സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Mar 13th, 2018

ജനാധിപത്യശക്തികളുടെ ഐക്യമാണ് ഫാസിസത്തിനുള്ള മറുപടി ജനാധിപത്യസംഗമം മാര്‍ച്ച് 17ന് തൃശൂരില്‍

Share This
Tags

images

സാറാ ജോസഫ് (ചെയര്‍ പേഴ്സന്‍), സജീവന്‍ അന്തിക്കാട് (കണ്‍വീനര്‍)

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും ജനാധിപത്യമൂല്യങ്ങളും കടുത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും രാഷ്ട്രീയ സംഘടനകളുംകൊണ്ട് അങ്ങേയറ്റം ബഹുസ്വരവും ബൃഹത്തുമാണ് നമ്മുടെ സമൂഹം. ഈ ബഹുസ്വരജനാ ധിപത്യത്തിനുനേരെയാണ് ഹിന്ദുത്വഫാസിസ്റ്റു ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികവും ഈ ശക്തികള്‍ക്കെതിരാണെങ്കിലും ജനാധിപത്യശക്തി കള്‍ക്കിടയിലെ അനൈക്യത്തെ ഉപയോഗപ്പെടുത്തി അധികാരമുറപ്പിക്കാനും ഭരണഘടനാഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ മതഫാസിസ്റ്റു സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനതയുടെ പൊതുജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകം തന്നെയാണ്.
മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം ജനങ്ങളെ വിഭജിക്കുകയും അവരുടെ നിത്യജീവിതം ദുഷ്‌കരമാക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ്വല്‍ക്കരണം, നമ്മുടെ ജനാധിപത്യഘടനയ്ക്ക് എളുപ്പം തിരുത്താന്‍ കഴിയാത്ത വിധത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കുന്നു. നാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ ഏകപക്ഷീയതയും സമഗ്രാധിപത്യവും വരുംകാലങ്ങളില്‍ നിയമമായിത്തീരും. അതിന് ജനത്തിന്റെ സമ്മതമുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടും. അങ്ങിനെയാണ് ഫാസിസം രൂപപ്പെടുന്നത്.
ഈ വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ ജനാധിപത്യശക്തികളും സംഘടനകളും വ്യക്തികളുമെല്ലാം ഒത്തൊരുമിക്കേണ്ടതുണ്ട്. എന്നാല്‍, ഹിന്ദുത്വഫാസിസത്തെ എതിര്‍ക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുനേതൃത്വമാകട്ടെ രാഷ്ട്രീയകൊലയും അധികാരധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധതയുംകൊണ്ട് ഫാസിസത്തിന്റെ മറ്റൊരു മുഖമായി മാറുകയാണ്. ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യമാണെന്നും അത് തകര്‍ക്കേണ്ടതാണെന്നും ലക്ഷ്യപ്രഖ്യാപനം നടത്തുന്നവര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനാവുക?
ജനാധിപത്യ-മതേതര പാര്‍ട്ടികള്‍ വോട്ടുബാങ്ക് ലക്ഷ്യം വെച്ച് ജാതി-മത പ്രീണനങ്ങള്‍ നടത്തിയതും നടത്തു ന്നതും ഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചയെ സഹായി ച്ചിട്ടുണ്ട്. അത് അവസാനിപ്പിച്ച് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ലിംഗവിവേചനവും ജാതിവിവേചനവും അവസാനിപ്പിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടിയുമുള്ള എല്ലാ ശ്രമങ്ങളും അടിസ്ഥാനപരമായി ഫാസിസത്തിനെതിരാണ്.
ഈ സാഹചര്യത്തില്‍ എല്ലാത്തരം ഫാസിസ്റ്റ് പ്രവണതകളെയും എതിര്‍ക്കുന്ന ജനാധിപത്യചേരി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് 2018 മാര്‍ച്ച് 17 ന് തൃശൂരില്‍ ജനാധിപത്യസംഗമം സംഘടിപ്പിക്കുന്നത്. കേരളത്തിലെ സാമൂ ഹ്യസാംസ്‌കാരിക പൊതുമണ്ഡലത്തിലെ വിവിധ വ്യക്തിത്വങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഐക്യപ്പെടുകയും ചെയ്യുന്നു.

ജനാധിപത്യവേദി

പൊതുയോഗത്തില്‍ പങ്കെടുക്കുന്നവര്‍:
• പ്രകാശ് രാജ് • ആനന്ദ് • സാറാജോസഫ്
• ജോയ് മാത്യു • സി.ആര്‍.പരമേശ്വരന്‍
• എം.എന്‍.കാരശ്ശേരി • ബാലചന്ദ്രന്‍ വടക്കേടത്ത്
• കെ.വേണു • ടി.പി.രാജീവന്‍ • കെ. അരവിന്ദാക്ഷന്‍
• സിവിക് ചന്ദ്രന്‍ • സണ്ണി എം. കപിക്കാട്
• കുസുമം ജോസഫ് • പി.സുരേന്ദ്രന്‍
• മാഗ്ലിന്‍ ഫിലോമിന • ഡോ.കെ.ഗോപിനാഥന്‍
• പി.എന്‍. ഗോപികൃഷ്ണന്‍ • വി.ജി.തമ്പി
• കെ.ഗിരീഷ്‌കുമാര്‍ • എം.ആര്‍. രേണുകുമാര്‍
• എം. സുചിത്ര • ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവ് •ശ്രീധന്യ തെക്കേടത്ത് • ഡോ. ടി.വി. സജീവന്‍….

ഐക്യദാര്‍ഢ്യം:

ബി.ആര്‍.പി.ഭാസ്‌ക്കര്‍, സക്കറിയ, സേതു, കെ.ആര്‍.മീര, കല്‍പറ്റ നാരായണന്‍, യു.കെ.കുമാരന്‍, പി.ഗീത, ഡോ.എ.കെ.ജയശ്രീ, എം.ഗീതാനന്ദന്‍, മനോജ് പത്മനാഭന്‍, സി.എസ്. വെങ്കിടേശ്വരന്‍, ബി.അജിത്കുമാര്‍, റഫീക് അഹമ്മദ്, അന്‍വര്‍ അലി, ഫാ.പുലിക്കുത്തിയില്‍, ഡോ.എസ്. ശങ്കര്‍, ഫാ.ബെന്നി ബെന്നഡിക്റ്റ്, വിനോദ് ചന്ദ്രന്‍, ഡോ.വിശ്വനാഥന്‍, എസ്.പി.രവി, പി.കെ. കിട്ടന്‍, പൂനം റഹിം, ടി.കെ.വാസു, മുസ്തഫ ദേശമംഗലം, ഡോ.ബ്രഹ്മപുത്രന്‍, ചെറിയാന്‍ ജോസഫ്, ഐ. ഗോപിനാഥ്, വടക്കേടത്ത് പത്മനാഭന്‍, അനൂപ് കുമാരന്‍, ഫൈസല്‍ ഫെയ്സു, പ്രമോദ് സി, എന്‍.ബി.അജിതന്‍, പി.സി.മോഹനന്‍, ഡോ.ആനന്ദന്‍, ഡോ.ഇ.ദിവാകരന്‍, ബിനു മാത്യു, കെ.സി. സന്തോഷ്‌കുമാര്‍, ഷാജന്‍ സ്‌കറിയാ, വി.എസ്. ഗിരീശന്‍, ശരത് ചേലൂര്‍….

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>