സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Feb 13th, 2018

ജൈവകൃഷി ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയോ – രക്ഷ രാസകൃഷിയോ?

Share This
Tags

JJJ

ഹരി ആശ ചക്കരക്കല്‍

ജൈവകൃഷി ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയൊ എന്ന ഒരു വിഷയത്തില്‍ പയ്യന്നൂരില്‍ വെച്ചു കഴിഞ്ഞ ദിവസം ഒരു സംവാദം നടക്കുകയുണ്ടായി .രാസവാദിയായ ഡോക്ടര്‍ ശ്രീകുമാറും കര്‍ഷകനും ജൈവകര്‍ഷക സമിതി പ്രവര്‍ത്തകനുമായ ശ്രീ. ഇല്യാസ് കെപി യുമാണ് സംവാദത്തില്‍ പങ്കെടുത്തവര്‍ . സംവാദത്തിനായി തെരഞ്ഞെടുത്ത വിഷയം ശ്രദ്ധിച്ചാല്‍ മാത്രം മതി essense kannur എന്ന ഗ്രൂപ്പ് ചില ഗൂഢലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ആര്‍ക്കോ വേണ്ടി നടത്തിയ ഒന്നാണ് ഈ സംവാദം എന്ന്
തിരിച്ചറിയാന്‍. രാസകൃഷി ചെയ്തുചെയ്ത് മണ്ണ് കൃഷി യോഗ്യമല്ലാതാവുകയും, മഞ്ഞളിപ്പും മണ്ടരിയും മറ്റനേകം അസുഖങ്ങളും ഒപ്പം ഉണ്ടാവുകയും ,മണ്ണും ജലവും ഭക്ഷണവും മലിനമാവുകയും രോഗങ്ങള്‍
പെരുകുകയും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നതിലെയ്ക്കും ആത്മഹത്യ നടത്തുന്നതിലേയ്ക്കും ഒക്കെ നീങ്ങിത്തുടങ്ങിയ ഒരു കാലത്ത് , സര്‍ക്കാരിനു വരെ ജൈവകൃഷിയാണ് തങ്ങളുടെ നയം എന്ന് പറയേണ്ടി വന്ന സാഹചര്യത്തില്‍ ,വിഷം തളിച്ച കര്‍ഷകര്‍ക്കും അവര്‍ ഉണ്ടാക്കിയവ വാങ്ങി തിന്നവര്‍ക്ക് കരളും കിഡ്‌നിയുമൊക്കെ നശിക്കുകയും മാരക രോഗങ്ങള്‍ വരുകയും ,യുവാക്കള്‍ തന്നെ വലിയഅളവില്‍ മരിക്കാന്‍ തുടങ്ങുകയുമൊക്കെ ചെയ്ത ഒരു കാലത്ത് , ജൈവ കൃഷിയാണ് രക്ഷ എന്ന് ചിന്തിച്ചു കൃഷി ചെയ്യാന്‍ സ്ഥലം ഇല്ലാത്തവര്‍ പോലും ചട്ടിയിലോ ഗ്രോ ബാഗിലോ ഒക്കെ കുറച്ചു ചെടികള്‍ നട്ട് അത്രയെങ്കിലും വിഷരഹിത ആഹാരം കഴിക്കാന്‍ തുടങ്ങിയ ഒരു കാലത്ത് , ജൈവ സംസ്‌കൃതിയെപ്പോലുള്ള സംഘടനകള്‍ മാസത്തില്‍ ഒരു പ്രാവശ്യം നടത്തുന്ന ജൈവ മേളകളില്‍ വരെ ക്യൂ നിന്ന് രണ്ടായിരവും മൂവായിരവും ഒക്കെ രൂപക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആയിരങ്ങള്‍ എത്തുന്ന ഒരു കാലത്ത് , സംവദിക്കാനുള്ള ഈ വിഷയം ശ രിയായ ഒരു ഗൂഢനീക്കം തന്നെ ആയിരുന്നു ….
