സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Apr 22nd, 2018

ഭൂമി, പൗരാവകാശം, അധികാരം ദലിത്-ആദിവാസി-ബഹുജന്‍ കണ്‍വെന്‍ഷനും സമരപ്രഖ്യാപനവും

Share This
Tags

jjj2018 ഏപ്രില്‍ 24ന് 11 മണിക്ക്് തിരുവനന്തപുരം ഭാഗ്യമാല ഹാളില്‍ ജിഗ്‌നേഷ് മെവാനി ഉല്‍ഘാടനം ചെയ്യുന്നു.

ബ്രാഹ്മണ്യാധികാര ശക്തികളും ബ്രിട്ടീഷുകാരും, ജനിച്ച മണ്ണില്‍ നിന്നും ബഹിഷ്‌കൃതരാക്കിയ ദലിതരും ആദിവാസികളും ജാതിവ്യവസ്ഥയ്‌ക്കെതിരെ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയിലെ അടിസ്ഥാന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. പ്രസ്തുത മുന്നേറ്റങ്ങളുടെ ഭാഗമായാണ് ബാബാ സാഹേബ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക ് രൂപം നല്‍കുന്നതും, ബഹിഷ്‌കൃതര്‍ക്ക ് ഭരണഘടനാപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നതും. സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളില്‍ പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങള്‍ വിപുലീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ദേശീയപാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുകയാണ്. മറുവശത്ത് ദലിത് – ആദിവാസി ജനതകളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്ന ഹിന്ദുത്വവര്‍ഗ്ഗീയശക്തികള്‍ ശക്തിപ്പെടുകയാണ്. ദിനംപ്രതി ദലിതര്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ ലൈംഗീകമായി വേട്ടയാടപ്പെടുന്നു. മതന്യൂനപക്ഷങ്ങള്‍ ആസൂത്രിതമായി കൊല്ലപ്പെടുന്നു. കുരുന്നുബാലികമാര്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല. ഭരണവര്‍ഗ്ഗ പാര്‍ട്ടി നേതാക്കള്‍ കുറ്റവാളികളുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്നു. ദലിത് – ആദിവാസികളുടെയും പാര്‍ശ്വവല്‍കൃതരുടെയും ഭൂമിയും വിഭവവും കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികസ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുന്നു. ദലിത് – ആദിവാസികളുടെ പരിമിതമായ പ്രാതിനിധ്യമായ സംവരണം എടു ത്തുകളയയാന്‍ ഗൂഢാലോചന നടക്കുന്നു. ജാതിമര്‍ദ്ദനങ്ങളും, കൂട്ടക്കൊലകളും ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ ദലിതരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണ് 1989ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എസ്.സി./എസ്.ടി. അതിക്രമം തടയല്‍ നിയമം പാസ്സാക്കിയത്.
കുറ്റാരോപിതരാകുന്ന ഉന്നതജാതിക്കാര്‍ നിഷ്‌കളങ്കരാണെന്ന നിരീക്ഷണത്തോടെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി മേല്‍പറമ നിയമം ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ദലിത് – ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമം പ്രോത്സാഹിപ്പിക്കുന്ന ഹിംസാത്മകമായ വിധിക്കെതിരെ ഏപ്രില്‍ 2ന് രാജ്യമെമ്പാടും ദലിതര്‍ തെരുവിലിറങ്ങിയപ്പോള്‍ 12 പേരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ വെടിവെച്ചുകൊന്നത്. തദ്ദേശീയ ജനതയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഏപ്രില്‍ 9-ന് കേരളത്തില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരളത്തിലെമ്പാടും ദലിത് – ആദിവാസികളും ബഹുജനങ്ങളും തെരുവിലിറങ്ങുകയുണ്ടായി. രാജ്യം ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറെടുക്കുകയാണ്!
