സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Feb 3rd, 2018

ജാതീയ കേരളത്തെ ജാതിമുക്തമാക്കുക

Share This
Tags

casteഷഫീക് സുബൈദ ഹക്കിം

ജാതീയ കേരളത്തെ ജാതിമുക്തമാക്കുന്ന ഇടപെടലുകള്‍ക്കാണ് പ്രാധാന്യം എന്ന് തന്നെയാണ് അശാന്തന്‍മാഷിന്റെ വിഷയവും വടയമ്പാടിപോലെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തി തരുന്നത്. നാം വിശ്വവസിച്ച് കരുതിപ്പോരുന്ന പല തീര്‍പ്പുകളെയും കാര്‍ക്കശ്യങ്ങളെയും വിശ്വാസങ്ങളെയും പുനപരിശോധിക്കാന്‍ തയ്യാറാകാതെ അത് സാധ്യവുമല്ല. ഹിന്ദുത്വം ആര്‍.എസ്.എസില്‍ തുടങ്ങി ആര്‍.എസ്.എസില്‍ അവസാനിക്കുന്ന ഒരു കേവലപ്രതിഭാസമല്ലെന്നും ജാതീയത, ജാതിയില്ലാവിളംബരം നൂറാം വാര്‍ഷികമാഘോഷിച്ച് ‘ഞങ്ങള്‍ക്ക് ജാതിയില്ലാ’ എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അവസാനിക്കുന്ന ഒരു താല്‍ക്കാലിക പ്രതിഭാസമല്ല എന്നുമുള്ള യാഥാര്‍ത്ഥ്യത്തിലെയ്ക്ക് എല്ലാ ഊറ്റം കൊള്ളലുകളും അവസാനിപ്പിച്ച് ഇറങ്ങിവരേണ്ടതുണ്ട്.
നമ്പര്‍ വണ്‍ ഊറ്റം കൊള്ളലുകള്‍ കേവലം നമ്പര്‍വണ്‍ തമാശകളും ഉഡായിപ്പുകളും മാത്രമാണെന്നല്ലേ സുഹൃത്തുക്കളേ വടയമ്പാടിയിലെ പ്രത്യക്ഷ ജാതിമതിലും അശാന്തന്‍ മാഷിന്റെ ശരീരത്തിനു നേരെ അഥവാ ദലിതര്‍ക്കുനേരെ പടുത്തുയര്‍ത്തിയിരിക്കുന്ന അദൃശ്യജാതിമതിലുകളും കാട്ടിത്തരുനന്നത്. ഇനിയും ഇടതുപൊതുബോധം പങ്കിടുന്ന എന്റെ പ്രിയ സുഹൃത്തുക്കളേ, ആ ഹാലൂസിനേഷനില്‍ നിന്നും ഉണരാന്‍ തയ്യാറാവേണ്ടതില്ലേ?
നോക്കൂ, എത്രയെത്ര ജാതിമതിലുകള്‍ അടുത്തകാലത്തായി അതും ഈ പുരോഗഗമന ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു .കോണ്‍ഗ്രസ്സിനുമുകളില്‍ മൃദുഹിന്ദുത്വം ചാര്‍ത്തുന്നവരാണല്ലോ പുരോ?ഗമനക്കാര്‍. തീര്‍ച്ചയായും കോണ്‍ഗ്രസ്സില്‍ നിന്നും അതില്‍പരം പ്രതീക്ഷിക്കേണ്ടതുമില്ല. എന്നാല്‍ ഇടതുബോധമോ? പ്രത്യക്ഷത്തില്‍ പുരോഗമനത്തിന്റെ എല്ലാ വാഗ്ദ്വാരണികളും പ്രയോഗിച്ച് വിപ്ലവമേലാപ്പ് ഇടുന്ന ഈ ഇടതു പ്രത്യയശാസ്ത്രബോധം അത്രമാത്രം ജാതിമുക്തമല്ല എന്നുമാത്രമല്ല, സണ്ണി എം കപിക്കാട് മുമ്പ് സൂചിപ്പിച്ചപോലെ ജാതീയതയെ ഒളിച്ചുകടത്തുക കൂടി ചെയ്യുന്നുണ്ട് എന്ന് തന്നെയല്ലേ ഈ ഉദാഹരണങ്ങളത്രയും വ്യക്തമാക്കിത്തരുനന്നത്.
ഇനിയും ജാതിവാലുകള്‍, സവര്‍ണ ജാതിവാലുകള്‍ പേരുകളില്‍ സൂക്ഷിക്കുന്ന സവര്‍ണ സമുദയത്തില്‍പപ്പെടുന്ന സഖാക്കള്‍ നേതൃത്വം നല്‍കുന്ന ഒരു പ്രത്യയശാസ്ത്രധാര, അതും അത്തരം ജാതീയ പ്രിവിലജുകളില്‍ നിന്നുകൊണ്ടാണ് തങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് എന്നും അത്തരം രാഷ്ട്രീയത്തിന്റെ പരിണതി ജാതീയതയെ ഊട്ടിയുറപ്പിക്കുമെന്നും ബോധപൂര്‍വ്വം മറക്കുന്ന രാഷ്ട്രീയധാരയെ ഇനിയും അഴിച്ചു പണിയാതെ (അല്ലെങ്കില്‍ ഉപേക്ഷിക്കാതെ) എങ്ങനെയാണ് അശാന്തന്‍മാര്‍ക്കു നേരെ സഹസ്രാബ്ദങ്ങളായി വീശിക്കൊണ്ടിരിക്കുന്ന ജാതീയ വാളുകളെ പ്രതിരോധിക്കാനാവുക? ജാതീയ മതിലുകളെ ജനമനസുകളില്‍ നിന്നും തകര്‍ത്തെറിയാനാവുക? വടയമ്പപാടിയിലെ പ്രത്യക്ഷ ജാതി മതില്‍ ഒരര്‍ത്ഥത്തില്‍ എളുപ്പമാണ് മറിച്ചിടാന്‍. അത് ജനാധിപത്യശക്തികളുടെ ഒരുമിച്ചുള്ള കായശേഷിമതിയാകും. എന്നാല്‍ ദലിതര്‍ക്കുമുമ്പില്‍ എന്നെന്നും പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ജാതിവ്യവസ്ഥയെന്ന ജാതിമതിലോ? എത്രകായശേഷി കൊണ്ടാണ് അത് മറിച്ച് തള്ളേണ്ടത്? എങ്ങനെയാണത് സാധ്യമാകേണ്ടത്?
