സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Apr 13th, 2018

ആസിഫ ബാനു മാപ്പ്, നീതി തേടി ആസിഫാ എന്നീ വാക്കുകള്‍ പറയുന്നവരറിയാന്‍ ചില കാര്യങ്ങള്‍.

Share This
Tags

asifaഅഡ്വ ജെസ്സിന്‍ ഇറിന

* ബക്കര്‍വാള്‍ നാടോടി മുസ്ലിം സമുദായത്തിലെ എട്ട് വയസ്സുള്ള പെണ്‍ കുട്ടി ബലാല്‍സഗം ചെയ്തു കൊല്ലപ്പെട്ടത്. കേവലം കാമവെറിയന്‍ മാരുടെ കൈ കൊണ്ടല്ല മറിച്ച് രാഷ്ട്രിയ ആയുധമായി ബലാല്‍ത്സഗത്തെഇതര മത-ജാതി വിഭാഗത്തിനെതിരെഉപയോഗിക്കുന്ന RSS ന്റെ സവര്‍ണ്ണ രാഷ്ട്രിയത്തിന്റെ ഭാഗമായിട്ടാണ്. ബക്കര്‍വാള്‍ വിഭാഗത്തെ പേടിപ്പിച്ച് ആട്ടിയോട്ടുന്ന നിന് വേണ്ടി കുടിയാണ്.
* ഒരു മനുഷ്യന്റെ സാമ്പത്തിക – സാമൂഹിക പിന്നാക്ക അവസ്ഥയ്ക്ക് കാരണം ഇതര മത വിഭാഗത്തിലെ മനുഷ്യരാണെന്ന് ചൂണ്ടി കാണിച്ച് വെറുപ്പും വിദ്വേഷവും കുത്തി നിറച്ച് അപരനെ ബഹുമാനിക്കാതെ മനുഷ്യത്വം കാണിക്കാതെ പീഡിപ്പിക്കാനും കൊല്ലാനും പ്രേരിപ്പിക്കുന്ന ചിന്താരാഷ്ട്രിയപദ്ധതി, ചരിത്ര രൂപികരണ പദ്ധതി, പാം0 പദ്ധതി, സാംസ്‌കാരിക ഏകികരണ പദ്ധതി ,സാമ്പത്തികാ സുത്രണ പദ്ധതി തുടങ്ങിയവയിലൂടെ അച്ചടക്കത്തോടെ ചിട്ടായി ദിനം പ്രതി ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ണ്ണ രാഷ്ട്രിയത്തിന്റെ ടെസ്റ്റടോസുകള്‍ മാത്രമാണ് നമ്മള്‍ കാണുന്ന ആസിഫാ കൊല പാതകമടക്കമുള്ള ഇന്ത്യയിലെ മത- ജാതീയ അടിച്ചമര്‍ത്തല്‍ .പട്ടിക ജാതി പീഡനങ്ങള്‍ .
* 1921 ശേഷം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മേല്‍ പറഞ്ഞ തീവ്രഹിന്ദു സംഘടനയുടെ അവരുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയെടുത്ത വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മനുഷ്യര്‍ വൃദ്ധവര്‍, യുവാക്കള്‍, വളര്‍ന്ന് കൊണ്ടിരിക്ക കുട്ടികള്‍എന്നിങ്ങനെയുള്ളവര്‍ ഉടപ്പെടുന്നതും സൂഹത്തിന്റെ നാനാതുറയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരികുന്നവരുമാണ് .മസ്തിഷ്‌ക്ക പ്രക്ഷാളനം മൂലം ഇതര മത-ജാതി വിഭാഗത്തിലെ മനുഷ്യരുടെ വേദന കാണുവാന്‍ സാധിക്കാതെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഇത്തരം ആളുകളില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. ഇവര്‍ക്ക് വേണ്ടി കൂടിയാണോ നമ്മള്‍ മാപ്പ് പറയേണ്ടുന്നത്. സവര്‍ണ്ണ ബ്രഹ്മണിക്കല്‍ വര്‍ഗ്ഗീയതയിലൂടെ അധികാരത്തിലേറിയ ഒരു ഭരണ കൂടത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ തുന്നത് ശരിയല്ല. മറിച്ച് ഏത് നിമിഷവും ആള്‍കൂട്ടത്തെ ഹിന്ദു ജഗരണ്‍ മഞ്ച് ആക്കി മാറ്റാനാവുന്ന ഒരു സംഘടനയുടെ വ്യാപതിയും അവള്‍ക്ക് ഫണ്ട് നല്‍കി വളര്‍ത്തുന്ന കോര്‍പ്പറേറ്റുകളുടെയും തനി സ്വഭാവവും അവരുടെ പദ്ധതി ക ളും നടത്തിപ്പും മനസ്സിലാക്കി നിതാന്ത ജാഗ്രത പുലര്‍ത്തുകയും പ്രതിരോധിക്കയും ചെയ്യുക മാത്രമേയുള്ളു മനുഷ്യന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ജീവന്‍ നിലനിന്‍ ത്തണമെങ്കില്‍ അടിയന്തരമായി ചെയ്യേണ്ടത്. ഇന്ന് ആസിഫാ നാളെ ഉതര മതത്തിലെ വേറൊരാള്‍. ഫാസിറ്റുകള്‍ ഉറങ്ങാറില്ല ഒരു പക്ഷേ ജനാധിപത്യവാദികള്‍ ഭരണഘടന യുടെ സുരക്ഷിതത്വത്തില്‍ കുറച്ച് നാള്‍ സ്വയം സുരക്ഷിതരായി ഹാഷ് ടാഗും ഫെയ്‌സ് ബുക്കുമായി ഉറങ്ങനാവും.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>