സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 26th, 2018

മുഖ്യപ്രതി പോലീസ് – പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്..

Share This
Tags

ppp

നേട്ടങ്ങളുടെ വമ്പിച്ച അവകാശവാദങ്ങളുമായി പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹികനീതി, അഴിമിതി കുറവ്, മികച്ച ഭരണ നിര്‍വ്വഹണം തുടങ്ങിയവയാണ് സര്‍ക്കാരിന്റഎ പ്രധാന അവകാസവാദങ്ങള്‍. ഒന്നു ശറിയാണ്. പിണറായി സര്‍ക്കാരിന്റെ പോലീസിനെ കുറിച്ചാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത.് മറ്റു മേഖലകള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടില്ല. അപ്പോഴും എടുത്തുപറയത്തക്ക ഭരണനേട്ടങ്ങള്‍ എന്താണെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ എളുപ്പമാണെന്നു തോന്നുന്നില്ല.
സര്‍ക്കാരീന്റെ തന്നെ അവകാശവാദങ്ങള്‍ എടുത്തുപരിശോധിക്കുക. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണോ? കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും കൊലവിളികളും വര്‍ദ്ധിച്ചിട്ടേയുള്ളു. ഒരു കൊല നടന്നാല്‍ മിനിട്ടുകള്‍ക്കിടയില്‍ തിരിച്ചടിക്കാന്‍ കഴിവുള്ള രീതിയില്‍ രാഷ്ട്രീയക്കാരുടെ ആശിര്‍വാദത്തോടെ ഗുണ്ടാസംഘങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഈ അവകാസവാദം. കഴിഞ്ഞില്ല, രാഷ്ട്രീയവുമായി ബന്ധപ്പെടാത്ത അക്രമങ്ങളും കേരളീയസമൂഹത്തില്‍ വര്‍ദ്ധിക്കുക തന്നെയാണ്. വര്‍ഗ്ഗീയ കലാപങ്ങള്‍ കാര്യമായി നടക്കുന്നില്ല എന്നത് വാസ്തവമാണഅ. എന്നാല്‍ ഏതുനിമിഷവും അത്തരം സംഭവങ്ങള്‍ നടക്കാനിടയുള്ള രീതിയുലുള്ള ധ്രുവീകരണം കേരളീയസമൂഹത്തില്‍ സംഭവിക്കുന്നു എന്നത് സത്യമാണ്.
സര്‍ക്കാരിന്റെ നേട്ടങ്ങളുമായി ബന്ധപ്പെട്ട പത്രപരസ്യങ്ങളില്‍ പോലീസിനെ കുറിച്ച് കാര്യമായൊന്നും പറഞ്ഞു കാണുന്നില്ല. ഈ സര്‍ക്കാരിന്റെ മുഖം വികൃതമാക്കാന്‍ ഏറ്റവും ശ്രമിക്കുന്നത് പോലീസാണ്. പോലീസ് വകുപ്പ കൈകാര്യം ചെയ്യുന്നതാകട്ടെ മുഖ്യമന്ത്രിയും. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ ലോക്കപ്പ് കൊലപാതകങ്ങള്‍ വരെയുള്ള സകല ഗുണ്ടായിസവും കാണിക്കാനുള്ള ധൈര്യം പോലീസ് നേടിയിരിക്കുന്നു. മുടി വളര്‍ത്തിയതിനും ആണും പെണ്ണും സംസാരിക്കുന്നതിനുമടക്കം പോലീസ് ശിക്ഷിക്കുന്നു. നീതിക്കായി ഡിജിപിയെ കാണാന്‍ പോയ ഒരു മാതാവിനെ തെരുവിലിട്ട് വലിച്ച പോലീസിനേയും പിറന്നമണ്ണില്‍ ജീവിക്കാനായി പോരാടിയ കുഞ്ഞുങ്ങളെയടക്കം തല്ലിച്ചതച്ച പോലീസിനേയും കേരളം കണ്ടു. പോലീസിന്റെ ആത്മവീര്യത്തെ തകര്‍ക്കില്ലെന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് അവരുടെ വീര്യം കൂട്ടിയത്. ഇപ്പോഴിതാ കക്ഷിരാഷ്ട്രീയ സംരക്ഷണവും പോലീസിനെതിരായ പരാതികള്‍ ഒരുപാട് വര്‍ദ്ധിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മഷനും പലവട്ടം വിളിച്ചു പറഞ്ഞു കഴിഞ്ഞു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനോട് സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മൂന്നാം വര്‍ഷത്തേക്കു കടക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന മാതൃകയാണ് പിണറായി പിന്തുടരേണ്ടത്. ആഭ്യന്തരത്തിനു മുഴുവന്‍ സമയ മന്ത്രി അനിവാര്യമാണ്. എന്നാല്‍ ആഭ്യന്തരം മറ്റൊരാളെ ഏല്‍പ്പിക്കാന്‍ പിണറായി തയ്യാറാകില്ല എന്നുതന്നെയാണ് വിശ്വസിക്കാനാകുക.
സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, ട്രാന്‍സ്‌ജെന്ററുകള്‍ തുടങ്ങിയവരുടെ അവകാശങ്ങളേയും സാമൂഹ്യനീതിയേയും കുറിച്ച് ഒരുപാട് അവകാശവാദങ്ങള്‍ സര്‍ക്കാരിനുണ്ട്. പിങ്ക് പോലീസ്, വനിതാ ഹെല്‍പ്പ് ലൈന്‍, ദളിതര്‍ക്ക് ശാന്തിക്കാരനായി ജോലി, ട്രാന്‍സ് ജെന്ററുകള്‍ക്ക് മെട്രോയില്‍ ജോലി എന്നിങ്ങനെ പോകുന്നു പട്ടിക. എന്നാല്‍ ഇതെല്ലാം അതാതുവിഭാഗങ്ങള്‍ക്ക് എന്തു ഗുണമാണ് ചെയ്യുന്നത്.? പിങ്ക് പോലീസിന്റെ പ്രധാന ജോലി സദാചാര പോലീസിങ്ങാണ്. സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ കൂടുക തന്നെയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസിയുവതിയെ കൂട്ടബലാല്‍സംഗം നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. ദളിതര്‍ക്ക് ശാന്തി ജോലി എന്നതോടൊപ്പം ദേവസ്വത്തില്‍ സവര്‍ണ്ണസംവരണം പ്രഖ്യാപിച്ച് സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല പേരാമ്പ്ര, വടയമ്പാടി, അശാന്തന്‍, ഗോവിന്ദാപുരം, വര്‍ക്കല എന്നിങ്ങനെ കേരളത്തിന്റെ പല ഭാഗത്തുനിന്നും അയിത്തത്തിന്റഎ വാര്‍ത്തകളും പുറത്തുവരുന്നു. എസ് സ്ി/എസ് ടി ക്കാരൊഴികെയുള്ളവരെ വിവാഹം കഴിക്കുന്ന പുരോഗമനവാദികളുടെ നാടായി കേരളം മാറിയിരിക്കുന്നു. കൊട്ടിഘോഷിച്ച ട്രാന്‍സ്‌ജെന്ററുകള്‍ക്കുള്ള മെട്രോയിലെ ജോലി സത്യത്തില്‍ കരാറുകാരായ കുടുംബശ്രീയിലെ കരാര്‍ ജോലിയായിരുന്നു. താമസിക്കാനുള്ള സ്ഥലം പോലും കിട്ടാത്ത സാഹചര്യത്തില്‍ പലരും ജോലി വിട്ടു. ട്രാന്‍സ് സൗഹൃദം എന്നു പറയുമ്പോഴും എറണാകുളത്തും തൃശൂരും കോഴിക്കോടുമൊക്കെ അവരെ അതിക്രൂരമായി പോലീസ് തല്ലിച്ചതക്കുന്നതിനും കേരളം സാക്ഷിയായി. ആദിവാസികളുടെ ഭൂമിയെ കുറിച്ചൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വിതരണം ചെയ്ത ഭൂമിയെ കഉരിച്ചുള്ള കണക്കൊന്നുമില്ല. മറുവശത്ത് ആദിവാസികളോടുള്ള കേരളത്തിന്റെ പൊതു സമീപനം മധുവിലൂടെ പ്രകടമായി പുറത്തുവന്നു. കേരളം ഉത്തരേന്ത്യയല്ല എന്ന അഹന്ത പറച്ചിലുകാര്‍ക്കുള്ള മറുപടിയായി.
ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും ഭൂരഹിതരും ഭവനരഹിതരുമായി തുടരുകയാണ്. അവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുമെന്നു പറയുന്ന ഭവന നിര്‍മ്മാണ പദ്ധതിയാകട്ടെ അവരെ കൊച്ചുഫ്‌ളാറ്റുകളിലും കോളനികളിലും ഒതുക്കുന്നതാണ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ പോലുള്ള കുത്തകകള്‍ക്കെതിരായ കേസുകള്‍ തോറ്റുകൊടുത്തിട്ടാണ് ഭൂമിയില്ല എന്ന ന്യായീകരണം സര്‍ക്കാര്‍ പറയുന്നത്. ആവര്‍ത്തിക്കുന്ന കടല്‍ക്ഷോഭങ്ങള്‍ കൂടിവരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാകുന്നു. മറുവശത്ത് തോട്ടം മുതലാളിമാരോടുചേര്‍ന്ന് പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ പോരാട്ടങ്ങളഎ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വികസനത്തെ കുറിച്ച് വലിയ ആവകാശവാദങ്ങള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നു. എന്നാല്‍ ന്യായമായ പരിഹാരം ലഭിക്കാതെ കുടിയിറക്കപ്പെടുന്നവരെല്ലാം സമരങ്ങളാണ്. ആ സമരങ്ങളെയെല്ലാം തീവ്രവാദി സമരങ്ങളെന്നാക്ഷേപിച്ച് അടി്ചചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. മാത്രമല്ല, കീഴാറ്റൂരടക്കമുള്ള പല പദ്ധതികളും നടപ്പാക്കുന്നത് നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം പോലും അട്ടിമറിച്ചാണ്. അതോടൊപ്പം കടകവിരുദ്ധമായി തിരിച്ചുവരുന്ന ഹരിതാഭയെ കുറിച്ചും കാര്‍ഷികമേഖലയിലെ അഭിവൃദ്ധിയെ കുറിച്ചും സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. സത്യത്തില്‍ അടുത്ത കാലത്ത് പാരിസ്ഥിതിക സംരക്ഷണത്തിന് ലഭിച്ചിരു്‌നനു പ്രാധാന്യം വികസനത്തിന്റെ പേരില്‍ ഈ സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ് . കാര്‍ഷികമേഖലയില്‍ ചില മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. നെല്ലിനും ചക്കക്കും നാളികേരത്തിനും കൊടുക്കുന്ന പ്രാധാന്യവും നല്ലതുതന്നെ. എന്നാല്‍ കൃത്യമായ രാഷ്ട്രീയതീരുമാനം ഇക്കാര്യത്തിലുണ്ടോ എന്നു സംശയമാണ്. വികസനമെന്ന സങ്കല്‍പ്പത്തെ രാഷ്ട്രീയമായി പുനര്‍ നിര്‍വചിക്കാതെ ചെയ്യുന്നതെല്ലാം അര്‍ത്ഥശൂന്യമായി തീരും.
