സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Apr 2nd, 2018

ദളിത് ഭാരത് ബന്ദിനെതിരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുക

Share This
Tags

 bbbജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയെന്ന പേരില്‍ പ്രസ്തുത നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെതിരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുന്നു. നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തികച്ചും ന്യായമാണ്. ദളിത് ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കാന്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ തയ്യാറാകേണ്ടതുണ്ട്. രാജ്യത്ത് ദലിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ പെരുകുന്നതായി വിവിധ കണക്കുകള്‍ തന്നെ പറയുന്നു. അത്തരമൊരു ഘട്ടത്തില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങളെ തടയാനായി നിലവിലുള്ള നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം തന്നെയായി വേണം മാര്‍ച്ച് 20 ന്റെ സുപ്രീ കോടതി ഉത്തരവിനെ കാണാന്‍. നിലവിലുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയതല്ല സുപ്രീം കോടതി വിധി. ഇപ്പോള്‍ തന്നെ ദലിതര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ ഈ നിയമം ചുമത്താന്‍ പോലീസുദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയും സമ്മര്‍ദ്ദം ശക്തമാകുമ്പോള്‍ മാത്രം ചുമത്തുകയും ചെയ്യുന്ന ഈ നിയമ പ്രകാരമുള്ള ശിക്ഷ നിരക്കാകട്ടെ വളരെ താഴ്ന്നതുമാണ്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മുപ്പത് ശതമാനത്തോളം കേസുകള്‍ വിചാരണ ഘട്ടത്തിലേക്ക് പോലും എത്തുന്നില്ല എന്നതാണ് വസ്തുത. ഈ സ്ഥിതിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമനാധികാരിയുടെ അനുമതി നിര്‍ബന്ധമാക്കിയും സ്വകാര്യ വ്യക്തികളെ വിശദമായ അന്വേഷണത്തിന് ശേഷവും മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും മറ്റുമുള്ള മാര്‍ഗ രേഖ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് തുല്യമാണ്.

പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദലിതരല്ലാത്തവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ഭയപ്പെടുന്നവര്‍ ജാതിവ്യവസ്ഥയുടെ ഭീകരത മനസിലാക്കാന്‍ മടിക്കുന്നവരോ ജാതിവാദികളോ തന്നെയാണ്. നിയമം ദുരുപയോഗപ്പെടുത്തുമെന്ന വാദം വാസ്തവത്തില്‍ ഇതാദ്യമായല്ല ഉന്നയിക്കപ്പെടുന്നത്. നിയമം നിലവില്‍ വന്ന കാലം മുതല്‍ ഇതിനെതിരെയുള്ള മുറവിളികളും ശക്തമാണ്. വാസ്തവത്തില്‍ ഇപ്രകാരം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ സംരക്ഷണാര്‍ത്ഥം രൂപം കൊടുത്തിട്ടുള്ള സകല നിയമങ്ങള്‍ക്കെതിരെയും മര്‍ദ്ദക പക്ഷത്തുനിന്ന് ഇപ്രകാരം എതിര്‍പ്പ് നിലവിലുള്ളത് തന്നെയാണ്. വിവിധ മേല്‍ജാതി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും നിയമം പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇത്തരത്തിലുള്ള മേല്‍ജാതി വികാരങ്ങളുടെ പ്രതിഫലനമായേ കാണാന്‍ കഴിയൂ. മാത്രവുമല്ല ദളിതര്‍ നിയമം അന്യായമായി ഉപയോഗപ്പെടുത്തുന്നവരാണെന്നും മറ്റുമുള്ള മുന്‍വിധിയെ ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഉറപ്പിക്കുന്നതിനെ സുപ്രീം കോടതിയുടെ തീര്‍ത്തും ദളിത് വിരുദ്ധമായ ഈ വിധി ഉപകാരപ്പെടുകയുള്ളു. ഫലത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അപ്പാടെ അട്ടിമറിക്കപ്പെടുന്നതിന് ഇത് കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കാനും അത്തരം നീക്കങ്ങള്‍ക്കെതിരായ പോരാട്ടങ്ങളോടെ ഐക്യപ്പെടാനും മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും തയ്യാറാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സി.പി.റഷീദ് പ്രസിഡന്റ് 85472 63302
അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി സെക്രട്ടറി 9633 027792

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>