സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jun 12th, 2018

പുതുവൈപ്പ് പോരാട്ടം തുടരും

Share This
Tags

vvv

ജനവാസ മേഖലയായ പുതുവൈപ്പില്‍, ജനങ്ങളുടെ ജീവനും സ്വത്തിനും സൈ്വര്യ ജീവിതത്തിനും ഭീഷണിയായ, IOCLന്റെ LPG സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കും. I0CL ന്റെ നിര്‍ദ്ദിഷ്ഠ പുതുവൈപ്പ് LPG ടെര്‍മിനലുമായി ബന്ധപ്പെട്ട് 8/6/2018 രാവിലെ 11 മണിക്ക് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ ഈ പദ്ധതി സ്ഥാപിക്കാന്‍ ഇപ്പോള്‍ യാതൊരു വിധ തടസ്സങ്ങളും ഇല്ലെന്നും കോടതി വിധികള്‍ എല്ലാം I0CL ന് അനുകൂലമാണെന്നും പുലിമുട്ട് ഇടും, ഡ്രയിനേജ് സംവിധാനം ഉണ്ടാക്കും, ഹാര്‍ബര്‍ പണിയും, റോഡുകള്‍ ശരിയാക്കും CSR ഫണ്ട് നല്‍കും. അതിനെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പറയാം. പദ്ധതിയുമായി സഹകരിക്കണമെന്നാണ് കളക്ടര്‍ പറഞ്ഞത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. 2009 മുതല്‍ തുടരുന്ന ജനകീയ പ്രക്ഷോഭം 2017 ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ഉപരോധ സമരമായി വികസിക്കുകയും 2017 ജൂണ്‍ 14 – 16-18 തീയ്യതികളിലുണ്ടായ നിഷ്ഠൂരമായ പോലീസ് അതിക്രമങ്ങളെ അതിജീവിച്ച് ഇപ്പോഴും തുടരുകയാണ്. സമരം ശക്തമായതിനെ തുടര്‍ന്ന് 2017 ജൂണ്‍ 21 ന് തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ച വിളിക്കുകയും ഒരു വിദഗ്ദ സമിതിയെ നിയോഗിക്കുകയും പണി നിര്‍ത്തിവെപ്പിക്കുകയുമായിരുന്നു. വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. കൂടാതെ നിയമ സഭാ പരിസ്ഥിതി സമിതി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പു നടത്തുകയുണ്ടായി. അവരുടെ റിപ്പോര്‍ട്ട് നിയമസഭ മുമ്പാകെ വെയ്ക്കുകയും അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സിംഗിള്‍ ബഞ്ചായതിനാല്‍, അത് ആക്ടിന് വിരുദ്ധമായ നിയമസാധുതയില്ലാത്തതാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതിനെതിരായ അപ്പീല്‍ ബഹു: കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ വസ്തുതയുണ്ടെന്നും പ്രൊജക്ട് സൈറ്റ് നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നും. പരിസ്ഥിതികാനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ സമര്‍പ്പിച്ച EIA പഠനത്തില്‍ കാലഹരണപ്പെട്ട ഡാറ്റകളാണ് അവലംബിച്ചിരിക്കുന്നത്. തുടങ്ങിയ നിരീക്ഷണങ്ങളാണുള്ളത്. പ്രാദേശീക ഭരണ സംവിധാനമായ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ജനവാസമേഖലയായ പുതുവൈപ്പില്‍ അപകട സാധ്യതയുള്ള ഈ പദ്ധതി സ്ഥാപിക്കുവാന്‍ പാടില്ലായെന്ന പ്രമേയം എകകണ്‌ഠേന പാസ്സാക്കി സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ: V.S. വിജയന്റെ നേതൃത്വത്തില്‍ ബഹുമുഖ മേഖലയില്‍ പ്രാവിണ്യമുള്ള ശാസ്ത്രകാരന്മാര്‍ നടത്തിയ സ്വതന്ത്ര പഠനവും ജനവാസ മേഖലയും ജൈവ- മത്സ്യ സമ്പത്തിന്റെ കലവറയുമായ പുതുവൈപ്പില്‍ സ്ഥാപിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നു പരാമര്‍ശിക്കുന്ന അവരുടെ റിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ചയും തീരുമാനവും ഉണ്ടാകേണ്ട ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇത്തരത്തിലുള്ള ഒരു യോഗം വിളിച്ചു IOCക്ക് ഒത്താശ ചെയ്യുന്ന സമീപനം സ്വീകരിച്ചത് ഒട്ടും തന്നെ ജനാധിപത്യപരമല്ല. അംഗീകരിക്കാനാവില്ല. ജനവാസ മേഖലയായ പുതുവൈപ്പില്‍ 15450 ടണ്‍ ശേഷിയുള്ള അങ്ങേയറ്റം അപകട സാധ്യതയുള്ള ഈ പദ്ധതി സ്ഥാപിക്കാനുള്ള IOCL ന്റെ ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

എം.ബി.ജയഘോഷ്, ചെയര്‍മാന്‍
K.S. മുരളി, കണ്‍വീനര്‍

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>