സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jun 26th, 2018

AMMA: ഇടതു ജനപ്രതിനിധികള്‍ മറുപടി പറയണം

Share This
Tags

lllഅനൂപ് കുമാരന്‍

ക്രിമിനല്‍ കേസിലെ വിചാരണയും വിധിയും വരുംമുമ്പേ ‘ഇരപിടിയന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തക്ക നിലവാരമുള്ള AMMA’ യുടെ യോഗത്തില്‍ WCC അംഗങ്ങള്‍ പങ്കെടുത്ത് ദിലിപിനെ ഉള്‍പ്പെടുത്തുന്ന നടപടിയെ വിമര്‍ശിക്കാതിരുന്നത്, WCC ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിപോയിയെന്നും ജനാതിപത്യമുല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചെയ്യുന്ന കാര്യമല്ല WCC ചെയ്തത് എന്നുമുള്ള വാദഗതികളും ലോജിക്കുമായിവരുന്നവര്‍ ആട്ടിന്‍ തോലിട്ടുവരുന്ന മെയില്‍ ഷോവനിസ്റ്റ് പന്നി(MSP)കളാണ്.
മലയാളിസമൂഹം കാലങ്ങളായി അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അതിന്റെ ഭാഗമായ AMMA മാത്രം മുല്യങ്ങള്‍ പ്രകടിപ്പിക്കണമെന്ന് കരുതുന്നത് ഇടതുപൊങ്ങച്ചമാണെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ലയെന്നും പറയുന്നവര്‍ സാമുഹ്യശാസ്ത്രത്തെ പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്ത വരേണ്യവാദികളാണ്.
ഇന്നസന്റ് MP, മുകേഷ് MLA, ഗണേഷ് കുമാര്‍ MLA എന്നീ AMMA യില്‍ നേതൃത്വം വഹിക്കുന്നവര്‍ LDF ജനപ്രതിനിധികളാണ്. AMMA യുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കു പിന്നില്‍ ഈ മൂന്നു പേര്‍ക്കുമുള്ള പങ്ക് അനിഷേധ്യമാണ്. കേരളത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തോട് ഈ LDF ജനപ്രതിനിധികള്‍ക്ക് ഇതേ സ്ത്രീവിരുദ്ധ നിലപാടാകും സ്വാഭാവികമായും ഉണ്ടാകുക. ഈ ജനപ്രതിനിധികളുടെ സ്ത്രീവിരുദ്ധതക്കെതിരെ എന്തു നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ LDF നേതൃത്വവും DYFI/SFI/AIYF/AISF യുവത്വവും ബാധ്യസ്ഥമാണ്.
ഊര്‍മ്മിള ഉണ്ണിയെന്ന വ്യക്തിയെ ദിലീപിനു വേണ്ടി AMMAയില്‍ വാദിച്ചതിന് വ്യക്തിപരമായി വിമര്‍ശിക്കുന്നതില്‍ കഴമ്പില്ല. മുഴുവന്‍ സ്ത്രീകളും ലിംഗസമത്വമെന്ന ആശയം തിരിച്ചറിയുന്നവരാണെന്നോ എല്ലാ പുരുഷന്‍മാരും മെയില്‍ ഷോവനിസ്റ്റ്കളാണെന്നോ സാമാന്യവത്ക്കരിക്കാന്‍ കുരുടന്‍മാര്‍ക്കേ കഴിയൂ. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ലൈംഗിക കച്ചവടത്തിനു വിട്ടു കൊടുക്കുന്ന അമ്മമാരെ നാം കേരളത്തില്‍ ഒട്ടനവധി കേസുകളില്‍ കണ്ടിട്ടുണ്ട്. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നും പിന്‍ പറ്റുന്ന മൂല്യങ്ങള്‍ സ്വാംശീകരിച്ചു പ്രവര്‍ത്തിക്ക മാത്രമാണ് അവര്‍ ചെയുന്നത്. അവര്‍ വ്യവസ്ഥിതിയുടെ മറ്റൊരിര മാത്രം. അത്തരം അമ്മമാരുടെ വലിച്ചുനീട്ടിയ പ്രതീകങ്ങള്‍ മാത്രമാണ് AMMAയിലെ ദിലീപ് പക്ഷക്കാരായ സ്ത്രീകള്‍.
മലയാളിയുടെ സിനിമാ സെന്‍സിബിലിറ്റി ഈ കടല്‍ കിഴവന്‍മാരുടെ കാലത്തുനിന്നും ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു എന്നതാണ് യാഥാര്‍ത്യം. AMMAയുടെ ശവമടക്ക് ഇന്നുതന്നെ നടത്തിയാലും മലയാള സിനിമക്ക് ഇപ്പോള്‍ ഒരു ചുക്കും സംഭവിക്കില്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>