സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Feb 8th, 2018

ഒരു ട്രാന്‍സ്‌ജെന്ററിന്റെ അപേക്ഷ – ഞങ്ങളെ ഞങ്ങളുടെ വഴിക്കു വിടൂ…

Share This
Tags

dddദയാ ഗായത്രി

ട്രാന്‍സിനു നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്.. നിയമ പാലകരും ജനങ്ങളുമെല്ലാംഞങ്ങളെ ഉപദ്രവിക്കുന്നവരില്‍പ്പെടുന്നു…ഇവിടം ഞങ്ങളുടേതു കൂടിയാണെന്നു നിങ്ങളെ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു! ഏതൊരു ആണിനെപോലെയും പെണ്ണിനേ പോലെയും ഞങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിയ്ക്കാനവകാശമുണ്ട്,,,നിങ്ങളെ പോലേതന്നെ ചെറിയ സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളുമെല്ലാം ഞങ്ങള്‍ക്കുമുണ്ട്.. ലിംഗ- ലൈംഗീക ന്യൂനപക്ഷങ്ങളായ എല്ലാവര്‍ക്കുമുണ്ട്….വളരെ ചെറുപ്പത്തിലേ തന്നെ വീടുവിട്ടിറങ്ങേണ്ടി വന്നിട്ടുള്ളവരാണ് ഞങ്ങളില്‍ പലരും ,,,അച്ഛനമ്മമാരുടെ സ്‌നേഹം പോലും നിഷേധിക്കപ്പെട്ടിട്ടുള്ളവരാണ് ,,,പഠനം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളവരാണ് ,, സ്വന്തമായി കേറി കിsക്കാന്‍ വീടുപോലുമില്ലാത്തവരാണ്..മനുഷ്യനാണെന്ന പരിഗണന പോലുമില്ലാതെയാണ് ഞങ്ങളോട് പെരുമാറുന്നത് ,, ഞങ്ങള്‍ ചെയ്ത തെറ്റന്താണ് ഇങ്ങനെ ജനിച്ചതോ ? അതാണെങ്കില്‍ ഇതൊരു തെറ്റായോ കുറ്റമായോ കുറവായോ ഞങ്ങള്‍ക്ക് തോന്നുന്നില്ല … ആണ്‍-പെണ്‍ സമന്വയത്തിലുള്ള സൃഷ്ട്ടി എത്ര മനോഹരമണെന്ന് ഒരുപക്ഷേ നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല! എന്നോട് പലരും ചോദിച്ചിട്ടുണ്ട് ദയ എന്ന പേര് എന്താ സ്വീകരിച്ചതെന്ന് ,,, ഒരു സമയം ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നുമാഗ്രഹിച്ചിരുന്ന ഒന്നാണത് ദയ ! പേരിലെങ്കിലും അത് കിട്ടട്ടേ എന്നു കരുതി.ഈ ചെറിയ ജീവിതത്തില്‍ അനുഭവിക്കാവുന്ന തിന്റെയും സഹിക്കാവുന്നതിന്റെയും അപ്പുറം അനുഭവിച്ചു കഴിഞ്ഞു,,, കരയാത്ത ദിവസങ്ങള്‍ തന്നെ വിരളമാണ്!എന്റെ കാര്യം ഇതാണെങ്കില്‍ എന്നെക്കാള്‍ മുതിര്‍ന്നവരുടെ അവസ്ഥ എന്തായിരിക്കണം.. ഇനി വരാനിരിക്കുന്ന തലമുറയുടെയോ?? ഇതിനെല്ലാം കാരണം ഈ സമൂഹം തന്നെയാണ് നിങ്ങളെല്ലാവരും തന്നെയാണ്…കണ്‍മുന്‍പില്‍പോലും ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളില്‍ എത്രപേര്‍ പ്രതികരിച്ചിട്ടുണ്ട് ? ഞങ്ങള്‍ക്കു നേരിടുന്ന അവകാശ ലംഘനങ്ങള്‍ക്കെതിരെ നിങ്ങളിലെത്രപേര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട് ?