കേരളത്തിലെ നവോത്ഥാന നേതൃത്വങ്ങള്‍ തദ്ദേശീയജനതകളുടെ മോചനത്തിന്റെ പാതവെട്ടി തുറന്നിരുന്നെങ്കിലും, ജനാധിപത്യസംവിധാനത്തില്‍ പിടിമുറുക്കിയ സവര്‍ണ്ണ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നവോത്ഥാന ദേശീയ പാരമ്പര്യം പിന്തുടര്‍ന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ബ്രാഹ്മണ്യ – കൊളോണിയല്‍ തുടര്‍ച്ച നിലനിര്‍ത്തി ദലിതരെയും ആദിവാസികളെയും പാര്‍ശ്വവല്‍കൃതരെയും ഭൂമിയില്‍ നിന്നും വനത്തില്‍ നിന്നും പരമ്പരാഗത തൊഴിലിടങ്ങ ളില്‍ നിന്നും നിഷ്‌ക്കാസനം ചെയ്തു. ഭൂപരിഷ്‌കരണനടപടിയിലൂടെ കേരള ത്തിലെ അരലക്ഷത്തോളം വരുന്ന ജാതികോളനികളിലും ചേരികളിലും ലായങ്ങളിലും അടിമകളാക്കി നിലനിര്‍ത്തുകയും ചെയ്തു. ബഹുഭൂരിപക്ഷം പേര്‍ക്കും ശവമടക്കന്‍ സ്വന്തം കൂരകള്‍ പൊളിച്ചുമാറ്റേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വിദേശികള്‍ കൈവശം വെച്ചിരുന്ന വന്‍കിട എസ്റ്റേറ്റുകള്‍ വ്യാജരേഖയുണ്ടാക്കി തുടര്‍ന്നും കൈവശം വെക്കാനുള്ള സൗകര്യവും കേരളം ഭരിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ രഹസ്യമായി ഭൂമാഫിയകള്‍ക്ക ് ചെയ്തുകൊടുത്തു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാരും, ടി.ആന്റ് ആര്‍.ടി., എ.വി.ടി., മലങ്കര എസ്റ്റേറ്റ് തുടങ്ങിയവരും കള്ളപ്രമാണങ്ങളുണ്ടാക്കി വിദേശികളില്‍ നിന്നും കൈമാറിയെടുത്തവയത്രെ! നിയമവിരുദ്ധമായി ഈ വിധം കൈവശം വെക്കുന്നതില്‍ ബ്രിട്ടീഷ് രാജ്ഞിയുമുണ്ട്. 1 1/4 ലക്ഷം ഏക്ക റോളം ഭൂമിയാണ് ബ്രിട്ടീഷ് രാജ്ഞി കൈവശം വെക്കുന്നത്. കേരളത്തിലെ വന്യൂ ഭൂമിയുടെ 58% (5 1/4 ലക്ഷം ഏക്കര്‍) കൊള്ളക്കാരായ ഭൂവുടമകള്‍ കൈവശം വെച്ചുവരുന്നു! സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഡോ. രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇത് തിരിച്ച് ഭൂരഹിതര്‍ക്ക ്‌നല്‍കേണ്ടതാണ്. എന്നാല്‍ ഭൂമാഫിയകളും, കേരള ഹൈക്കോടതിയും രാഷ്ട്രീയപാര്‍ട്ടികളും ഗൂഢാലോചന നടത്തി ഭൂമി ഏറ്റെടുക്കല്‍ നടപടി അട്ടിമറിക്കുകയാണ്. ഭൂമാഫിയകള്‍ക്കെതിരെ വിജിലന്‍സ് എടുത്ത കേസുകള്‍ ദുര്‍ബലപ്പെടുത്താന്‍ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. വിജിലന്‍സ് പിടിച്ചെടുത്ത വ്യാജരേഖകള്‍ തിരിച്ചു കൊടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും ഭൂരഹിതര്‍ നടത്തിയ മുറവിളി കേള്‍ക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. ആദിവാസിയെ ചവിട്ടികൊന്ന് വംശഹത്യ തുടരാനാണ് ഭരണാധികാരികള്‍ കരുനീക്കുന്നത്. പരിമിതമായ പ്രാതിനിധ്യം അട്ടിമറിക്കാന്‍ മുന്നോക്ക സമുദായസംവരണം സര്‍ക്കാര്‍
നടപ്പാക്കുകയാണ്. ആയതിനാല്‍ ശക്തമായ സാമുദായിക – രാഷ്ട്രീയ മുന്നേറ്റ ത്തിന് കേരളത്തിലെ ദലിത് – ആദിവാസി – പാര്‍ശ്വവല്‍കൃതര്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഹാരിസണ്‍ ഉള്‍െപ്പടെയുള്ള വന്‍കിട എസ്റ്റേറ്റുകളില്‍ അവകാശ സ്ഥാപനം നടത്താന്‍ നിരവധി സംഘടനകള്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഭൂമിക്കും, പൗരാവകാശത്തിനും, അധികാരത്തിനും വേണ്ടി കൂട്ടായ ഒരു നീക്കം നട ത്താന്‍ 2018 ഏപ്രില്‍ 24-ന് തിരുവനന്തപുരത്ത് സമരപ്രഖ്യാപനം നടത്തുകയാണ്. തിരുവനന്തപുരം രാജ്ഭവനിലേക്കുള്ള സംയുക്ത റാലി, റാലിക്ക ് മുന്നോടിയായി നടക്കുന്ന ദലിത് – ആദിവാസി അവകാശ യാത്ര തുടങ്ങിയ പരിപാടികള്‍ കണ്‍െവെന്‍ഷന്‍ ചര്‍ച്ച ചെയ്യും. ജിഗ്‌നേഷ് മെവാനി, ഏപ്രില്‍ 2ന്റെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത നേതൃനിരയില്‍പെട്ട അശോക് കുമാര്‍, ഭീം ആര്‍മി ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് നാര്‍വാള്‍, കേരളത്തിലെ വിവിധ ആദിവാസി ദലിത് നേതാക്കള്‍ തുടങ്ങിയവര്‍ സമരപ്രഖ്യാപനത്തില്‍ പങ്കെടുക്കും.

