സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 15th, 2018

കുഞ്ഞയ്യപ്പന്‍ പുനര്‍ജനിക്കുന്നു. സഖാവ് വി.കെ കൃഷ്ണനിലൂടെ…

Share This
Tags

kkkസുദര്‍ശന്‍ പി സി

‘ഒരു മഹാ രോഗിയായി; പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ മനപൂര്‍വ്വം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച് വിധി വൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീര്‍ത്തനങ്ങള്‍ പാടി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യ ഭുമിയില്‍ അലഞ്ഞു തിരിഞ്ഞ് മറ്റാര്‍ക്കും ഞാന്‍ എന്റെ രോഗം പരത്തില്ല. എന്റെ കുടിലിനു പുറകിലുള്ള മാവും ആ ഊഞ്ഞാല്‍ കയറും ഇക്കാര്യത്തില്‍ ഇന്നു പുലരുംമുമ്പെ എന്നെ സഹായിക്കും. എന്റെ ചില അന്തിമാഭിലാഷങ്ങള്‍ കൂടി ഇവിടെ രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.ഒന്നാമതായി എന്റെ ശവകുടീരപ്പലകയില്‍ ഇത്രയും എഴുതി വക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്രകൊള്ളുന്നു. ഒരു പൂവിതള്‍ നുള്ളിയിട്ടു പോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്. രണ്ടാമത്തെ കാര്യം എന്റെ മരണശേഷം എന്റെ ഭാര്യക്കും മകനുമായി ഒരു കുടുംബ സഹായ ഫണ്ട് പതിവുപോലെ പാര്‍ട്ടി പിരിച്ചുണ്ടാക്കുമെന്നും അതില്‍ പകുതി സംഖ്യ ഒരു സ്ഥിരം നിക്ഷേപമായി ‘മാസം തോറും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പലിശയിനത്തില്‍ കിട്ടാനുള്ള ഏര്‍പ്പാട് പാര്‍ട്ടി ചെയ്‌തേക്കുമെന്നുള്ള കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല….. അവര്‍ക്കൊരു വീട് വച്ചു കൊടുക്കുമ്പോള്‍ സ്ഥലം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുഞ്ഞയ്യപ്പന്‍ കുടുംബ സഹായ ഫണ്ട് കമ്മറ്റിക്കാരോട് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കേന്ദ്രക്കമ്മറ്റി നിര്‍ദേശം കൊടുക്കണം.ആ വീടിന്റെ മട്ടുപാവിലിരുന്നാല്‍ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്:…….’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം സുകുമാരന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശേഷക്രിയ എന്ന രാഷ്ട്രീയ നോവലിലെ കേന്ദ്ര കഥാപത്രമായ കുഞ്ഞയ്യപ്പന്റെ ആത്മഹത്യാ കുറിപ്പിലെ ചില വരികളാണ് മേല്‍ വിവരിച്ചത്.കുഞ്ഞയ്യപ്പന്‍ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം കൊണ്ടോ സാമ്പത്തിക കടബാധ്യത മൂലമോ അല്ല.താന്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച പ്രസ്ഥാനം വ്യതിചലനം സംഭവിച്ച് അത് വിപ്പവപ്രസ്ഥാനമല്ലാതായി മാറിയതാണ ്കുഞ്ഞയ്യപ്പനെ ആത്മഹത്യയിലേക്ക് നയിച്ചത്. തന്റെയും തന്റെ വര്‍ഗത്തിന്റെയും മോചനം ഈ പ്രസ്ഥാനത്തിലൂടെയാണെന്നും പുതിയ പുലരിയില്‍ കടലിലെ മത്സ്യത്തെ പോലേയും ആകാശത്തിലെ പറവകളെ പോലെയും സ്വാതന്ത്ര്യത്തിന്റെ മധുരം നുകരുമെന്നും കുഞ്ഞയ്യപ്പന്‍ സ്വപ്നം കണ്ടു.