സര്‍ക്കാരിന്റെ മറ്റൊരു അവകാശവാദം വിദ്യാഭ്യാസത്തെ കുറിച്ചാണ്. പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയാണ് ചൂണ്ടികാട്ടപ്പെടുന്നത്. പല സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കോടികള്‍ നല്‍കുന്നുമുണ്ട്. നല്ല്ത്. സത്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസരംഗം മുരടിച്ചുനില്‍ക്കുന്നത് ഉന്നത വിദ്യാഭ്യാസമേഖലയിലാണ്. അവിടെ അഖിലേന്ത്യാ ശരാശരിയേക്കാള്‍ എത്രയോ പുറകിലാണ് നാം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിനാവുന്നില്ല. പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളും കാര്യമായ ഗുണഫലം ചെയ്യുന്നില്ല. അവരുടെ സമ്പാദ്യം അവര്‍ക്കും കേരളത്തിനും ഗുണകരമാക്കി മാറ്റുമെന്ന പ്രഖ്യാപനമൊക്കെ ഉണ്ടെങ്കിലും നടക്കുമോ എന്നു കണ്ടറിയണം. ടൂറിസവികസനപദ്ധതികളും ഐടി വികസന പദ്ധതികളും മറ്റും കൂടുതലും കടലാസില്‍ ഒതുങ്ങുന്നു. അതേസമയം ദുര്‍ബ്ബലര്‍ക്കായി നിരവധി സമാശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഴ്‌സുമാരും ഇതരസംസ്ഥാനതൊഴിലാളികളും പീടികത്തൊഴിലാളികളും അണ്‍എയ്ഡഡ് അധ്യാപകരും സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരും ആയമാരും അങ്കണ്‍ വാടി ടീ്ചചര്‍മാരും കരാര്‍ ജീവനക്കാരുമടക്കമുള്ള ലക്ഷകണക്കിനു വരുന്നവരുടെ ജീവിതക്ലേശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണുന്നില്ല. ആരോഗ്യമേഖലക്ക് ആര്‍ദ്രമെന്നൊക്കെ പറയുമ്പോഴും പനി വന്നാല്‍ പോലും മരിക്കുകയും ജീവിതചര്യരോഗങ്ങളും മാനസികാരോഗ്യപ്രശ്‌നങ്ങളും ആത്മഹത്യകളുമൊക്കെ വര്‍ദ്ധിക്കുകയും സ്വകാര്യആശുപത്രികളുടെ കഴുത്തറക്കല്‍ പരിപാടികള്‍ അഭംഗുരം തുടരുന്നതുമൊന്നും കുറക്കാന്‍ ആവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശരാശരി ആയുസ്സ് ഉയരുമ്പോഴും വാര്‍ദ്ധക്യം മിക്കവാറും അശാന്തമായി തുടരുന്ന അവസ്ഥക്കും മാറ്റം വരുന്നില്ല.
കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി കേരളബാങ്ക്, കിഫ്ബി തുടങ്ങിയ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടെങ്കിലും കാര്യമായി മുന്നോട്ടുപോകുന്നില്ല എന്ന് വ്യക്തമാണ്. പരമ്പരാഗതമേഖലയെ രക്ഷിക്കാനാവുന്നില്ല. പൊതുവായ നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ധനമന്ത്രിതന്നെ പലപ്പോഴും ആശങ്കപ്പെടുന്നതായാണ് കാണുന്നത്. ഭരണ നിര്‍വ്വഹണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ഉദ്യാഗസ്ഥരെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടുകതന്നെയാണ്. ചുരുക്കത്തില്‍ പോലീസിനെതിരെയൊഴികെ കാര്യമായ കുറ്റാരോപണങ്ങള്‍ ഉന്നയിക്കാനാവില്ലെങ്കിലും എടുത്തുപറയാനാവാത്ത നേട്ടങ്ങളും ഇല്ലാതെയാണ് പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തേക്കു കടക്കുന്നതെന്നുതന്നെ പറയേണ്ടിവരും.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>