സമരപ്രഖ്യാപനത്തിലുന്നയിക്കുന്ന ആവശ്യങ്ങള്‍
* എസ് സി / എസ്.ടി. അതിക്രമം തടയല്‍ നിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുക. * ഏപ്രില്‍ 2 ന്റെ ഭാരത് ബന്ദില്‍ നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക. * ഹാരിസണ്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരുടെ കൈയ്യിലുള്ള ഭൂമി ഏറ്റെടുത്ത് സമഗ്രഭൂപരിഷ്‌കരണം നടത്തുക, ദലിത് – ആദിവാസി – ദലിത് ക്രൈസ്തവ -തോട്ടം തൊഴിലാളി – ഇതര ഭൂരഹിതര്‍ക്ക ് ഭൂമി നല്‍കുക. * ഹാരിസണ്‍ കേസ് കേരള ഹൈക്കോടതിയില്‍ നിന്നും മാറ്റുക! * ചെങ്ങറ – അരിപ്പ ഭൂസമരങ്ങളിലുള്ളവരുടെ മനുഷ്യാവകാശം അംഗീകരിക്കുക; മുത്തങ്ങ പാക്കേജ് നട പ്പാക്കുക. * ഭരണഘടനാപരമായ ആദിവാസി സ്വയം ഭരണനയം അംഗീകരിക്കു ക, പട്ടികവര്‍ഗ്ഗമേഖല പ്രഖ്യാപിക്കുക. * വികസനഫണ്ട് വകമാറ്റം തടയാന്‍ എസ്.സി./ എസ്.ടി. വിഭാഗങ്ങളുടെ ഗ്രാമസഭകള്‍ക്ക ് പ്രത്യേക പദവി നല്‍കാന്‍ പഞ്ചായത്ത് രാജ് നിയമം ഭേദഗതി വരുത്തുക. * എസ്.സി. / എസ്.ടി. ഗ്രാമസഭകളുടെ മിനിട്‌സുകളും രേഖകളും കൈവശം വച്ച് കൃത്രിമം കാണിക്കുന്ന പഞ്ചായത്ത് -പട്ടിക വര്‍ഗ്ഗവകുപ്പ് അധികാരികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുക. * ആദിവാസി – ദലിത് വിഭാഗങ്ങളുടെ കാവുകള്‍, ശവപറമ്പുകള്‍, വടയമ്പാടി തുടങ്ങിയ പൊതു ഇടങ്ങള്‍ സംരക്ഷിക്കാന്‍ നിയമ
നിര്‍മ്മാണം നടത്തുക. * മത്സ്യതൊഴിലാളികളുടെ തൊഴിലിടവും വാസസ്ഥലവും സംരക്ഷിക്കുക. * എയ്ഡഡ് മേഖലയിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലും സംവരണം നടപ്പാക്കുക, സാമ്പത്തിക സംവരണനയം റദ്ദാക്കുക!

സഹകരിക്കുന്ന സംഘടനകള്‍:

CSDS KPMS AGMS RMP BSP DHRM KCS KVMS KDMS CPI (ML) Red Star VGMS RIGHTS DSS KDP KADF VOTERS ALLIANCE DEPA AKCHMS DISA ആദിജനസഭ സിദ്ധനര്‍ സഭ പെണ്‍പിള ഒരുമൈ SC/ST കോ-ഓര്‍ഡിനേഷന്‍ – പാലക്കാട്
SC/ST കോ-ഓര്‍ഡിനേഷന്‍ കാസര്‍ഗോഡ് ഉള്ളാട മഹാസഭ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഇരിങ്ങാലക്കുട കൂട്ടായ്മ ആദിവാസി ഫോറം സിറ്റിസണ്‍സ് ഫോറം ഭൂ അധികാര സംരക്ഷണമുന്നണി ചെങ്ങറ സമര സമിതി അരിപ്പ ഭൂസമര സമിതി എസ്.എം.എസ്. പട്ടികവര്‍ഗ്ഗമഹാസഭ ചക്ലിയ സമുദായ സംഘം
സണ്ണി എം. കപിക്കാട് (ചെയര്‍മാന്‍; ഭൂഅധികാര സംരക്ഷണ സമിതി) 9847036356
എം. ഗീതാനന്ദന്‍ (കണ്‍വീനര്‍; ഭൂ അധികാര സംരക്ഷണ സമിതി) 9746361106

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>