ഞങ്ങളും മനുഷ്യരല്ലേ ഞങ്ങള്‍ക്കും ജീവിക്കണ്ടേ?? ഒരുക്കൂട്ടമാളുകള്‍ പറയുന്ന ചില ന്യായീകരണങ്ങളുണ്ട്,,,ട്രെയിനില്‍ അപമര്യാദയായി പെരുമാറി രാത്രി കാലങ്ങളില്‍ ലൈംഗീക തൊഴില്‍ നടത്തുന്നു എന്നൊക്കെ ,, ഒരു ട്രാന്‍സ് വുമണ്‍ ലൈംഗീക തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ സമൂഹത്തിന്റെ പ്രശ്‌നം കൊണ്ട് തന്നെയാണ്… കൊച്ചി മെട്രോ എന്നു പറഞ്ഞ് ദയവ് ചെയ്ത് ആരും വരരുത് കൊച്ചി മെട്രോ എന്താണ് ഞങ്ങളോട് ചെയ്തതെന്നും ചെയ്യുന്നതെന്നും നിങ്ങളെക്കാള്‍ നന്നായിട്ട് ഞങ്ങള്‍ക്കറിയാം. കേരളത്തിനു പുറത്തുള്ള ട്രെയിന്‍ യാത്രാനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരു സമൂഹം മുഴുവന്‍ മോശക്കാരാണെന്നു വിലയിരുത്തരുത്.ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന പോലെ നല്ലതും ചീത്തയുമെല്ലാം എല്ലാ വിഭാഗങ്ങളിലുമുണ്ട്.ഒരു വ്യക്തിക്ക് എവിടെന്നെല്ലാം അവഗണന നേരിടാമോ അവിടെന്നെല്ലാം തന്നെ ഞങ്ങള്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്.നിങ്ങളുടെ ആണാക്കലുകളും പെണ്ണാക്കലുകളുമൊന്നും വേണ്ട, ഞങ്ങള്‍ എന്താണോ അങ്ങനെ തന്നെ ജീവിച്ചോളാം. ഞങ്ങളും മനുഷ്യരാണ് ഞങ്ങളെയും ജീവിക്കാനാനുവദിക്കണം,,,ഞങ്ങളുടെ മോഹങ്ങള്‍ക്ക് സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശം ഇല്ലേ ? എന്തിനു ഞങ്ങള്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നു,,, മൂന്ന് നേരത്തെ ആഹാരം കിട്ടാറില്ല!ഒരു നേരം എങ്കിലും ആഹാരം കഴിക്കാന്‍, കേറി കിടക്കാന്‍ ഇടമില്ലാത്ത ഞങ്ങള്‍ ലോഡ്ജുകളില്‍ അഭയം പ്രാപിക്കുന്നു, ഞങ്ങളുടെ വസ്ത്രം ഇതെല്ലാത്തിനും ഞങ്ങള്‍ ആരെ ആശ്രയിക്കും,, വീട്ടുകാരുണ്ടൊ, നാട്ടുക്കാരുണ്ടൊ, ഒരു വേശ്യയ്ക്കു എങ്കിലും അവളുടെ സ്വപ്നങ്ങളില്‍ ഒരു പുരുഷന്‍ ഉണ്ടാകും ഞങ്ങളുടെ ഗതികേടിന് ആരുടെയൊക്കെ കൂടെ കഴിയണം പണത്തിനു വേണ്ടി? ഈ മടുത്ത ജീവിതത്തില്‍ ആരാ സഹായിക്കാന്‍? കല്ലെറിയാതിരുന്നാല്‍ ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചോളാം സഹായിച്ചില്ലങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതി. ആരുടെയും ദയയും പരിഗണനയും സഹതാപവുംമൊന്നും വേണ്ട ! ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്കു ..നിങ്ങളില്‍ ചിലര്‍ ഞങ്ങളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഞങ്ങള്‍ക്കൊപ്പമുണ്ട് അവരോട് ചോദിക്കു സ്‌നേഹിക്കാനറിയുന്ന ഞങ്ങളുടെ ഹൃദയങ്ങളെപ്പറ്റി.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>