എന്നാല്‍ പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പ്പോലെ ഫലിക്കുന്നില്ല എന്ന് കവി പാടിയത് അന്വര്‍ത്ഥമാക്കും വിധം ആണ് സംവാദം നടന്നത് .നിരവധി വേദികളില്‍ ആവര്‍ത്തിച്ച പഴയ അതെ വാദങ്ങളുടെ ആവര്‍ത്തനവൂമായി വന്ന ഡോക്ടര്‍ ശ്രീകുമാറിന് ഇത്തവണ നേരിടേണ്ടി വന്നത് പഠനവും അനുഭവങ്ങളും സമ്മേളിച്ച ജൈവകര്ഷക സമിതി പ്രവര്‍ത്തകനും കര്‍ഷകനുമായ നമ്മുടെ യുവസിംഹത്തെ ആയിരുന്നു എന്നതാണ് അവര്‍ക്ക് കിട്ടിയ ഒരു വലിയ അടി .. അവര്‍ ഒരിക്കലും ഇല്യാസ് എന്ന അവരുടെ കണക്കില്‍ ഒരു സാധാരണക്കാരനായ ചെറൂപ്പക്കാരനില്‍നിന്നും ഇത്ര വസ്തുനിഷ്ടമായ വാദങ്ങള്‍ കേള്‍കേണ്ടി വരും എന്ന് ചിന്തിച്ചു കാണുകയില്ല …മാത്രമല്ല ,കേള്‍വിക്കാര്‍ക്ക് കേവലം ബാലിശം എന്ന് നിസ്സംശയം പറയാവുന്ന വാദങ്ങള്‍ ആയിരുന്നു ഡോക്ടര്‍ ശ്രീകുമാറിന്റേത്.
ഡോക്ടര്‍ നടത്തിയ വാദങ്ങള്‍ എല്ലാം ഇവിടെ എഴുതുക പ്രായോഗികം അല്ലെങ്കിലും ചില സാമ്പിളുകള്‍ പങ്കുവെക്കാം . (പരിപാടി മുഴുവനായും റെക്കോര്ഡ് ചെയ്തിട്ടുണ്ട് ).നാം ഇന്ന് മാര്‍ക്കറ്റില്‍ നിന്നും
വാങ്ങുന്ന പഴങ്ങള്‍ പച്ചക്കറികള്‍ ധാന്യങ്ങള്‍ തുടങ്ങിയവയില്‍ ഒന്നും തന്നെ അപകടകരമായ നിലയില്‍ വിഷം ഇല്ല .ഒന്ന് കഴുകിയാല്‍ വേവിച്ചാല്‍ തീരുന്ന വിഷമേ അവയില്‍ ഉള്ളു . മുന്തിരി പോലും കഴുകിയാല്‍ മാത്രം മതി safe ആയി ഉപയോഗിക്കാം.. ഗവര്‍മെന്റ് പരിശോധനകള്‍ മുറയ്ക്ക് നടക്കുകയും അതിമാരകമാണ് അവസ്ഥയെന്ന് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആണ് ഒരു പൊതുവേദിയില്‍ ഇങ്ങനെ പറയാന്‍ ഇയാള്‍ തൊലിക്കട്ടി കാണിച്ചത് !
രാസകൃഷിയില്‍ ഉണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കളും ജൈവകൃഷിയില്‍ ഉണ്ടാക്കുന്നവയും തമ്മില്‍ ഗുണം രുചി എന്നിവയില്‍ ഒരു വ്യത്യാസവും ഇല്ലത്രെ .. കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം എന്താണ് വ്യത്യാസം എന്ന് .കുടുതലായി മസാലകള്‍ ചേര്‍ക്കാതെ അല്‍പ്പം ഉപ്പു മാത്രം ചേര്‍ത്ത് വേവിച്ചാല്‍ തന്നെ രുചികരമായ ജൈവ വെണ്ടയും വെണ്ടക്കയുടെ രൂപം മാത്രം ഉള്ള മരക്കഷണം മാതിരിയുള്ള രാസ വെണ്ടയും ഒക്കെ പരിചയമുള്ള മലയാളികളോട് ഇങ്ങനെ പറയാന്‍ ഈ മഹാനു മാത്രമേ സാധിക്കുകയുള്ളൂ ..അതാണ് ജനുസ്സ് .. കേള്‍ക്കുന്നവര്‍ എല്ലാം തലയില്‍ ശൂന്യത മാത്രം ഉള്ളവരാണ് എന്നായിരിക്കും വിചാരം ..
