സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jun 20th, 2018

മരുന്നു കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ നടപടി വരുന്നു

Share This
Tags

mmm

പരീക്ഷണങ്ങളിലൂടെ നേട്ടവും കോട്ടവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകള്‍ രാജ്യത്ത് വ്യാപകമായി വിറ്റഴിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ നടപടി വരുന്നു.ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.ഭേദഗതിയോടെ മരുന്നിന്റെ ഗുണമേന്‍മയും ഫലസിദ്ധിയും ഉറപ്പാക്കേണ്ടതും തെളിയിക്കേണ്ടതും അതത് കമ്പനികളുടെ ഉത്തരവാദിത്വമാകും. നിലവില്‍ ഔഷധ-സൗന്ദര്യ വര്‍ധക വസ്തു നിയമത്തിലുള്ള പഴുതുകള്‍ മുതലെടുത്ത് വന്‍കിട മരുന്നുകമ്പനികള്‍ നിയമവിധേയമല്ലാത്ത മരുന്നുകള്‍ വന്‍തോതില്‍ വിപണനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.വോക്ക്ഹാര്‍ട്ട്,ഇന്റാസ്,മക് ലിയോഡ്സ് തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങള്‍ തട്ടിപ്പ് നടത്തുന്നവയില്‍ ഉള്‍പ്പെടുന്നു.കൂടുതലും, ഗര്‍ഭ നിരോധനത്തിനും വണ്ണം കുറയ്ക്കുന്നതിനും വന്ധ്യത മാറ്റുന്നതിനുമൊക്കെ എന്ന പേരിലാണ് ഇത്തരം തട്ടിപ്പ് മരുന്നുകള്‍ കുത്തക കമ്പനികള്‍ വിറ്റഴിച്ച് ജനങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് കബളിപ്പിച്ച് തള്ളിവിടുന്നത്.
ഇവിടെ അംഗീകാരമില്ലാത്ത ഈ മരുന്നുകളില്‍ പലതും മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന് ലോകത്തൊരിടത്തും തെളിയിക്കപ്പെടാത്തതുമാണ്.വിവിധ സംസ്ഥാനങ്ങളിലായി ഇത്തരം വ്യാജ മരുന്നുകള്‍ നിര്‍മ്മിക്കുന്ന പതിനഞ്ചോളം കേന്ദ്രങ്ങളില്‍ കേന്ദ്ര ആരോഗ്യ വകുപ്പ്,-ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി സി ജി ഐ)അധികൃതര്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ വ്യാപക റെയ്ഡ് നടത്തിയിരുന്നു.ക്രമക്കേടുകള്‍ക്ക് നോട്ടീസും നല്‍കി.
ഉത്തരാഖണ്ഡ്,സിക്കിം,ഹിമാചല്‍ പ്രദേശ്,ദാമന്‍ എന്നിവിടങ്ങളില്‍ പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത കരാര്‍ നല്‍കിയാണ് വ്യാജമരുന്നുകള്‍ നിര്‍മിച്ചെടുത്തിരുന്നത്.എന്നിട്ട് പേരും പെരുമായുമുള്ള മരുന്ന് നിര്‍മാതാക്കള്‍ സ്വന്തം പേര് കവറില്‍ നല്‍കി രാജ്യമെമ്പാടും വിപണനം നടത്തി വരികയായിരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ചൈനയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ എന്ന നിലയ്ക്ക് ഇറക്കുമതി ചെയ്തവയാണ് വ്യാജ മരുന്നുകളില്‍ ചിലതില്‍ മുഖ്യ അസംസ്‌കൃത പദാര്‍ത്ഥങ്ങ(active pharmaceutical ingredients-API)ളായി ഉപയോഗിച്ചിരുന്നതെന്നും റെയ്ഡില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ മരുന്നുകമ്പനികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ് അയച്ച ഇ-മെയിലുകള്‍ക്ക് കമ്പനികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.അന്വേഷണം പൂര്‍ത്തിയായാലുടന്‍ കുറ്റവിചാരണ ആരംഭിക്കും.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമപ്രകാരം കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കും.എന്നാല്‍ നിലവിലെ നിയമമനുസരിച്ച് വ്യാജ മരുന്ന് നിര്‍മ്മിച്ചവര്‍ക്കാണ് ഗുണമേന്മ ഉറപ്പാകേണ്ടതിന്റെ ഉത്തരവാദിത്വം.അതുകൊണ്ടുതന്നെ ഈ തരികിട ചെറുകിടക്കാരാണ് പ്രതിസ്ഥാനത്തുവരിക.ശിക്ഷ തുലോം ലഘുവാണെന്നതിനാല്‍ മരുന്ന് കമ്പനികള്‍ക്കത് ഒരു പ്രശ്നമേയല്ല.പ്രത്യേകിച്ച് ആയിരംമടങ്ങ് ലാഭം വ്യാജ മരുന്നുകളിലൂടെ കൊള്ള ചെയ്ത് നേടാനാകുമെന്നിരിക്കെ.
പുതിയൊരു മരുന്ന് വില്‍പനക്ക് ഇറക്കുന്നതിന് മുമ്പ് നാലുവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കമ്പനികള്‍ അനുമതി തേടിയിരിക്കണമെന്നുണ്ട്.പരീക്ഷണങ്ങള്‍ക്കും അംഗീകാരത്തിനുമായി ഒരുവര്‍ഷത്തോളം വേണ്ടിവരും.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങളുടെ ക്യൂവാണെന്നിരിക്കെ കൊള്ള ലാഭം കൊയ്യാനും വിപണിയില്‍ ബ്രാന്‍ഡ് ഉറപ്പിക്കാനും പരീക്ഷണങ്ങള്‍ക്കും മറ്റും വേണ്ടിവരുന്ന ചെലവ് ഒഴിവാക്കാനുമാണ് കുത്തക മരുന്ന് കമ്പനികള്‍ പഴുതുകളും വഴിവിട്ട രീതികളും ഉപയോഗിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നു.ഒരു മാസം നേരത്തെ മരുന്ന് വിപണിയിലെത്തിച്ചാല്‍ പോലും വന്‍ലാഭം ഉണ്ടാക്കാനാകും. സര്‍വ്വത്ര തട്ടിപ്പ് വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ മരുനിര്‍മ്മാണ കമ്പനികളുടെ ലൈസന്‍സും അടിസ്ഥാന സൗകര്യങ്ങളും മറ്റ് രേഖകളും കര്‍ശനമായി പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

nature life international

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>