സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Feb 5th, 2018

വടയമ്പാടിയില്‍ കണ്ടത് ഭീമകൊറെഗാവില്‍ കണ്ടതിനു സമാനമായ രാഷ്ട്രീയം.

Share This
Tags

CCCപ്രശാന്ത് ഗീത അപ്പുല്‍

ആധുനിക ഇന്ത്യ അഡ്രസ് ചെയ്യാന്‍ പോകുന്ന രാഷ്ട്രീയമാണ് നമ്മള്‍ ഭീമകൊറെഗാവില്‍ കണ്ടത് സമാനമായതാണ് ഇന്ന് വടയമ്പാടിയില്‍ കണ്ടത്. സ്ത്രീ പക്ഷ, ദളിത് പക്ഷ രാഷ്ട്രീയം,
അംബേദ്കര്‍ 1932ല്‍ താല്ക്കാലികമായി നിര്‍ത്തിയ നവോഥാന (ജ്ഞാനോദയ) മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പദ്ധതി കൊണ്ട് മാത്രമേ ഹിന്ദുത്വത്തെ നേരിടാന്‍ സാധിക്കു. അത് കേവല സ്ത്രി ദളിത് പ്രശ്‌നമല്ല മറിച്ച് ചില അവകാശ സ്ഥാപന രാഷ്ട്രീയമാണ്. ഹിന്ദുത്വ പ്രതിരോധ രാഷ്ട്രീയമാണ്. ആധുനികനായ ഒരു മനുഷ്യന് അവിടം മാത്രമാണ് നില്‍ക്കാന്‍ സാധിക്കു.
വടയമ്പാടിയില്‍ എത്തിയ കണ്‍വെന്‍ഷന് പ്രവര്‍ത്തകരെക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നു RSS കാര്‍ പക്ഷെ അതിലൂടെ കടന്ന് പോയിട്ടും തിരിഞ്ഞ് നോക്കാത്ത സാധാരണ പൌരന്മാരും പോലീസും സാംസ്‌ക്കാരിക് ‘നായന്‍’ മാരും. ഭരണകൂടവും, മാദ്ധ്യമവും എല്ലാം അവരുടെ പക്ഷത്തായിരുന്നു. ജാതി ചര്‍ച്ച ചെയ്യുന്നത് മുതല്‍ അവര്‍ അങ്ങനെയാണ് ഒന്നിക്കും അവരോട് കൂടെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പ്രതിനിധികളും ഉണ്ടാകും അതോന്നും ഈ രാഷ്ട്രീയം പറയാതിരിക്കാനുള്ള ന്യായമല്ല.
ഈ രാഷ്ട്രീയം ചിലപ്പോ പുറത്തു വരുന്നത് വടയമ്പാടിയിലെ പോലെ ഭൂസമരമായിട്ടായിരിക്കാം. ചിലപ്പോ പെമ്പളെ ഒരുമൈ പോലെ കൂലിക്കായുള്ള സമരമായിട്ടായിരിക്കാം , ചിലപ്പോ തങ്കളുടെ സാംസ്‌ക്കാരിക മൂല്യ സംരക്ഷണമായ ഭീമ കൊറെഗാവ് പോലെ ആയിരിക്കും. പണ്ടും അങ്ങനെ തന്നെ ആയിരുന്നു. ഇത്തരം സമരങ്ങളെ Contextല്‍ നിന്ന് മാറ്റി കാണുന്നതാണ് അപകടം അതാണ് പലപ്പോഴും ഹിന്ദുത്വ വാദികള്‍ ചെയ്യുന്നത്. Contextല്‍ നിന്ന് അടര്‍ത്തി മാറ്റി കേവലം Text ആയി നടത്തുന്ന ചരിത്ര നിര്‍മ്മിതയാണ് ജാതിയെ പുതപ്പിട്ട് മൂടാന്‍ അവരെ സഹായിക്കുന്നത്. ചന്നാര്‍ ലഹള എന്നത് വസ്ത്ര സ്വാതന്ത്ര്യത്തിനുളള സമരം എന്ന് വിവക്ഷിക്കുന്നത് എത്ര മണ്ടത്തരമാണ് മറിച്ച് അത് ‘കീഴ്ജാതി’ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് എന്നു തന്നെ പറയണം.
‘കേരളത്തില്‍ ജാതി മതിലോ ???’ എന്ന് ചോദിക്കുന്ന സമൂഹം ഒരു ഉഡായിപ്പ് സമൂഹമാണ് കേരളത്തിലെ എല്ലാ മതിലും ജാതി മതിലാണ്. മതിലില്ലാത്തത്
ആഗ്രഹാരങ്ങളിലും കോളനികളിലുമാണ് കാരണം അവിടെ ജാതി സംസര്‍ഗം ഉണ്ടാകില്ല എന്നുറപ്പുള്ളത് കൊണ്ടാണത്.
