സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Mar 1st, 2018

പശ്ചിമഘട്ട രക്ഷായാത്രയുടെ 30-ാം വാര്‍ഷികം മാര്‍ച്ച് 3-4 മഹാരാജാസ് കോളേജില്‍

Share This
Tags

wwwസേവ് വെസ്റ്റേണ്‍ ഘാട്ട് ക്യാമ്പെയിന്‍ I ദേശീയ പരിസ്ഥിതി സമ്മേളനം I പരിസ്ഥിതി സംവാദങ്ങള്‍ I സെമിനാറുകള്‍ I പ്രദര്‍ശനങ്ങള്‍ I ജൈവ ഭക്ഷ്യ മേള I കലാ സാംസ്‌കാരിക രാവ്.

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് പുതിയ ദിശാ ബോധം നല്‍കിയ പരിസ്ഥിതി മുന്നേറ്റമായ പശ്ചിമഘട്ട രക്ഷായാത്ര യുടെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുന്നതിനായി ഇന്ത്യയിലെ ഇവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പശ്ചിമഘട്ട രക്ഷായാത്രികരും പരിസ്ഥിതി പ്രവര്‍ത്തകരും കന്യാകുമാരിയില്‍ ഒരുമിച്ചു ചേരുകയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെക്കുറിച്ചും നിയമപരമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. പ്രസ്തുത കൂടിയാലോചനകളില്‍ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ക്ഷണിച്ചുകൊണ്ട് ഗോവയില്‍ രണ്ടു ദിവസത്തെ ഒരു ദേശീയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നാം നടത്തുന്ന സമര പോരാട്ടങ്ങളും നിയമയുദ്ധങ്ങളും തുടരുന്നതിനോടൊപ്പം അത് ദേശീയ അന്തര്‍ദേശീയതലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത്തിന്റെ ആവശ്യകതയും ഗോവയില്‍ ചേര്‍ന്ന ദേശീയ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഈ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പഠനങ്ങളും നിയമ പോരാട്ടങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിനായി 2018 മാര്‍ച്ച് 3-4നു ഏറണാകുളത്ത് മഹാരാജാസ് കോളേജില്‍ വച്ച് പശ്ചിമഘട്ട രക്ഷായാത്രയുടെ 30-ാം വാര്‍ഷികാഘോഷവും ദേശീയ സെമിനാറും പരിസ്ഥിതി സമ്മേളനവും സമരപ്രവര്‍ത്തകരുടെ കൂടിച്ചേരലും സംഘടിപ്പിക്കു്‌നു. പരിസ്ഥിതി പ്രവര്‍ത്തകയും നര്‍മ്മദാ ബച്ചാവോ ആന്ദോളന്റെ ജീവ നാഡിയുമായ മേധാ പട്കര്‍, മുന്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേഷ്, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ ക്ലോഡ് അല്‍വാരിസ് (ഗോവ), പാണ്ഡു രംഗെ ഹെഗ്ഡെ (കര്‍ണ്ണാടക), ഡോ. വൈശാലി പാട്ടീല്‍ (മഹാരാഷ്ട്ര), കുമാര്‍ കലാനന്ദ് മണി (ഗോവ), എസ്. ശരവണന്‍ (പുതുച്ചേരി), കെ. കാളിദാസന്‍ (തമിഴ്നാട്) തുടങ്ങിയവരും കേരളത്തില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും സമര പ്രവര്‍ത്തകരും രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളിലും ദേശീയ സെമിനാറുകളിലും അനുബന്ധ ചര്‍ച്ചകളിലും പങ്കെടുക്കും. പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രചരണ പരിപാടികളും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഈ വിഷയങ്ങളിലേക്ക് നയിക്കുന്നതിനുമായുള്ള ഈ പ്രചരണ പരിപാടിയില്‍ പങ്കുചേരണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

സേവ് വെസ്റ്റേണ്‍ ഘാട്ട് മൂവ്മെന്റ് സംഘാടക സമിതിയ്ക്കുവേണ്ടി
പ്രൊഫ. എം കെ പ്രസാദ് (ചെയര്‍മാന്‍) പ്രൊഫ. എം പി മത്തായി (ജനറല്‍ കണ്‍വീനര്‍) പ്രൊഫ. കുസുമം ജോസഫ് (കണ്‍വീനര്‍) പുരുഷന്‍ ഏലൂര്‍ (പ്രോഗ്രാം കണ്‍വീനര്‍)

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>