ജനിതക മാറ്റം വരുത്തിയ വിളകള്‍ സുരക്ഷിതം ആണെന്ന ഉറപ്പ് ഇല്ലാത്തതിനാല്‍ നമ്മുടെ സര്‍ക്കാര്‍ ഇവിടെ കൃഷി ചെയ്യാനും വില്‍ക്കാനും അനുവദിക്കാത്തതില്‍ കരയുന്ന ഒരു ഡോക്ടര്‍ .. സുവര്‍ണ്ണ അരി തിന്നു ,എല്ലാ കേരളിയരുടേയും കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുമത്രേ. മഹാനായ ഒരു ശാസ്ത്രജ്ഞന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആ അരി വിക്കാന്‍ അനുമതി കൊടുക്കാത്തത് പാതകമത്രേ. ഇവിടെ കേരളിയര്‍ക്ക് പറമ്പില്‍ വെറുതെ പൊട്ടിമുളക്കുന്ന നുറുതരം ഇലക്കറികളും പഴങ്ങളുമുണ്ട് നിറയെ വിറ്റാമിന്‍ എ അടങ്ങിയവ ..എന്നിട്ട് ജീന്‍ മാറ്റിയതും അപകടമുള്ളതുമായ ഒരു അരി വിലകൊടുത്തു വാങ്ങിതിന്നു അന്ധത മാറ്റ്ണമെന്നൊക്കെ പറയുമ്പോള്‍ ,എത്ര കോടി കമ്മീഷന്‍ തരാവും സാറേ എന്നല്ലേ അങ്ങോട്ട് ചോദിക്കേണ്ടിയിരുന്നത് …
ബിടി കോട്ടന്‍ കൃഷി ഉണ്ടാക്കിയത് വിഷം തളിക്കാതെ കൃഷി ചെയ്യാം എന്ന് പറഞ്ഞിട്ടാണ് എന്നിട്ട് ആ കൃഷി ചെയ്തപ്പോള്‍ കന്നുകാലികള്‍ പരക്കെ അത് തിന്നു ചത്തു.അതിനു വിഷം തളിച്ച പത്തറുപതു കര്‍ഷകര്‍ അപ്പോഴും പിന്നെ നൂര് കണക്കിന് പേര്‍ കടം കേറിയും ചത്തു . അതൊക്കെ ഈ മഹാനായ ശാസ്ത്രജ്ഞനു കേവലം നിസ്സാരമായ കാര്യങ്ങള്‍ ആണ് .ശരീരത്തില്‍ പുരട്ടിയാല്‍ ചാവുന്ന വിഷം അല്ലത്രേ അത് .മാസ്‌ക് ധരിക്കാതെയും രാവിലെ വയറു നിറച്ചും ആഹാരം കഴിക്കാതെയും വിഷം അടിച്ചതത്രേ അവര്‍ ചാവാന്‍ കാരണം .. എന്തൊരു മഹാ മനസ്‌കത
