സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, May 7th, 2018

ബംഗാളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല.

Share This
Tags

wwwപി ജെ ബേബി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 34%തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചു. തൃണമൂല്‍ അഴിച്ചു വിടുന്ന അക്രമംഅത്ര ഭീകരമായതിനാല്‍ പത്രിക കൊടുക്കാന്‍ കഴിയാഞ്ഞതും കൊടുത്തവരെക്കൊണ്ട് ബലമായി പിന്‍വലിപ്പിച്ചതുമാണ്,അല്ലാതെ ജനങ്ങള്‍ മുഴുവന്‍ തൃണമൂലുകാരായതല്ല, അതിനു കാരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ചില ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 34കൊല്ലം തുടര്‍ച്ചയായി ലെഫ്റ്റ് ഭരിച്ച അവിടെ ഇത്ര വ്യാപകമായി അക്രമം നടത്തി കീഴടക്കാന്‍ കഴിയും വിധം ജനതയുടെ ജനാധിപത്യ ബോധം വളരെ താണ തലത്തില്‍ നില്‍ക്കുന്നു എന്നതാണ് പ്രധാനം. മുമ്പും ഗ്രാമീണ മേഖലകളില്‍ 5000-ത്തിനു മേല്‍ സിപിഐഎംസ്ഥാനാര്‍ഥികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിച്ചിരുന്നു.അന്ന് കേരളത്തില്‍ അത് വിശദീകരിക്കപ്പെട്ടത് ഭരണമികവു കാരണം മുഴുവന്‍ ജനങ്ങളും പാര്‍ട്ടിക്കൊപ്പമായതു കൊണ്ടാണ് എന്നാണ്. അത്ര ജനപിന്തുണയോടെയാണ് ജ്യോതി ബസു ഭരിച്ചിരുന്നതെങ്കില്‍ പിന്നീട് വന്‍തോതില്‍ തോറ്റമ്പാന്‍ കാരണം ബുദ്ധദേബിന്റെ ഭരണം അത്രമാത്രം ജനവിരുദ്ധമായതാകണം.. അങ്ങനെ പാര്‍ട്ടി വിലയിരുത്തല്‍ നടത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം അന്നുതന്നെ വളരെ വിപുലമായ പ്രദേശങ്ങളില്‍ പാര്‍ട്ടി ഗുണ്ടായിസം പ്രയോഗിച്ചാണ് എതിരില്ലാതെ ജയിച്ചിരുന്നത് എന്നതാണ്. അന്നത്തെ ഗുണ്ടകള്‍ മൊത്തത്തില്‍ തൃണമൂലില്‍ ചേക്കേറി ഇന്ന് പഴയ പണി കൂടുതല്‍ വിപുലമായി നടപ്പാക്കുന്നു. അതിനെതിരെ ജനാധിപത്യപരമായി ജനങ്ങള്‍ രംഗത്ത് വരുന്ന സ്ഥിതിയില്ല.അത്തരം ഒരു ജനാധിപത്യ സംസ്‌കാരത്തിന് സമൂഹത്തില്‍ വേരോട്ടമുണ്ടായില്ല.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ രാഷ്ട്രീയമായി ഉണര്‍ന്നുകൊണ്ട് ഇന്ത്യയെ വഴിനയിച്ച ബംഗാളിലെ ദുരവസ്ഥക്ക് തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്ന കാഴ്ചപ്പാട് വല്ല സംഭാവനയും നല്കിയിട്ടുണ്ടോ? ഏകപാര്‍ട്ടി ഭരണം എന്നും, നമ്മുടേത് തൊഴിലാളി വര്‍ഗ പാര്‍ട്ടിയായതിനാല്‍ എതിര്‍ പാര്‍ട്ടികള്‍ ശത്രു വര്‍ഗപാര്‍ട്ടികളോ,സാമ്രാജ്യത്വത്തിന്റെ കോടാലിക്കൈകളോ ആകാനേ തരമുളളു ,എന്നുമുളള ‘ബ്‌ളാക്കും വൈറ്റു’മെന്ന സമീപനം ഇതിലേക്ക് നയിച്ചു എന്നത് യാദൃശ്ചികമാണെന്ന് പറയാന്‍ കഴിയില്ല. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും അവ തകര്‍ന്ന് വീണപ്പോള്‍ സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ അഭാവം പ്രകടമായിരുന്നു. ഈ കാര്യത്തില്‍ ആത്മാര്‍ത്ഥമായി സ്വയം വിമര്‍ശനം നടത്തി ജനങ്ങള്‍ക്ക് ബോധ്യമാകുന്നവിധം ജനാധിപത്യ പ്രവര്‍ത്തനരീതി അവലംബിക്കാതെ ബംഗാളില്‍ ഒരു തിരിച്ചു വരവ് സാധ്യമാകില്ല. എന്നാല്‍ ആ ദിശയില്‍ കാര്യമായ ചര്‍ച്ച നടക്കുന്നില്ല. ബംഗാള്‍ പോയി, ഇനി തിരിച്ച് വരുന്ന പ്രശ്‌നമില്ല എന്ന ഒരു പിന്തിരിപ്പന്‍ യാഥാര്‍ത്ഥ്യബോധം നേതൃത്വത്തില്‍ പിടി മുറുക്കുകയാണോ? വെറുതെ തൃണമൂല്‍ അക്രമം എന്ന് വിളിച്ച് കൂകിയതുകൊണ്ടുമാത്രം ബംഗാളിന് വല്ല ഗുണവുമുണ്ടാകുമോ?

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>