സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Jun 3rd, 2018

ദേശീയപാത വികസനത്തിന് 4 നിര്‍ദ്ദേശങ്ങള്‍

Share This
Tags

oneഹാഷിം ചേന്നാമ്പിള്ളി

4നും ചിത്രങ്ങളുടെ മാതൃകകള്‍ നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരെ തെരുവാധാരമാക്കി 45മീറ്ററില്‍ വെറും 4വരിയുടെ ചുങ്കപ്പാത തന്നെ വേണമെന്ന് ആര്‍ക്കെങ്കിലും നര്‍ബന്ധമുണ്ടോ? നിങ്ങള്‍ ഏത് പക്ഷത്ത്? ജനപക്ഷത്തോ ചുങ്കപ്പാത പക്ഷത്തോ?
1) 30മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6 വരി പാത നിര്‍മ്മിക്കുക. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും വടക്കന്‍ ജില്ലയില്‍ പലയിടത്തും 30മീറ്ററോ അതിലധികമോ ഭുമി ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ കൈവശം ഉള്ളതിനാല്‍ ഇന്ന് മുതല്‍ പാത നിര്‍മ്മാണം ആരംഭിക്കാം. 30മീറ്റര്‍ വീതി തികയ്ക്കാന്‍ ആവശ്യമായ ഭൂമി മികച്ച വിലയുടെയും പാക്കേജിന്റെയും അടിസ്ഥാനത്തില്‍ വിട്ടു നല്‍കാമെന്ന് സമരരംഗത്തുള്ളവര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് പോലുള്ള പ്രധാന നഗരങ്ങളെ ഒഴിവാക്കിക്കൊണ്ട് 3പതിറ്റാണ്ട് മുമ്പ് തന്നെ 45മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളതിനാല്‍ അവിടെ ദേശീയപാത അതോറിറ്റി ഡിസൈന്‍ അനുസരിച്ച് നിര്‍മ്മിക്കട്ടെ. ഇതിനിടയിലുളള ബാക്കി സ്ഥലങ്ങളില്‍ 30മീറ്റര്‍ ഉപയോഗിച്ച് 6വരിയായി വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍മ്മിക്കാന്‍ തയ്യാറാവണം. 600 കിലോമീറ്റര്‍ നിര്‍മ്മാണം ഏറിയാല്‍ 8,000 കോടി രൂപക്ക് പൂര്‍ത്തിയാക്കാം. നിലവിലുള്ള two45മീറ്റര്‍ നിര്‍ദ്ദേശത്തേക്കാള്‍ (4വരി+സര്‍വീസ് റോഡ്) രണ്ട് വരി ഇരുവശത്തുമായി അധികം ലഭിക്കുമെന്നതിനാല്‍ സര്‍വീസ് റോഡിന്റെ ധര്‍മ്മം ഏറെക്കുറെ പൂര്‍ത്തീകരീക്കപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍കരണ നവലിബറല്‍ പദ്ധതിയായ ബിഓടി ടോള്‍ പദ്ധതിക്കുള്ള ജനകീയ ബദല്‍ എന്ന നിലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ട് വെക്കേണ്ടത് ഇത്തരം ബദല്‍ സാധ്യതകളാണ്. ഇത് നിലവിലുള്ള 2വരിയേക്കാള്‍ 200 % അധികമായി വികസനം സാധ്യമാക്കുന്ന പദ്ധതിയാണ്.
ഗുണങ്ങള്‍: 4ന് പകരം 6 വരി മോട്ടോറബിള്‍ വേ ലഭിക്കും., കുടിയൊഴിപ്പിക്കലും ഭൂമിയേറ്റെടുപ്പും നാലിലൊന്നായെങ്കിലും ചുരുക്കാം, പദ്ധതി ചിലവ് വളരെ കുറക്കാന്‍ കഴിയും, ബിഓടി ടോള്‍ വ്യവസ്ഥ ഒഴിവാക്കാം, എതിര്‍പ്പ് കുറയുമെന്നതിനാല്‍ കാലതാമസം ഒഴിവാക്കാം, പാരിസ്ഥിതിക നാശം പകുതിയിലേറെയും ഇല്ലാതാക്കാം.

