സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Feb 4th, 2018

വടയമ്പാടിയിലെ പോലീസ് ഭീകരതയ്ക്കെതിരെ അണിനിരക്കുക

Share This
Tags

pppസാംസ്‌കാരിക പ്രവര്‍ത്തകര്‍

ദലിത് ഭൂ അവകാശ സമരമുന്നണി ആഹ്വാനം ചെയ്ത ‘ദലിത് ആത്മാഭിമാന കണ്വെന്ഷ്‌നെ’തിരെ കേരളത്തിലെ പോലീസ് നടത്തിയത് നരനായാട്ട്. ഇന്ന് സമാധാനപരമായി സമരം ചെയ്ത സമരപ്രവര്ത്തനകര്ക്കുത നേരെയാണ് പോലീസ് ഭീകരത അഴിച്ചുവിട്ടിരിക്കുന്നത്. വടയമ്പാടിയിലെ സമരമുന്നണിക്ക് നേതൃത്വം നല്‍കുന്ന സമരസമിതി ചെയര്മാന്‍ സി.എസ് മുരളിഅയ്യപ്പന്‍ കുട്ടി ,ഷണ്മുഖന്‍ ,ധന്യ അടക്കമുള്ള ഭൂ അധികാര സംരക്ഷണ സമര മുന്നണി പ്രവര്‍ത്തകരെയും, ഐക്യദാര്‍ഢ്യവുമായെത്തിയ പെണ്പിളൈ ഒരുമൈ പ്രവര്ത്തക ഗോമതി അടക്കമുള്ള ദലിത്/മനുഷ്യാവകാശ സാമൂഹിക പ്രവര്ത്തകരെയും നടുറോഡിലിട്ട് വലിച്ചിഴച്ചാണ് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് നീക്കിയത്.

കേരളത്തിലെ വടയമ്പാടിയിലെ ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുമൈതാനം എന്‍.എസ്.എസ് വ്യാജപട്ടയത്തിലൂടെ കൈവശപ്പെടുത്തുകയും ദലിതരെ പ്രവേശിപ്പിക്കാതിരിക്കാനായി ജാതി മതില്‍ പണിയുകയും ചെയ്തിരുന്നു. പൊതുമൈതാനം പൊതുവായി വിട്ടുകിട്ടണമെന്നും ജാതിമതിലുകള്‍ ഇല്ലാതാകണം എന്നും ആവശ്യമുന്നയിച്ചാണ് ഭൂ അവകാശസമരമുന്നണി വടയമ്പടിയില്‍ നാളുകളായി സമരം ചെയ്തു വന്നിരുന്നത്. ഇക്കഴിഞ്ഞ അംബേദ്ക്കര്‍ ദിനത്തില്‍ ജാതിമതില്‍ സമരക്കാര്‍ പൊളിച്ചിരുന്നെങ്കിലും മൈതാനം എന്‍.എസ്.എസ് നേതൃത്വത്തില്‍ കയ്യേറി കമാനമടക്കമുള്ള നിര്മ്മാ ണ പ്രവര്ത്തമനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഈ സമരത്തെ അടിച്ചമര്ത്താിന്‍ സര്ക്കാചര്‍ തലത്തിലും പോലീസ് തലത്തിലും ഗൂഡാലോചനകളാണ് നടന്നു വന്നിരുന്നത്. ഇതിന്റെ വ്യക്തമായ തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസം സമരപന്തല്‍ പൊളിക്കുകയും സമരക്കാരെയും അത് റിപ്പോര്ട്ട് ചെയ്യാന്‍ വന്ന മാധ്യപ്രവര്ത്ത്കരെയടക്കം അറസ്റ്റു ചെയ്ത് ലോക്കപ്പില്‍ തള്ളുകയും ചെയ്തത്. ന്യൂസ് പോര്ട്ട്‌ന റിപ്പോര്ട്ട ര് അഭിലാഷ് പടച്ചേരി, ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്റേണി അനന്തു രാജഗോപാല്‍ ആശ, സമരമുന്നണി നേതാവ് ശശിധരന്‍ എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തുടര്ന്ന് സമരമുന്നണി പ്രവര്ത്ത കന്‍ വി.കെ. ജോയിയെ പോലീസ് കള്ളക്കേസില്‌േെപ്പടുത്തി ഇപ്പോള്‍ തുറങ്കിലടച്ചിരിക്കുകയാണ്.

