സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 19th, 2018

കുട്ടികളുടെ ലൈംഗികപീഡനം : ചില മുന്‍കരുതലുകള്‍

Share This
Tags

ssssഅനിത വിജയന്‍

കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് നമ്മുടെ കേരളത്തില്‍ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുലരുന്നതോടൊപ്പം രക്ഷിതാക്കളുടെ മനോഭാവവും മാറണം. പിന്നെ കുട്ടികള്‍ സ്വയം അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളും ആവശ്യമാണ്. രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ ആദ്യം വിവരിക്കാം…
ഒന്ന്…. പെണ്‍കുട്ടികള്‍ മാത്രമല്ല ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്.
രണ്ട്…. പുരുഷന്മാര്‍ മാത്രമല്ല കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്.
മൂന്ന്…. കുട്ടികളില്‍ ലൈംഗികമായി ആകൃഷ്ടരാകുന്നവരാണ് ഇത്തരം നീചകൃത്യങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാക്കുക.. അല്ലാതെ സ്ത്രീകളെ പീഡിപ്പിക്കാന്‍ കിട്ടാത്തതുകൊണ്ടോ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ എളുപ്പം ആയതുകൊണ്ടോ അല്ല.
നാല്… കുട്ടികള്‍ക്കുള്ള ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ സ്ത്രീ-പുരുഷ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള പാഠം അല്ല എന്നത് മനസ്സിലാക്കുക.. കുട്ടികള്‍ക്കെതിരായി നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ പറ്റിയും.. മറ്റൊരാള്‍ തന്നോട് ചെയ്യുന്നത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉണ്ടാക്കി കൊടുക്കുക എന്നതാണ് കുട്ടികള്‍ക്കുള്ള ലൈംഗിക വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
‘നോ..ഗോ..ടെല്‍’ ഈ വാചകം ആണ് കുട്ടികള്‍ ലൈംഗിക ചൂഷണത്തില്‍ നിന്നും സ്വയം രക്ഷ നേടാന്‍ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴി..
എന്താണ് നോ…ഗോ…ടെല്‍? അത് എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?
ആദ്യവാചകം ആയ ‘നോ’ അതായത് ‘അരുത്’ എന്ന് പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം.. കുട്ടികളെ കണ്ട് ലൈംഗിക ആകര്‍ഷണം ഉളവാക്കുന്നവര്‍ ആദ്യം കുട്ടികളുടെ ശരീരഭാഗങ്ങളില്‍ അനാവശ്യമായി തലോടിയാണ് അവരുടെ പ്രക്രിയകള്‍ക്ക് തുടക്കം കുറിക്കുക… എട്ടു മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ ഇത്തരം അനാവശ്യ സ്പര്‍ശനങ്ങള്‍ ചീത്ത കാര്യങ്ങള്‍ ആണെന്ന് മനസ്സിലാക്കും.. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ ലൈംഗിക താല്പര്യത്തോടെയാണ് അയാള്‍ തന്നെ സ്പര്‍ശിക്കുന്നത് എന്നും മനസ്സിലാക്കും.( പ്രായം കണക്കാക്കിയിരിക്കുന്നത് cccയുടെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. എല്ലാ കുട്ടികളുടെയും മനസിക വളര്‍ച്ച ഒന്നല്ല എന്ന് മനസ്സിലാക്കുക ഇത് ശരാശരി കണക്കുകള്‍ മാത്രം) പക്ഷേ അരുത് എന്ന് പറഞ്ഞ് അയാളെ തട്ടി മാറ്റാന്‍ ഭയം കാരണം പല കുട്ടികളും തയ്യാറാകുന്നില്ല. അത് ഇത്തരം കാമ രോഗികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും മനസ്സിലുണ്ടാകും.
അതിന് രണ്ട് കാരണങ്ങളാണ്..
ഒന്ന്.. കുട്ടിക്ക് താന്‍ ചെയ്യുന്നതൊന്നും മനസ്സിലാകുന്നില്ല എന്ന വിഡ്ഢിത്തം..
രണ്ട്.. താന്‍ ചെയ്യുന്ന പ്രക്രിയകള്‍ കുട്ടി ആസ്വദിക്കുന്നു എന്ന തെറ്റിദ്ധാരണ..
