സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Feb 26th, 2018

അതെ, ഒരു അട്ടപ്പാടി മാഫിയ ഉണ്ട്

Share This
Tags

uuuലാസര്‍ ഷൈന്‍

ഊരാളി എക്സ്പ്രസില്‍ ഇന്നലെ അഗളിയിലെത്തിയത് നമ്മളെല്ലാം തന്നെയാണ്. എല്ലാ സമരമുഖങ്ങളിലും കാണാവുന്ന സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മേധാപട്കര്‍ക്കൊപ്പം ആക്രമിക്കപ്പെട്ട അതേ വിദ്യാര്‍ത്ഥികള്‍. സജി, ഷാജി, മല്ലു എന്നിവര്‍ കുടുംബ സമേതമായിരുന്നു. ഒരു വയസെത്താത്ത തേനലും, തിരയും മുകിലും. കലാകക്ഷിയിലെ ജലജയും കൂട്ടരും. ആര്‍എല്‍വി കോളേജിലെ ചിത്രകലാ വിദ്യാര്‍ത്ഥികള്‍. ഊരാളികള്‍… മധുവിന്റെ ശവമടക്കിനു പോയവരാണവര്‍. അവര്‍ വെച്ച റീത്താണ് അവരുടെ കലാവിഷ്‌ക്കാരം. അവര്‍ ആക്രമിക്കപ്പെട്ടു. മധു ആക്രമിക്കപ്പെട്ടതിനു ശേഷവും ഇത്രയും പ്രതിഷേധമുയര്‍ന്നിട്ടും ഭയപ്പെടാത്ത അട്ടപ്പാടിയിലെ ആ മാഫിയ ആരാണ്?
അതെ, ഒരു അട്ടപ്പാടി മാഫിയ ഉണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത് കുറഞ്ഞത് അഞ്ചുവര്‍ഷമായി അട്ടപ്പാടിയിലേയ്ക്ക് പ്രവേശിക്കാനാകുന്നില്ലെന്ന്. തോക്ക്സേന മാരകായുധങ്ങളുമായി ഈ മാഫിയയ്ക്ക് കാവല്‍ നില്‍ക്കുകയാണ്. ആ സേനയ്ക്ക് നമ്മളാണ് ശമ്പളം കൊടുക്കുന്നത്, തണ്ടര്‍ബോള്‍ട്ടാണല്ലോ അവര്‍. കേരളത്തിലെ കാട്ടില്‍ മാവോയിസ്റ്റുകളില്ലാതിരുന്നിട്ടും എന്തിനാണ് ഈ കാവല്‍. നാടിനല്ല, കൊള്ളയ്ക്കുള്ള കാവലാണിതെന്ന് വ്യക്തം. ആ നിഷ്ഠൂരതയാണ് ആഘോഷിച്ച് മധുവിനെ കൊന്നത്. അതേ ആളുകളാണ് കലയേറ്റ് പുളഞ്ഞ് ആക്രമിച്ചത്.
ഊരാളി എക്സ്പ്രസ് നേരിട്ട ആക്രമണത്തില്‍ നിന്ന് വ്യക്തമാകുന്നത്, പ്രതികള്‍ അതിശക്തരും അപകടകാരികളുമാണെന്നാണ്. ആ മാഫിയ അട്ടപ്പാടിയിലെ ഓരോ ആദിവാസിയേയും ഇനി തല്ലിക്കൊല്ലും. സി.കെ ജാനു പലതവണ ആവര്‍ത്തിച്ചു, മുന്‍പും അവിടെ തല്ലിക്കൊല നടന്നിട്ടുണ്ട്, നമ്മളത് അറിയാഞ്ഞിട്ടാണെന്ന്. ആ കൊല സെല്‍ഫിയും വീഡിയോയും പ്രതികള്‍ തന്നെ പുറത്തു വിട്ടില്ല എന്നിരിക്കട്ടെ, പൊലീസ് ഭാഷ്യം, പിറ്റേന്ന് പത്രത്തില്‍ വന്നത് ചരിത്രത്തില്‍ രേഖപ്പെടും. ധീരന്മാരായ… സാമൂഹ്യപ്രതിബദ്ധതയുള്ള നാട്ടുകാര്‍ മത- രാഷ്ട്രീയ വേര്‍തിരിവില്ലാതെ സംഘടിച്ച് മാതൃകാപരമായി ഒരു മോഷ്ടാവിനെ പിടികൂടിയിരിക്കുന്നു. ഇയാള്‍ കടകള്‍ ആക്രമിച്ചു സാധനങ്ങള്‍ മോഷ്ടിക്കുന്നത് മാവോയിസ്റ്റുകള്‍ക്കായാണത്രേ… എന്നു കൂടി വന്നേനെ.
പക്ഷെ, ഇനി അവര്‍ തല്ലിക്കൊല്ലുമ്പോള്‍ സൂക്ഷിക്കും- ചിത്രങ്ങള്‍ പകര്‍ത്തില്ല എന്നു മാത്രം. ജഡങ്ങള്‍ പോലും കിട്ടുമെന്നു കരുതണ്ട. അട്ടപ്പാടിയില്‍ നമ്മളറിയാതെ നടക്കാന്‍ പോകുന്ന അനേകം തല്ലിക്കൊലകളുടെ സൂചനയാണ് ഊരാളി എക്സ്പ്രസിനു നേരെ നടന്ന ആക്രമണം. ഓടുന്ന വണ്ടിയിലെ ഡ്രൈവറെ എറിഞ്ഞു വീഴ്ത്തിയാല്‍ ഉണ്ടാകുന്ന അപകടം എത്ര വലുതാണ് എന്നറിഞ്ഞുള്ള ഏറ്. മുപ്പതോളം പേരുള്ള വണ്ടിയിലുള്ളവരെ കൊലപ്പെടുത്താന്‍ ഉന്നം വെച്ചുള്ള ഏറ്.
ഊരാളി വണ്ടിയിലെ എല്ലാവരും ജീവിച്ചിരിക്കുന്നു. ഊരാളി എക്‌സ്പ്രസ് ആ കലാകാരന്മാരെ സംബന്ധിച്ച് ജീവനാണ്. ആദ്യമായാണ് ആ ജീവന്‍ ആക്രമത്തിന് ഇരയാകുന്നത്. ചില്ലു പൊട്ടിച്ച് പാഞ്ഞ കല്ലേറില്‍, വഴിയിലിറങ്ങാന്‍ കയറിയ ഒരു വിദ്യാര്‍ത്ഥിയുടെ താടിയെല്ല് പൊട്ടി. ഭയപ്പെടുത്തുന്നു, അട്ടപ്പാടിക്കു ചുറ്റും കൊലയാളികള്‍, അവരിപ്പോഴുമുണ്ടെന്നത്. പ്രതികാരവാഞ്ജയോടെ. മധു തങ്ങളുടെ കൂട്ടരെ ജയിലിലാക്കി എന്നേ അവര്‍ കരുതു. ഓരോ ആദിവാസിക്കു നേരെയും സൂഷ്മത്തിലാകും ഇനി ആക്രമണം. അവര്‍ അട്ടപ്പാടിയെ കൊന്നുതീര്‍ക്കും. മധു ആദ്യത്തെയാളോ അവസാനത്തെയാളോ അല്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>