കേരള സര്ക്കാരിന്റെയും പോലീസാദി ഭരണകൂടത്തിന്റെയും ദലിത് വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ദലിത് ആത്മാഭിമാന കണ്വെറന്ഷിന്‍ നടന്നത്. കണ്വെവന്ഷചനിനു കഴിഞ്ഞ ദിവസം കളക്ടര്‍ അനുമതി നിഷേധിക്കുകയും സമരപ്രവര്ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ സമരം നടക്കുന്ന സ്ഥലത്ത് ഭീകരാന്തരീക്ഷമാണ് ആര്‍.എസ്.എസ്-സംഘപരിവാര ശക്തികള്‍ സൃഷ്ടിച്ചിരുന്നത്. അവര്‍ സമരപ്രവര്ത്ത കരെ മര്ദ്ദിതക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്ക്കു നേരെ ചെറുവിരലനക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിലത്രയും സമരപ്രവര്ത്തുകര്ക്കു് നേരെ ജാതി അടിച്ചമര്ത്തരലുകളും ജാതി അവഹേളനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന എസ്.ഐ സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലാണ് സമരപ്രവര്ത്ത കരെ അന്യായമായി അറസ്റ്റു ചെയ്ത് നീക്കിയത്. അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി ഗോമതിക്ക് സാരമായ പരിക്കുപറ്റിയിട്ടും മനുഷ്യത്വവിരുദ്ധമായ നിലപാടാണ് പോലീസ് എടുത്തത്. ഗോമതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. അത് ചോദ്യം ചെയ്ത ഡോ. പി.ജി ഹരിയെ സ്റ്റേഷനില്‍ വെച്ച് ക്രൂരമായാണ് പോലീസ് കൈകാര്യം ചെയ്തത്. അദ്ദേഹത്തെ തറയിലിട്ട് പോലീസുകാര്‍ വളഞ്ഞിട്ട് ചവിട്ടുകയും മര്ദ്ദി ക്കുകയും ചെയ്യുകയായിരുന്നു.

കേരളസര്ക്കാരരിന്റെയും ഭരണകൂടത്തിന്റെയും ഈ നിലപാട് അത്യന്തം അപകടകരവും ഫാസിസ്റ്റുപരവും ദലിത് വിരുദ്ധവുമാണ്. ഇതിനെ അപലപിക്കുക മാത്രമല്ല ഈ സര്ക്കാര്‍-പോലീസ് നടപടിക്കെതിരെ ജനാധിപത്യശക്തികള്‍ ഒന്നിക്കുകയും അതി ശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ അഭ്യര്ത്ഥിക്കുന്നു.

സാറ ജോസഫ്
ബി ആര്‍ പി ഭാസ്‌കര്‍
കെ വേണു
എം ഗീതാനന്ദന്‍
സണ്ണി കപിക്കാട്
രേഖ രാജ്
അജയകുമാര്‍
അന്‍വര്‍ അലി
കെ പി ശശി
ടി ടി ശ്രീകുമാര്‍
ഗോമതി പോമ്പിളയ് ഒരുമൈ
സിവിക് ചന്ദ്രന്‍
ബി അജിത്കുമാര്‍
വിളയോടി വേണുഗോപാല്‍
സി ആര്‍ നീലകണ്ഠന്‍
സി എസ് രാജേഷ്
എം ആര്‍ രേണുകുമാര്‍
സതി അങ്കമാലി
പി എ പൗരന്‍
ജോണ്‍ പെരുവന്താനം
പുരുഷന്‍ ഏലൂര്‍
ടി കെ വാസു
മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍
സോണിയ ജോര്ജ്ജ്്
രൂപേഷ് കുമാര്‍
എലിസബത്ത് ഫിലിപ്പ്
ഐ ഗോപിനാഥ്
സഞ്ജു സുരേന്ദ്രന്‍
പി ബാബുരാജ്
ഫൈസല്‍ ഫൈസു
ജയഘോഷ് എം ബി
ലാലി പി എം
കെ ശിവരാമന്‍

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>