കാമ രോഗികള്‍ ഇത്തരം പ്രക്രിയകള്‍ ചെയ്യുന്ന സമയം അരുത് എന്നു പറഞ്ഞ് തടയുകയോ അയാളെ തട്ടി മാറ്റുകയോ അയാളോട് ദേഷ്യപ്പെടുകയോ ചെയ്താല്‍ സ്വാഭാവികമായി അത്തരം കാമ രോഗികള്‍ ഭയപ്പെടുകയും കുട്ടി മറ്റുള്ളവരോട് താന്‍ ചെയ്തത് പറയുമെന്ന് മനസ്സില്‍ വേവലാതി ഉണ്ടാകുകയും ചെയ്യും. കുട്ടിയുടെ ‘നോ’ എന്ന ഒരു വാക്കുകൊണ്ട് ഒരുപരിധിവരെ ഇങ്ങനെയുള്ളവരുടെ ലൈംഗിക ഉത്തേജനം ഇല്ലാതാവുകയും അയാള്‍ ഒഴിഞ്ഞുമാറുകയും ചെയ്യാന്‍ സഹായകമാണ്. എട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം സ്പര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല.. മാത്രവുമല്ല ചില മുതിര്‍ന്ന കുട്ടികളും ഇത്തരം പ്രക്രിയകള്‍ മനസ്സിലാകാതെ പോകുന്നുണ്ട് അവര്‍ക്കും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ്.
അനാവശ്യ സ്പര്‍ശനം കുട്ടികള്‍ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം? മുടിയുള്ള തലയുടെ ഭാഗം, കൈകള്‍, താടി ഭാഗത്തു പിടിക്കല്‍, ഷോള്‍ഡറില്‍ തട്ടിയുള്ള പ്രശംസ എന്നിവ മാത്രമാണ് കുട്ടികളോട് ലാളനയും സ്‌നേഹവും പ്രകടിപ്പിക്കാന്‍ രക്ഷിതാക്കളുടെ അഭാവത്തില്‍ മറ്റുള്ളവര്‍ക്ക് അവകാശമുള്ളൂ.. അതില്‍ തലയില്‍ അനാവശ്യമായി തടവുകയും ഷോള്‍ഡറില്‍ അനാവശ്യമായി കൈവരിക്കുകയും ചെയ്താലും അതും അനാവശ്യ സ്പര്‍ശനം തന്നെ. അതുപോലെ കുട്ടിയുടെ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്ത് മനപ്പൂര്‍വ്വം സ്പര്‍ശിക്കുകയോ തലോടുകയോ ചെയ്താല്‍ അത് അനാവശ്യ സ്പര്‍ശനം ആണെന്ന് പറഞ്ഞ് പഠിപ്പിക്കണം. രക്ഷിതാക്കളുടെ അഭാവത്തില്‍ കുട്ടിയെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ കവിളില്‍ തലോടുകയോ ചെയ്താലും അത് അനാവശ്യം സ്പര്‍ശം തന്നെയാണ്. അനാവശ്യ സ്പര്‍ശനം കൊണ്ട് അയാള്‍ക്ക് എന്താണ് ലഭിക്കുന്നത് എന്നുകൂടി കുട്ടിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്. എങ്കില്‍ മാത്രമേ കുട്ടികള്‍ അത്തരം സ്പര്‍ശനങ്ങള്‍ ഗൗരവത്തോടെ എടുക്കുകയുള്ളൂ. പ്രായത്തിന്റെയും പക്വതയുടെയും അടിസ്ഥാനത്തിലാണ്. തന്റെ രഹസ്യ ഭാഗങ്ങളിലും തുടയിലും വയറ്റിലും സ്പര്‍ശിക്കുന്നവര്‍ക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നത് എന്ന് പറഞ്ഞു നല്‍കേണ്ടത്. പക്വതയില്ലാത്ത കുട്ടികളോട് പറയേണ്ടത് അങ്ങനെ സ്പര്‍ശിക്കുന്നവരാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയി കൊല്ലുന്നത് എന്നും അവര്‍ മാനസിക രോഗികള്‍ ആണെന്നും ഉള്ള ഭയം കുട്ടികളില്‍ ഉണ്ടാക്കി എടുക്കണം. ആ ഭയം അവരില്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍.. സ്വാഭാവികമായും കുട്ടികള്‍ അങ്ങനെ സ്പര്‍ശിക്കുന്നവരെ രക്ഷിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കുക തന്നെ ചെയ്യും. മുതിര്‍ന്ന കുട്ടികളോട് അവരുടെ പക്വത അനുസരിച്ച് വിഷയം സത്യസന്ധമായി വിശകലനം ചെയ്തു കൊടുക്കണം.
രണ്ടാമത്തെ വാചകമായ ‘ഗോ’. ഗോ എന്നാല്‍ പോവുക.. മറ്റൊരാളില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടാകുന്ന സമയം ഒരു നിമിഷംപോലും പാഴാക്കാതെ അവിടെ വിട്ടുപോവുക എന്ന പാഠം കുട്ടികളെ പഠിപ്പിക്കുക.. അല്ലാതെ അത്തരക്കാരോട് സംസാരിക്കാനും പേടിച്ച് നിന്നുകൊടുക്കാനോ അവസരം കൊടുക്കരുത്…