പക്ഷെ തന്റെ പ്രസ്ഥാനം താന്‍ സ്വപ്നം കണ്ടതുപോലെയല്ലെന്നും അതില്‍ തന്നെപ്പോലുള്ള ദളിതനും സമ്പത്തില്ലാത്തവരുമായ ആളുകള്‍ക്കൊന്നും ഒരു വിലയില്ലെന്നുമുള്ള ചിന്ത കുഞ്ഞയ്യപ്പനെ തളര്‍ത്തിക്കളഞ്ഞു.പാര്‍ട്ടിക്കെതിരെ പോരാടാന്‍ കുഞ്ഞയ്യപ്പനെന്ന ദളിത് സഖാവിന് ആകെ കൈമുതലായി ഉള്ളത് വിപ്ലവപ്രത്യയശാസ്ത്രങ്ങളെ കുറിച്ചുള്ള ശരിയായ ധാരണകള്‍ മാത്രം’ പക്ഷെ ആ ആയുധമെടുത്ത് പോരാടാനുള്ള മനശക്തി കുഞ്ഞയ്യപ്പന്പണ്ടേ നഷ്ടപ്പെട്ടിരുന്നു’ പിന്നെ ആകെ ചെയ്യാനുണ്ടായിരുന്നത് ആത്മഹത്യ മാത്രം’. സുകുമാരന്റെ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. ഇന്ന് കുഞ്ഞയ്യപ്പന്‍ പുനര്‍ജനിക്കുന്നു. സഖാവ് വി.കെ കൃഷ്ണ നിലൂടെ… സഖാവ് കൃഷ്ണന്‍ കഞ്ഞയ്യപ്പനെപ്പോലെ തന്നെ ദളിതനാണ്. ഒടുങ്ങാത്ത പാര്‍ട്ടിക്കൂറും ആത്മാര്‍ത്ഥതയുമുള്ള വനായിരുന്നു.’ കുഞ്ഞയ്യപ്പനെ പോലെ ചുവന്ന സൂര്യന്റെ ഉദയം സ്വപനം കണ്ടവന്‍. പാര്‍ട്ടി തമ്പാക്കന്മാരുടെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിരന്തരം കലഹിച്ചവന്‍… അവസാനം പിടിച്ചു നില്‍ക്കാന്‍ വയ്യന്നായപ്പോള്‍ കുഞ്ഞയ്യപ്പനെപ്പോലെ ആത്മഹത്യ കുറിപ്പ് എഴുതി CPIm തമ്പ്രാക്കന്മാരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് കായലില്‍ ചാടി ജീവത്യാഗം ചെയ്തു.നീണ്ട കാലം cpm നേതാവും എളങ്കുന്നപ്പുഴ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമൊക്കെയായിരുന്ന സഖാവ് കൃഷ്ണന്റെ ജീവത്യാഗം CPM നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ഞെട്ടലുമുണ്ടാക്കില്ല കുഞ്ഞയ്യപ്പനേയും കൃഷ്ണനേയും പോലുള്ള ദളിത് വിഭാഗങ്ങളില്‍പ്പെട്ട പണിയെടുക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജനവിഭാഗങ്ങളെ ഇന്ന് cpm ന് ആവശ്യമില്ല.അവര്‍ക്കാവശ്യം കോര്‍പ്പറേറ്റുകളും ജാതി മത മാഫിയകളേയുമാണ് ” എന്തു വൃത്തികേടും ചെയ്യും. ആരുടെ കൂടെയും കിടക്കും.എല്ലാത്തിനും മേലെ വോട്ടും അധികാരവുമാണ്പ്രധാനം. വിപ്ലവ അജണ്ട എന്നേ ഈ പാര്‍ട്ടി ഉപേക്ഷിച്ചു. സഖാവെ നീ നെഞ്ചിലേറ്റിയ പ്രസ്ഥാനം ഇന്ന് ജീര്‍ണിച്ച് അളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണെങ്ങും. സഖാവ് പിടിച്ച ചെങ്കൊടി കോര്‍പ്പറേറ്റുകളുടെ കൊട്ടാരങ്ങള്‍ക്കള്‍ മുകളില്‍ പാറിക്കളിക്കുകയാണ്. പക്ഷെ നീ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അപചയം വിപ്ലവ സ്വപ്നങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുകയില്ല. അതു മുന്നോട്ട് പോവുക തന്നെ ചെയ്യും. നീ കണ്ട ആ മഹത്തായ സ്വപ്നം ഈ മണ്ണില്‍ പൂവണിയുക തന്നെ ചെയ്യും -

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>