അനുവദനീയമായ അളവില്‍ വിഷവും രാസവളവും ഉപയോഗിക്കണമത്രേ ..ഒരു കാര്യം ചെയ്യണം നമ്മള്‍ . ഈ രാസ വടികളില്‍ കുറച്ചു ആള്‍ക്കാരെ കുടുംബ സമേതം ഒരിടത്ത് താമസിപ്പിച്ചു നമുക്ക് ആദ്യം അവരില്‍ പരീക്ഷണം നടത്താം .അനുവദനീയമായ അളവില്‍ ഇത്തരം മാരക വിഷങ്ങളുടെ ലേപനം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഇവരില്‍ പുരട്ടുകയും അതെ അനുവദനീയമായ അളവില്‍ ചായയിലോ ബൂസ്റ്റിലോ ഒക്കെ കലക്കി കുടിപ്പിക്കുകയും ചെയ്യുക .ഒരു മാസം കഴിയട്ടെ അങ്ങനെ എന്നിട്ട് നമുക്ക് തീരുമാനിക്കാം അനുവദനീയമായ അളവിന്റെ ശാസ്ത്രീയത…
ഇപ്പൊഴും ഭക്ഷ്യ സുരക്ഷ എന്നും പറഞ്ഞു ഇവര്‍ കാണിക്കുന്ന കള്ളക്കണക്കുകള്‍ പൊളിക്കാന്‍ ഇല്യാസിന് സാധിച്ചു .. ലോക മഹായുദ്ധകാലത്തും പ്രകൃതിദുരന്ത സമയത്തും ഉണ്ടായ ഒരു ഭക്ഷ്യക്ഷാമം .അത് മാത്രമാണ് ഇവര്‍ക്ക് കാണിക്കാന്‍ ഉള്ള കണക്ക് .. അതിനു മുമ്പ് ഇവിടെ ഒട്ടുമിക്കവാറും ആളുകള്‍ ഉപ്പും ശര്‍ക്കരയും ഒഴികെ ബാക്കിയെല്ലാം ഉണ്ടാക്കി ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും ഉള്ളവര്‍ ആയിരുന്നു .. അതിനെ തകിടം മറിച്ച് ഇവ രണ്ടും ഇല്ലാതാക്കിയിട്ടു ഇപ്പോള്‍ കോമാളി വേഷം പോലെ ഞങ്ങളാണ് ഭക്ഷ്യ സുരക്ഷ നല്‍കിയവര്‍ എന്ന കള്ളം പതിനായിരം ആവര്‍ത്തിക്കുന്നു . …എവിടെയാണിപ്പോള്‍ ഭക്ഷ്യ സുരക്ഷ ഉള്ളതെന്ന് ഈ മഹാന്‍മാര്‍ക്ക് വ്യക്തമായി പറയാനുമില്ല ..ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ ഭക്ഷണം ഉണ്ടാക്കി ഗോ ഡൌണ്കളില്‍ പലതവണ വിഷം തളിച്ച് ,പിന്നെ ഉപയോഗ ശൂ ന്യമാകുംപോള്‍ കാലിത്തീ റ്റ യാക്കയോ കടലില്‍ കളയുകയോ കത്തിച്ചു കളയുകയോ ഒക്കെ ചെയ്യുമ്പോള്‍ ,ലോകത്തില്‍ 7 മിനുട്ടില്‍ ഒരു കുഞ്ഞു വീതം ഭക്ഷണം കിട്ടാതെ മരിക്കുന്നുണ്ട് .ഇതാണിവരുടെ ഭക്ഷ്യ സുരക്ഷ ..
