സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Mar 17th, 2018

ആരാണ് ”താഴ്ന്നവര്‍ ”

Share This
Tags

caste-system-indiaഎസ് എം രാജ്

ഇക്കഴിഞ്ഞ ദിവസം പ്രശസ്തമായ ഒരു കോളേജില്‍ നടന്ന ചരിത്ര ഫെസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഡിബേറ്റ് കേള്‍ക്കാനിടയായി .വിഷയം ഇന്ത്യന്‍ ഭരണഘടനയും ജീവിതവും എന്നതായിരുന്നു . ഈ സംവാദത്തില്‍ പങ്കെടുത്ത എട്ട് ടീമുകളില്‍ പെട്ടവരും തുടക്കം മുതല്‍ ഒടുക്കം വരെ പല സന്ദര്‍ഭങ്ങളിലായി ആവര്‍ത്തിച്ചു പ്രയോഗിച്ച ഒരു കാര്യമായിരുന്നു ”താഴ്ന്ന ജാതികള്‍ താഴ്ന്ന ജാതികള്‍ ”എന്നത് .കേട്ടതില്‍ നിന്നും എനിക്ക് മനസിലായത് അവര്‍ ഉദ്ധേശിച്ചത് പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങളെ ആയിരുന്നു എന്നാണ് . മൂന്നോളം ടീമുകള്‍ പറഞ്ഞത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംവരണം ലഭിക്കുന്നത് പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കാണ് എന്നാണ് . കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംവരണം ലഭിക്കുന്നത് 12 ശതമാനം ലഭിക്കുന്ന മുസ്ലീമും 14 ശതമാനം ലഭിക്കുന്ന ഈഴവയും ആണ്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 2 ശതമാനവും പട്ടികജാതി വിഭാഗങ്ങള്‍ക്ക് 8 ശതമാനവും മാത്രമാണ് . അതായത് അവരുടെ രണ്ടുകൂട്ടരുടേയും സംവരണം കൂട്ടിയാല്‍ പോലും മറ്റുള്ളവര്‍ക്ക് ഒറ്റയ്ക്ക് ലഭിക്കുന്നതിന്റെ ഒപ്പം ആകില്ല എന്നര്‍ത്ഥം .സംവരണം സവര്‍ണ്ണന്റെ ഔദാര്യമല്ല , അത് ഭരണകൂടത്തിന്റെ ഭിക്ഷയല്ല ,അത് നൂറ്റാണ്ടുകളോളം ദലിത് മുസ്ലീം പിന്നോക്ക ജനതകള്‍ അനുഭവിച്ച ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന ജതീയതയുടേയും വിഭവ ദാരിദ്ര്യത്തിന്റെയും പരിഹാരം മാത്രമാണ് എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് ”താഴ്ന്ന ജാതികള്‍ ” എന്ന പ്രയോഗത്തിന്റെ ചരിത്ര സാംഗത്യത്തെ നമുക്കൊന്ന് വിലയിരുത്താം . സവര്‍ണ്ണരുടേതെന്ന് അവര്‍ അഭിമാനിക്കുന്ന കേരള സമ്പദ് വ്യവസ്ഥയെ കെട്ടിപ്പടുത്തത് ഇവിടുത്തെ ദലിത് ആദിവാസി പിന്നോക്ക ജനതകള്‍ ആണ് . മലയാളിയായ ഏത് സവര്‍ണ്ണനറിയാം കൃഷി . ദലിതര്‍ അധ്വാനിച്ച് സവര്‍ണ്ണരുടെ പത്തായത്തില്‍ നിറച്ചുവച്ചാല്‍ അത് നാലുനേരവും വെട്ടി വിഴുങ്ങാന്‍ അല്ലാതെ അവരില്‍ ആര്‍ക്കറിയാം മണ്ണിന്റെ താളവും രുചിയും മണവും മമതയും. എപ്പോള്‍ എവിടെ വിത്തുവിതയ്ക്കണം ,ഏതു മണ്ണാണ് കൃഷിക്ക് പാകമായത് ,ഓരോ വിളയുടേയും പാകവും വേണ്ട വളപ്രയോഗവും ഏതു സവര്‍ണ്ണനാണ് അറിയാമായിരുന്നത് .