍വെന്‍ഷനുകളിലൂടെയും സമ്പര്‍ക്ക പരിപാടികളിലൂടെയും കര്‍ഷകരുടെയും പൊതുജനങ്ങളെയും സംഘടിപ്പിച്ച് ആഗസ്റ്റ് 12 ന് സംസ്ഥാന തലത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനും അഭിഭാഷകരുമായി സംസാരിച്ച് നിയമപരമായ ഇടപെടലുകള്‍ എത്രയും പെട്ടെന്നു തന്നെ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും ജനകീയ സമരപ്രവര്‍ത്തകരും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും നദീ സംരക്ഷണ പ്രവര്‍ത്തകരും യോഗത്തില്‍ സജീവമായി പങ്കെടുത്തു. എത്തിച്ചേരാന്‍ കഴിയാത്ത വിവിധ പാടശേഖര സമിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി മനുഷ്യാവകാശ പ്രര്‍ത്തകര്‍ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. NAPM പ്രവര്‍ത്തകരായ കുസുമം ജോസഫ്, മാഗ്‌ളിന്‍ ഫിലോമിന, വിളയോടി വേണുഗോപാല്‍, മജീന്ദ്രന്‍, ടി.കെ വാസു, ശരത് ചേലൂര്‍, ജോര്‍ജ്ജ് ജേക്കബ്, ജോണ്‍ പെരുവന്താനം, വിനോദ് കോശി, ജിയോ ജോസ്, ഹാഷിം ചേന്നമ്പിള്ളി, ദേവദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പരിസ്ഥിതിയെ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യരും ഈ അതിജീവന പോരാട്ടത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) – കേരളം

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>