നാടന്‍ വിത്തുകള്‍ അവിടവിടെ സുക്ഷിക്കാം എന്നല്ലാതെ സങ്കര വിത്തുകള്‍ തന്നെ ഉപയോഗിക്കണമത്രേ.നിരവധി കര്‍ഷകര്‍ നാടന്‍ വിത്തുകള്‍ കൃഷി ചെയ്യുകയുഅത്യുല്‍ പ്പാദനം ഉള്ളവ എന്ന് കൊട്ടിഘോഷിച്ചു എഴുന്നള്ളിച്ച വിത്തുകള്‍ ക്കൊപ്പം തന്നെ ഉല്‍ പ്പാദനം നേടുകയും ചെയ്യുന്നുണ്ട് എന്നവാസ്തവം കാണാന്‍ ഈ മുഖപ്പട്ട കെട്ടിയ ഹ്രസ്വ ദൃഷ്ടിക്കാരായ കുതിരകള്‍ക്കാവില്ല.ഇവരുടെ സങ്കര പയര്‍ ചെടി ഒന്നോ രണ്ടോ മാസം ആയുസ്സുള്ള പോള്‍ ജൈവ രീതിയില്‍ നാടന്‍ പയറില്‍ നിന്നും ഒരു വര്‍ഷത്തിലധികം കാലം വിളവു ലഭിക്കുന്നുണ്ട് എന്നത് യാതാര്‍ത്ഥ്യമാണ് .കാട്ടാമ്പള്ളിയിലെ കൈപ്പാട് കര്‍ഷകര്‍ ഇന്ന് കരയുകയാണ് .. അവര്‍ക്ക് ഭക്ഷ്യ സുരക്ഷ നല്‍കിയിരുന്ന ഒന്നാംതരം നാടന്‍ വിത്തുകള്‍ ഉണ്ടായിരുന്നു .കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് വനജ എന്ന ഒരു ശാസ്ത്രജ്ഞ അവരോടു നിങ്ങളുടെ പഴഞ്ചന്‍ വിത്തുകള്‍ കളഞ്ഞേക്ക് എന്നും ഞാനിതാ നിങ്ങള്‍ക്കായി അത്ഭുത വിത്തുകള്‍ തരാം എന്നും പറഞ്ഞപ്പോള്‍ ആ കെണിയില്‍ വീണുപോയ അവര്‍ ശ്രിമതി വനജയുടെ പുത്തന്‍ വിത്തുകള്‍ ഉപയോഗിക്കുകയും ഒപ്പം നാടന്‍ വിത്തുകള്‍ അവര്‍ക്ക് നഷ്ട പ്പെടുകയും ചെയ്തു ,ഒന്ന് രണ്ടു കൊല്ലം വലിയ കുഴപ്പം ഇല്ലാതെ പോയെങ്കിലും ,പിന്നെ അവരുടെ കൃഷി വന്‍ പരാജയം ആവുകയും , നാടന്‍ വിത്താണ് വേണ്ടത് എന്നവര്‍ മനസ്സിലാക്കുകയും ചെയ്തു അപ്പോള്‍ വിത്ത് കിട്ടാത്തതിനാല്‍ പലരും ഒരു വര്ഷം കൃഷി ചെയ്യാതെ നിലം തരി ശി ട്ടു.ഇതൊക്കെ കൊണ്ട് സങ്കര വിത്തുകളെ വന്‍
നേട്ടമായി പറയുമ്പോള്‍ മുഖ മടച്ചു ആട്ടുകയാണ് ചെയ്യേണ്ടത് എങ്കിലും, മാന്യത വിചാരിച്ചു അത് മനസ്സില്‍ മാത്രം ചെയ്താണ് ആ മഹാനെ സഹിച്ചിരുന്നത് ..