ഇനി അഥവാ അറിയാമായിരുന്നുവെങ്കില്‍ തന്നെ അവരത് പഠിച്ചത് ദലിത് പിന്നോക്ക ജനതകളില്‍ നിന്ന് തന്നെ ആയിരുന്നു .അയിത്തക്കാര്‍ .അസ്പ്രശ്യര്‍ ,അധകൃതര്‍ ,താഴ്ന്നവര്‍ എന്നൊക്കെ യാതൊരു ഉളിപ്പും മാനവും ബോധവും സംസ്‌കാരവും മനുഷ്യത്വവും അന്തസും ,ചരിത്രബോധവും എന്തിനു കൂടുതല്‍ പറയുന്നു സാമാന്യബുദ്ധി പോലുമില്ലാതെ , ദലിത് ജാതികളെ ഇന്നും ,ഈ ജനാധിപത്യ യുഗത്തില്‍ ജീവിക്കുമ്പോഴും ,ഇന്ത്യന്‍ ഭരണഘടനയുടെ തണലില്‍ ജീവിക്കുമ്പോഴും, ”താഴ്ന്നവര്‍ ” എന്ന് വിളിക്കാന്‍ ലജ്ജയൊട്ടും ഇല്ലാത്ത എല്ലാ മാന്യ മലയാളി സവര്‍ണ്ണരോടും പറയട്ടെ നിങ്ങളുടെ മുതുമുത്തശ്ചന്മാരെയും മുത്തശ്ശിമാരേയും തീറ്റിപോറ്റിയത് ദലിത് ജാതികള്‍ ആയിരുന്നു . അവരുടെ അധ്വാനം കൊണ്ടല്ല അവര്‍ തിന്നു കൊഴുത്തത് ,അവരുടെ അധ്വാനം കൊണ്ടല്ല അവരവരുടെ അമ്പലങ്ങളും കൊട്ടാരങ്ങളും നൃത്ത ശാലകളും കെട്ടിപ്പടുത്തത്.അവരുടെ അധ്വാനം കൊണ്ടല്ല അവരവരുടെ സ്വയം സുഖിക്കല്‍ ജീവിതം നൂറ്റാണ്ടുകളോളം നയിച്ചത്.അത് ഈ നാട്ടിലെ ദലിത് ആദിവാസി ,പിന്നോക്ക ജനതകളുടെ അധ്വാനവും ചോരയും നീരും കുടിച്ചു തന്നെയാണ് .അന്യരുടെ അധ്വാനം ഉളിപ്പില്ലാതെ കുടിച്ചു ജീവിച്ച പരാന്ന ഭോജികളായവര്‍ ”മുന്തിയവരും ”അവര്‍ക്കായി അധ്വാനിച്ച ജനതകള്‍ ”താഴ്ന്നവരും ” ആകുന്നത് ഏതു കോത്താഴത്തെ യുക്തിയാണ് ഹേ . ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നാണ്യവിളകള്‍ പ്രചരിപ്പിച്ചപ്പോള്‍ ഇടുക്കിയിലും വയനാട്ടിലുമൊക്കെ തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ അധ്വാനിച്ചത് സവര്‍ണ്ണര്‍ ആണോ .കേരളത്തിലേയും തമിഴ്‌നാട്ടിലേയും ദലിത് ആദിവാസി ജനതകളായിരുന്നു തോട്ടങ്ങള്‍ ഉണ്ടാക്കിയത് .അവരുടെ അധ്വാനമായിരുന്നു ആ മണ്ണില്‍ പൊന്നു വിളയിച്ചത് .അല്ലാതെ ജാതി മേന്മ നടിക്കുന്ന ഒരു സവര്‍ണ്ണനും അവിടെ അധ്വാനിച്ചിരുന്നില്ല .