32 30മീറ്ററില്‍ 4 വരി പാത. എല്ലാ ആധുനിക റോഡ് സൗകര്യങ്ങളും സൗന്ദര്യവും ഇഴുകിച്ചേര്‍ത്ത് മനോഹരമായ 4 വരി പാത പൂര്‍ത്തിയാക്കാം. ഒന്നാമത്തെ പദ്ധതിയില്‍ ചൂണ്ടിക്കാട്ടിയ എല്ലാ കാര്യങ്ങളും ഇതിലും ബാധകം. മോട്ടോറബിള്‍ വേ 4 വരിയായിരിക്കും.
3) 30മീറ്ററില്‍ 4 അല്ലെങ്കില്‍ 6 വരി പാത നിര്‍മ്മിക്കുക. അതിന് നടുക്ക് മീഡിയനില്‍ സ്ഥാപിക്കുന്ന തൂണുകളില്‍ മുകളിലൂടെ മറ്റൊരു 4വരി പാത എലവേറ്റഡ് ആയി നിര്‍മ്മിക്കാം. ഇതിലൂടെ 8 അല്ലെങ്കില്‍ 10 വരി പാത സാധ്യമാകും. മുകളിലൂടെ കണ്ടെയ്‌നര്‍ 4വാഹനങ്ങള്‍, ദീര്‍ഘ ദൂര വാഹനങ്ങള്‍, അതിവേഗ വാഹനങ്ങള്‍ എന്നിവ കടത്തി വിടാം. താഴത്തെ പാത ടുവീലറടക്കമുളള ലോക്കല്‍ ട്രാഫിക്കിന് ഉപയോഗിക്കാം.
ഗുണങ്ങള്‍: അപകടങ്ങള്‍ തീരെ കുറയും, സൗകര്യങ്ങള്‍ 8/10 വരിയായി വര്‍ദ്ധിക്കും, കുടിയൊഴിപ്പിക്കല്‍ കുറയും, സഞ്ചാര വേഗത വര്‍ദ്ധിക്കും . കാല്‍നടക്കാര്‍, കൈവണ്ടികള്‍, സൈക്കിള്‍, ടുവീലര്‍, 3വീലര്‍, മൃഗങ്ങള്‍ എന്നിവ മുകളിലെ പാതയില്‍ പ്രവേശിക്കാത്തതിനാല്‍ യാത്ര സുഖകരമാവും. അധിക ചിലവ് കണ്ടെത്താന്‍ മുകളിലെ എലവേറ്റഡ് പാതയില്‍ സര്‍ക്കാര്‍ ടോള്‍ ഈടാക്കുന്നത് ആലോചിക്കാം.

4) മൂന്നാമത്തെ നിര്‍ദ്ദേശത്തോടൊപ്പം എലവേറ്റഡ് മെട്രോ റെയില്‍ കൂടി ചേര്‍ത്ത് 3നിലകളിലായി വികസനം. കേരളം പോലുള്ള ഭൂമി വില കൂടുതലും ലഭ്യത കുറവുമായ, ജനസാന്ദ്രതയും കെട്ടിട സാന്ദ്രതയും അധികമായ, ഭൂമിയേറ്റെടുപ്പ് ദുഷ്‌കരമായ സ്ഥലങ്ങളില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ആലോചിക്കാവുന്നതാണ്. പക്ഷെ പ്രകൃതി വിഭവങ്ങള്‍ ഏറെ വേണ്ടി വരുമെന്നതിനാല്‍ പരിസ്ഥിതി ആഘാതം വിലയിരുത്തി ആവശ്യമാണോ എന്ന് പഠനം നടത്തി തീരുമാനിച്ച ശേഷം മാത്രമേ ആലോചിക്കാന്‍ പാടുള്ളൂ.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>