രാസവാദക്കാര്‍പോലും തങ്ങളുടെ പല വാദങ്ങളും മയപ്പെടുത്താന്‍ തുടങ്ങി എന്നതും ജൈവകൃഷിയുടെ വിജയം തന്നെയാണ് .. മണ്ണ് നശിക്കുന്നതും രോഗങ്ങള്‍ പെരുകുന്നതും വെറും ഭാവനയല്ല എന്ന് ഏതു സാധാരണ കര്‍ഷകനും അനൂഭവമാണ് എന്നിരിക്കെ ,അങ്ങനെയല്ലെങ്കില്‍ ഇവര്‍ക്ക് ഇനി അടി വാങ്ങേണ്ടിവരും .വേണ്ടത്ര ജൈവവളങ്ങള്‍ ഇട്ട ശേഷം ഒരല്‍പം രാസവളം ഇടുക എന്നൊക്കെയാണ് ഇപ്പോള്‍ പറയുന്നത് .വിഷങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അത്രയും സുക്ഷിച്ചു ,ചെറിയ അളവില്‍ തളിക്കുക എന്നും സംയോജിത കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക എന്നുമൊക്കെ പറയാന്‍ തുടങ്ങി .എന്നിട്ടും ജൈവ കൃഷിയെ അപഹസിക്കല്‍ നിര്‍ത്താന്‍ തയ്യാറുമല്ല .അതിനു കാരണം എന്താണെന്നു ഊഹിക്കാവുന്നതെയുള്ള്. ലോകം ഭരിക്കുന്ന രാസലോബിയെ പിന്തുണച്ചാല്‍
അഹമഹമികയാ …..ജൈവകൃഷി എന്താണെന്നുപോലും ഇന്നും അവര്‍ പഠിക്കാന്‍ തയ്യാറല്ല.പഠിക്കാതെയാണവര്‍ വിലയിരുത്തുന്നത് എന്നത് തന്നെ അവരുടെ അശാസ്ത്രീയത. തെളിവുകള്‍ സഹിതം ഇല്യാസ് നിരത്തിയ വാദങ്ങള്‍ ഖണ്ഡിക്കാന്‍ അവര്‍ക്ക് സാധിക്കാത്തതും അതുകൊണ്ട് തന്നെ .ഇല്യാസിനൊപ്പം കേരളത്തിലെ തനിമയാര്‍ന്ന ഇരുട്ടാക്കലിനും തെളിവാണ് .തെളിവുകള്‍ സഹിതം ഇല്യാസ് നിരത്തിയ വാദങ്ങള്‍ ഖ ണടിക്കാന്‍ അവര്‍ക്ക് സാധിക്കാത്തതും അതുകൊണ്ട് തന്നെ .ഇല്യാസിനൊപ്പം കേരളത്തിലെ തനിമയാര്‍ന്ന ജൈവകര്ഷകര്‍ നിങ്ങളെ വെല്ലുവിളിക്കുന്നു ,പഠിക്കാന്‍ തയ്യാറാണോ നിങ്ങള്‍ .പഠിപ്പിച്ചുതരാം ഞങ്ങള്‍ എന്താണ് ജൈവ കൃഷി എന്നും അത് ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും നല്‍കുമെന്നും വിഷയം തെറ്റിയ ഒരു സംവാദമാണ് നടന്നത് .വേണ്ടിയിരുന്നത് രാസകൃഷി ഭക്ഷ്യ സുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണത്തിനും ഭീഷണിയോ എന്ന വിഷയം ആയിരുന്നു .. കാരണം രാസകൃഷിമൂലം ലോകത്തില്‍ നന്മകള്‍ ഒന്നും സംഭവിച്ചിട്ടില്ല .കടം കയറി,കൂടുതല്‍ വെള്ളം ഉപയോഗിച്ച് , ഭക്ഷണത്തിലെ ബാലന്‍സ് തകര്‍ത്ത് ആളുകളെ രോഗികളാക്കി ,ആത്മഹത്യ ചെയ്യിപ്പിച്ചു ,മണ്ണും കൃഷിയും വിത്തും കര്‍ഷകന്റെ സ്വരാജും ഒക്കെ നശി പ്പിച്ചു , പ്രകൃതിയെ മലിനമാക്കി , ജിവിക ളുടെ ലോകത്ത് സംതുലനം തെറ്റിച്ചു , കൂടുതല്‍ ശക്തിയുള്ള കീ ടങ്ങളെ സൃഷ്ടിച്ചു … എണ്ണമില്ലാത്ത പാതകങ്ങള്‍ ചെയ്ത ഒരു സാധനത്തെ കെട്ടി എഴുന്നള്ളിക്കാന്‍ നാണവും മാനവും ഉളുപ്പുമുള്ള ആര്‍ക്കും സാധിക്കില്ല .

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>