ജാതീയമായ ചൂഷണം കങ്കാണികളുടെ രൂപത്തില്‍ നിലനിര്‍ത്തുന്നതില്‍ മാത്രമായിരുന്നു സവര്‍ണ്ണരുടെ പങ്കാളിത്തം .രാജാവിന്റെ കാലത്ത് ഉണ്ടാക്കിയ റോഡുകള്‍ പാലങ്ങള്‍ കനാലുകള്‍ ,തീവണ്ടി പാതകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഒക്കെയും ഉണ്ടാക്കിയത് ഇവിടുത്തെ ദലിത് പിന്നോക്ക ജനതകള്‍ ആണ്.മുറുക്കി ചുവപ്പിച്ച് ആരാന്റെ അന്നവും തിന്ന് കീഴ്ശ്വാസവും വിട്ടുനടന്ന ഒരു സവര്‍ണ്ണനും അവകാശപ്പെട്ടതല്ല ഈ നേട്ടങ്ങള്‍ ഒന്നും .എന്നിട്ടും അവര്‍ പറയുന്നു ദലിതര്‍ താഴ്ന്നവര്‍ ആണെന്ന് .എന്താണ് ഹേ നിങ്ങളുടെ യുക്തി . ”അധ്വാനിക്കുന്നവരെ ഭരിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ അധ്വാനമുതല്‍ കൈക്കലാക്കി ,അവര്‍ക്ക് നേരെ അയിത്തവും അസ്പ്രശ്യതയും പുലര്‍ത്തുകയും അവരുടെ സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുകയും ,സ്വയം തഞ്ചം കിട്ടിയാല്‍ തങ്ങളുടെ വീടുകള്‍ നല്ല ഒന്നാം തരം വേശ്യാലയം തന്നെയാക്കാന്‍ യാതൊരു മടിയും ഇല്ലാതിരുന്ന ,അതില്‍ അഭിമാനിച്ചിരുന്ന ,അധ്വാനിക്കാതെ അന്യരുടെ മുതല്‍ തിന്നു ജീവിക്കുന്നതില്‍ അഭിമാനിച്ച ,സഹജീവികളോട് കേവല മനുഷ്യത്വം പോലും പുലര്‍ത്താന്‍ കഴിയാതിരുന്ന മൃഗങ്ങളേക്കാള്‍ അധപതിച്ച സവര്‍ണ്ണരേ ഉയര്‍ന്ന ജാതികള്‍ എന്നൊക്കെ ഇന്നും വിളിക്കണമെങ്കില്‍ നമ്മുടെ തലയില്‍ കളിമണ്ണ് പോരാ അതിനേക്കാളും വിശിഷ്ടമായ മറ്റെന്തെങ്കിലും തന്നെ നിറയ്ക്കണം . മൃഗങ്ങളെക്കാളും കഷ്ടത്തില്‍ ജീവിച്ച അധാര്‍മ്മികതയുടെ ആള്‍രൂപങ്ങളായി ജീവിച്ച സവര്‍ണ്ണര്‍ അന്തസായി അധ്വാനിച്ച് ,മറ്റുള്ളവരുടെ സ്വത്ത് കവരാതെ അവരുടെ അധ്വാനം മോഷ്ടിക്കാതെ അവരുടെ പെണ്ണുങ്ങളെ ബലാല്‍ക്കാരം ചെയ്യാതെ ജീവിച്ചവരെ ഇന്നും താഴ്ന്നവര്‍ എന്ന് വിളിക്കാന്‍ ഒരു മടിയും ഇല്ലാത്തവരെ എന്ത് വിളിക്കണം എന്നെനിക്കറിയില്ല. പത്തുവര്‍ഷത്തില്‍ കൂടുതല്‍ ചരിത്രം പഠിച്ചവര്‍ തന്നെയാണ് ഈ നാണം കെട്ട കാര്യങ്ങള്‍ പറയുന്നതെന്നത് തന്നെ മതിയായ തെളിവാണ് അവര്‍ പഠിക്കുന്നത് സവര്‍ണ്ണ ചരിത്രമാണ്.ആ ചരിത്രം പടിക്കുന്ന അത് ശരിയാണ് എന്ന് കരുതുന്ന ദലിതര്‍ ആണ് സംവരണം അപമാനം ആണെന്നൊക്കെ പറയുന്നത്. ഇത് വായിച്ചിട്ട് നിങ്ങള്‍ പറയൂ ആരാണ് ”താഴ്ന്നവര്‍ ” എന്ന്. ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>