ജ്ഞാനോദയ ആശയങ്ങളായ സമത്വ, സാഹോദര്യ, സ്വാതന്ത്ര്യ മൂല്യങ്ങളെ കേവലം ഭരണഘടനയില്‍ ഒതുക്കി നിറുത്തിയ സമൂഹമാണ് നമ്മുടേത് ഇത്തരം ജനാധിപത്യ രാശ്ട്രീയമായി മാത്രമുള്ളത് നമ്മള്‍ രാശ്ട്രീയമായി മാത്രം ജനാധിപത്യവല്‍ക്കരിച്ച സമൂഹമാണ് സാമൂഹിക ജനാധിപത്യവല്‍ക്കരണമാണ് ഇനി നമ്മുടെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു പോകുക.
ഒരോ മനുഷ്യനും ഓരോ മൂല്യമായി മാറുന്ന സാമൂഹിക ജനാധിപത്യവല്‍ക്കരണം എന്ന രാശ്ട്രീയം കൊണ്ട് മാത്രമേ ഹിന്ദുത്വത്തെ നേരിടാന്‍ സാധിക്കു അല്ലാത്തതൊക്കെ ഹിന്ദുത്വത്താല്‍ ഹൈജാക്ക് ചെയ്യപ്പടാനുള്ള പാഴ് വേലകള്‍ മാത്രം.
ഇത്തരം രാഷ്ട്രീയ രൂപവല്‍ക്കരണം നടക്കുമ്പോ ഇന്ത്യയിലേ (Yes I Really Meant it) മാര്‍ക്‌സിസ്റ്റുകള്‍ എവിടെ ആയിരുന്നു എന്നതിന് അവര്‍ RSS ന് ഒപ്പമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്വാസം ചരിത്രപരമായ ആ മണ്ടത്തരം ഇനിയും അവര്‍ത്തിച്ചാല്‍ നല്ലൊരു ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം വേഗത്തില്‍ രൂപ്പപെടും പിന്നെ ഞങ്ങളാണ് ഹിന്ദുത്വഫാസിസത്തെ പ്രതിരോധിക്കുന്നത് എന്ന് കോമഡി ഇടയ്ക്കിടെ ഉരുവിട്ട് കൊണ്ട് ഇരിക്കുക അത് നല്ല ചിരി സമ്മാനിക്കുന്നുണ്ട്. ചിരി ആരോഗ്യത്തിന് വളരെ നല്ലതാണലോ
കേരളത്തിലെ മുക്കിയ ധാര മാദ്ധ്യമങ്ങള്‍ ഭംഗിയായി മുക്കാന്‍ നോക്കി നല്ല കാര്യം ഇനിയും തുടരുക നിങ്ങളെ നേരിടാന്‍ വെറെ വഴിയില്ല. ആളുകള്‍ നിങ്ങളെ ബഹിഷ്‌ക്കരിക്കുന്നത്. വേഗത്തിലാവട്ടെ
പത്തു ഹിറ്റിനു വേണ്ടി ഓണ്‍ലൈന്‍ ചാനലുകള്‍ ലൈവ് വരെ കൊടുക്കുന്നുണ്ട് .
മീഡിയവണില്‍ മാത്രം ചര്‍ച്ച കണ്ടു പിന്നെ മനോരമയിലും രണ്ടിലും NSS ന്റെ മലമലരന്‍ ശ്രീനിനായര്‍ ഇങ്ങനെ പറയുന്നു. ‘അവിടെ യാതോരു ജാതിയും അവിടുത്തെ കഴകം ഇപ്പോഴും ഒരു കുഞ്ഞുകുറമ്പ എന്ന് പുലയ സ്ത്രീയാണ് ഇന്നും ഞങ്ങള്‍ അധികാരികളുടെ കൂടെ ഇരുന്നു അവര്‍ ഭക്ഷണം കഴിച്ചതേ ഉള്ളു’
മിസ്റ്റര്‍ ശ്രീനി നായര്‍ നിങ്ങളീ പറഞ്ഞത് തന്നെയാണ് ജാതി അതിനി അന്വേഷിച്ച് എവിടെയും പോകണ്ട. പിന്നെ പരാജയ നമ്മുക്ക് കാണാട്ടാ കണ്ണൂര്‍ മാത്രമല്ലലോ കേരളം ഇതിലും ഭേദം ചെന്നിത്തലയാണെന്ന് തോന്നിയാല്‍ ആര്‍ക്കും കുറ്റം പറയാന്‍ പറ്റൂല.
ചിത്രത്തില്‍ കാണുന്നത് സ്ഥലത്ത് കണ്ട പോസ്റ്ററാണ് സ്വന്തമായി പേരോ ഒന്നും ഇല്ലാത്ത എതോ ചൂണ്ടികാരന്‍ എഴുതിയ പോസ്റ്റര്‍ സമാനമായ വാദമാണ് നേരത്തെ പറഞ്ഞ ശ്രീനിയും ചാനലില്‍ ഉന്നയിച്ചത് അതിലും രസമായി തോന്നിയത് അത് ചാരി വെച്ചിരിക്കുന്നത് CPIM ബോര്‍ഡിലാണ് എന്നതാണ് എത്ര അര്‍ത്ഥവത്തായ ചിത്രം.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>