സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 28th, 2018

കറുത്തവളെ’ ‘വെളുത്തവന്‍’ കല്യാണം കഴിക്കുന്നതില്‍ എന്തിനാണ് അസ്വാഭാവികത?

Share This
Tags

ssസന്തോഷ് കുമാര്‍
(നിറം മാറി വിവാഹം കഴിച്ചതിന് കെവിന്‍ കൊലചെയ്യപ്പെടുന്നതിനു മുമ്പെഴുതിയ കുറിപ്പ്)

കറുത്തവളെ’ ‘വെളുത്തവന്‍’ കല്യാണം കഴിക്കുന്നതില്‍ ഒരു അസ്വാഭാവികത, അല്ലേ ? കറുത്ത യുവതിയെ വെളുത്ത പയ്യന്‍ ‘താലി’ ചാര്‍ത്തിയാല്‍ അത് വാര്‍ത്തയാകുന്ന സമൂഹത്തില്‍ തന്നെയാണ് നാം ഇപ്പോഴും ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണം. എന്തുകൊണ്ടാണിത് വാര്‍ത്ത ആകുന്നത് എന്ന ചോദ്യത്തിലാണ് നമ്മുടെ സമൂഹത്തില്‍ Inherant ആയിരിക്കുന്ന ജാതിയിരിക്കുന്നത്. കറുത്തത് – വെളുത്തത് എന്ന ദ്വന്ദത്തിനപ്പുറം ഈ നിറങ്ങള്‍ക്ക് ഒരു സോഷ്യല്‍ ലൊക്കേഷന്‍ ഉണ്ട്. ‘നല്ല വെളുത്ത സുന്ദരിക്കുട്ടി’ എന്ന നമ്മുടെ സമൂഹത്തിലെ സ്വഭാവിക പ്രയോഗവും, വെളുത്തത് സമം സൗന്ദര്യം, ‘നല്ലത്’ എന്ന പ്രതീകവും അങ്ങനെ യാഥര്‍ശ്ചികമായി സംഭവിക്കുന്നത് അല്ല. 2012 ല്‍ തിരുവനന്തപുരത്ത് വളരെയടുത്ത ഒരു സുഹൃത്തിന്റെ ചേട്ടന്റെ കല്യാണത്തിന് പോയി. ഹാളില്‍ സുഹൃത്തുക്കളുമൊത്ത് ഇരിക്കുകയാണ്. തലേ ദിവസം മുതല്‍ തുടങ്ങിയ ആഘോഷത്തിന് നേതൃത്വം നല്‍കുന്ന എന്റെ സുഹൃത്തിന്റെ പ്രദേശിക സുഹൃത്താണ് തൊട്ട് അടുത്ത് ഇരിക്കുന്നത്. കല്യാണ ചടങ്ങുകള്‍ ആരംഭിക്കുന്നു. കല്യാണപ്പെണ്ണ് അച്ഛന്റെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് നടന്നു വരുന്നു. പെണ്‍കുട്ടി ഇരുനിറമെന്നൊക്കെ പറയാവുന്ന ഒരു നിറമാണ്. പെട്ടെന്ന് തൊട്ടടുത്തിരുന്ന പ്രദേശിക സുഹൃത്തിന്റെ കമെന്റ്, ‘പെണ്ണിന് ഒരു ‘SC ലുക്ക്’ ആണല്ലോ ; ഇന്റര്‍ കാസ്റ്റ് കല്യാണമാണോ’. അസ്വസ്ഥത തോന്നിയെങ്കിലും ‘അറിയില്ല’ എന്ന് മറുപടി പറഞ്ഞു. എവിടെ നിന്നാണ് ഈ ചോദ്യം കടന്ന് വരുന്നത് ? കറുത്ത നിറത്തിന്റേയും വെളുത്ത നിറത്തിന്റേയും സോഷ്യല്‍ ലൊക്കേഷനില്‍ നിന്നാണ് കറുത്തത് SC / ദലിതര്‍ / താഴ്ന്ന ജാതിക്കാര്‍ ആണെന്ന സ്വഭാവികമായ ഈ ചോദ്യം കടന്ന് വരുന്നത്. ഇതില്‍ ഒരു അസ്വഭാവികതയും നമ്മുക്ക് തോന്നില്ല. മറിച്ച് ‘നല്ല കറുത്ത സുന്ദരി’ എന്ന് നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞ നോക്ക്. ഇവന് എന്തോ കുഴപ്പം ഉണ്ടെന്നേ കേള്‍ക്കുന്ന ആളുകള്‍ കരുതു. സണ്ണി എം കപിക്കാട് പറയുന്ന ഒരു കാര്യമുണ്ട് നിങ്ങള്‍ സവര്‍ണ്ണ സമുദായത്തില്‍പ്പെട്ട ഒരാളെ പരിചയപ്പെടുകയാണെങ്കില്‍, അയാള്‍ കറുത്തത് ആണെങ്കില്‍ സംസാരം തുടങ്ങി പത്തു മിനിറ്റിനുള്ളില്‍ താന്‍ സവര്‍ണ്ണാണെന്ന് തെളിക്കുന്ന എന്തെങ്കിലും അവര്‍ പറഞ്ഞിരിക്കും. ഇവിടെയാണ് കറുപ്പ് നിറത്തിനേറെയും വെളുത്ത നിറത്തിന്റേയും സോഷ്യല്‍ ലൊക്കേഷന്‍ ഇരിക്കുന്നത്. കറുത്ത നിറമാണ് ജാതി എന്ന കേവല വാദമല്ല പറയുന്നത് ( വെളുത്ത യുവതിയാണെങ്കിലും ആദിവാസിയോ ദലിതോ ആണെങ്കില്‍ അവസ്ഥ വ്യത്യസ്ഥമൊന്നുമല്ല. നിങ്ങളുടെ ഐഡന്റിറ്റി വെളിവാക്കപ്പെട്ടിട്ടില്ലെങ്കില്‍ കാഴ്ചയിലെ വിവേചനം കുറച്ച് കുറയും, അത്ര മാത്രം ). സമൂഹത്തിനകത്ത് രൂഢമൂലമായിരിക്കുന്ന ഈ ജാതി ബോധത്തിനകത്താണ് നാമിപ്പോഴും കഴിയുന്നത്. അതു കൊണ്ടാണ് ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ രൂപം കൊള്ളുന്നത്.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>