മൂന്നാമത്തെ വാചകം ‘ടെല്‍’ ടെല്‍ എന്നാല്‍ പറയുക.. രക്ഷിതാക്കളോട് തുറന്നു പറയുക.. ഒട്ടുമിക്ക കുട്ടികള്‍ക്കും ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളോട് പറയാന്‍ വലിയ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്.. അത്തരം കാര്യങ്ങള്‍ പറയുന്നതുകൊണ്ട് താന്‍ മോശം കാര്യങ്ങള്‍ പഠിച്ചു വച്ചിരിക്കുന്നു എന്ന് രക്ഷിതാക്കള്‍ സംശയിക്കുമോ എന്നതാണ് ഒട്ടു മിക്ക കുട്ടികളെയും മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത്.. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്താന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും സമയം കണ്ടെത്തേണ്ടതാണ്. എങ്കില്‍ മാത്രമേ കുട്ടികള്‍ രക്ഷിതാക്കളുമായി ഇത്തരം സംഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാവുകയുള്ളൂ.
ഇനി കുട്ടികളില്‍ ലൈംഗിക ആകര്‍ഷണം ഉണ്ടാകുന്നവരെ കുറിച്ച് ചില കാര്യങ്ങള്‍ വിവരിക്കാം..
കുട്ടികളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാരണം…
കുട്ടികളെ ലൈംഗികമായി ആകര്‍ഷിക്കുന്നവരുടെ മനോഭാവം സാധാരണക്കാരെ പോലെയല്ല. അവര്‍ കുട്ടികളുടെ ശരീരഭാഗങ്ങള്‍ ആസ്വദിക്കുന്നവരാണ്. മുട്ടിനുമുകളില്‍ നില്‍ക്കുന്ന പാവട, ഉടുപ്പ്, എന്നിവയൊക്കെ ഇത്തരം കാമ രോഗികളെ ലൈംഗികമായി ഉത്തേജിപ്പിക്കും.
മാത്രവുമല്ല മുതിര്‍ന്നവരെ പോലെയല്ല കുട്ടികള്‍ കളിക്കുന്ന സമയം അവരുടെ വസ്ത്രം നീങ്ങി പോകുന്നതിലൊന്നും ശ്രദ്ധാലുക്കളായിരിക്കില്ല .. അവയൊക്കെ ഇത്തരം രോഗികളെ ആകൃഷ്ടരാകുന്നു.
(പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍)
1)കുടുംബക്കാരോ അയല്‍വാസിയോ ആരുമാകട്ടെ.. കുട്ടിയെ തനിച്ചായി കിട്ടാന്‍ അവസരമുള്ള വീടുകളില്‍.. കുട്ടികളെ നിര്‍ത്തരുത്.
2)അമിതമായി ലാളിക്കുന്ന വരെ കുട്ടിയോട് പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കി വയ്ക്കുക. അയാളുടെ പെരുമാറ്റം ശ്രദ്ധിക്കുക.
3) പെട്ടെന്നൊരു ദിവസം ഒരാളോട് കുട്ടിയുടെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ട് എന്ന് കണ്ടാല്‍. അയാളെ പ്രത്യേകം നോട്ട് ചെയ്യേണ്ടതാണ്.കാരണം കുടുംബക്കാരില്‍ നിന്നും പീഡിപ്പിക്കപ്പെട്ട ഒട്ടു മിക്ക കുട്ടികളും ദിവസങ്ങളോളമുള്ള ശല്യംചെയ്യപ്പെട്ടിട്ടും കുട്ടി ആരോടും ഒന്നും പറയുന്നില്ല എന്ന് മനസ്സിലാക്കിയാണ് പീഡനം നടത്തിയിട്ടുള്ളത്.
4) സ്മാര്‍ട്ട്‌ഫോണുകള്‍ കളിക്കാന്‍ നല്‍കിയാണ് ഇത്തരക്കാര്‍ കുട്ടികളെ വശത്താക്കുന്നത്.അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങളും കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട താണ്.
5)ആണ്‍കുട്ടികളെ വശത്താക്കുന്നവര്‍ കൂടുതലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി ആണ്.അതുകൊണ്ടുതന്നെ വാച്ച് പണം ഫോണ്‍ എന്നിങ്ങനെയുള്ളവ പെട്ടെന്നൊരു ദിവസം കുട്ടികളുടെ കൈയില്‍ കണ്ടാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക..ഇത് സുഹൃത്ത് തന്നതാണ് കളഞ്ഞു കിട്ടിയതാണ് എന്നൊക്കെയാണ് അവര്‍ കള്ളം പറയുക.
കുട്ടികളോട് ലൈംഗിക ആകര്‍ഷണം ഉള്ളവരെ എങ്ങനെ മനസ്സിലാക്കാം? എന്തുകൊണ്ടാണ് ഇവരില്‍ കുട്ടികളോടുള്ള ലൈംഗിക ചിന്തകള്‍ ഉണ്ടാകുന്നത്? കുട്ടികളോടുള്ള ലൈംഗികള്‍ ചിന്തകള്‍ എങ്ങനെ മാറ്റിയെടുക്കാം? ഇങ്ങനെ നിരവധി വിഷയങ്ങള്‍ ഇവിടെ പങ്കുവയ്ക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ എഴുത്ത് ഒരുപാട് ദീര്‍ഘിപ്പിച്ചാല്‍ വായിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചിലര്‍ കമന്റ് ചെയ്തിരുന്നു. അതുകൊണ്ട് അത്തരം വിഷയങ്ങള്‍ ചേര്‍ത്ത് മറ്റൊരു പോസ്റ്റ് തെയ്യാറാക്കുന്നതാണ്..

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>