കേരളത്തിലെ നവോഥാനധാരയുടെ – അയ്യങ്കാളിയും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപപ്പച്ചനും സഹോദരനയ്യപ്പനും നങ്ങേലിയും തുടങ്ങി ആ ചരിത്രഘട്ടത്തിന്റെ – ജാതിവിരുദ്ധ ദിശയെയാണ് നമ്മള്‍ തിരിച്ചുപിടിക്കേണ്ടത്. ജാതിവിരുദ്ധമല്ലാത്ത, ജാതിവിരുദ്ധമാകാത്ത ഒരു പ്രത്യയശാസ്ത്രധാരയ്ക്കും ഇന്ത്യയില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല, കേരളത്തിലും. അവിടെയാണ് ഇടതു പ്രത്യയശാസ്ത്രങ്ങള്‍ അമ്പേ പരാജയപപ്പെട്ടുപോകുന്നത്. അവരാണല്ലോ ആ ജാതിവിരുദ്ധ ദിശയെ അട്ടിമറിച്ചുകളഞ്ഞതും.
ഇനിയും ഇത്തരം തിരിച്ചറിവുകളെ പോസ്റ്റ് മോര്‍ഡേണിറ്റിയെന്നും സ്വത്വവാദമെന്നും ആക്ഷേപിച്ച് കാലക്ഷേപം കഴിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം പാര്‍ട്ടിയുക്തിയ്ക്കനുസരിച്ച് ചരിക്കുന്ന പാവകളാണവര്‍. അവര്‍ക്ക് ജാതി പ്രശ്‌നമല്ല. ജാതീയ വിവേചനങ്ങളോ അടിച്ചമര്‍ത്തലുകളോ ചൂഷണമോ പ്രശ്‌നമല്ല. മറിച്ച് അത് നിലനില്‍ക്കണമെന്നും അതിന്റെ തോളില്‍ കയറി അധികരം പങ്കിടണമെന്നുമാണ് അവര്‍ മോഹിക്കുനന്നത്. ജനായത്തമല്ല അവര്‍ ആ?ഗ്രഹിക്കുന്നത്. അവര്‍ ജനാധിപത്യവാദികളുമല്ലല്ലോ പ്രയോ?ഗത്തില്‍. അവര്‍ക്ക് അവരുടെ പാര്‍ട്ടിയാണ് വിഷയം. അത് നല്‍കുന്ന തണലുകളും സൗകര്യങ്ങളും പദവികളുമാണ് വിഷയം. അതിനുമപ്പുറം പറക്കുന്ന പരുന്തുകളല്ല അവര്‍. പണത്തിനുമേല്‍ മാത്രമല്ല പാര്‍ട്ടിക്കുമേലും പരുന്തുകള്‍ പറക്കരുതെനന്ന് കാവല്‍ നില്‍ക്കുന്നവരാണവര്‍.
അതറിയണമെങ്കില്‍ ഇപ്പോഴുള്ള മൗനം നോക്കിയാല്‍ മതി. ജാതിമതില്‍ അവര്‍ കണ്ടിട്ടില്ല. കുണ്ടറയിലെ കുഞ്ഞുമോന്റെ മരണം കേട്ടിട്ടില്ല. വിനായകന്റെ മരണത്തെ കുറിച്ച് അവര്‍ക്കൊന്നും പറയാനില്ല. അശാന്തന്‍മാരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ സ്ഥലത്ത് പൊതു ദര്‍ശനത്തിനു വെയ്ക്കാന്‍ സംഘപിരവാറുമായി ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് അസ്വാഭാവികതകളും ഇല്ല. ഓണ്‍ലൈനിലെ ഇടത് സൈദ്ധാന്തികരുടെ പ്രൊഫൈലുകള്‍ ചെന്നു നോക്കു, ഹിമാലയന്‍ കരടികളെ പോലെ അവര്‍ സീസണല്‍ സുക്ഷുപ്തികളിലാണ്. ഇടത്/മുഖ്യധാര മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് ഇടങ്ങളില്‍ ചെന്നു നോക്കൂ, മറ്റെല്ലാ വിഷയങ്ങളിലും ഉറഞ്ഞുതുള്ളുന്നവര്‍ സെന്‍സേഷണല്‍ വിഷയങ്ങളില്ലാതെ കരഞ്ഞുവിളിച്ച് നടക്കുകയാണ്. അവരും കേട്ടിട്ടില്ല ജാതി മതിലുകള്‍/അറസ്റ്റുകള്‍. അറ്റ്‌ലീസ്റ്റ് വിടി ബലറാമിന്ററെ വാളുകളില്‍ വിവാദങ്ങള്‍ക്കായി തപ്പിത്തടയുന്ന ഗതികേടിലാണവരെല്ലാം.
പറഞ്ഞുവന്നത് ചുരുക്കിയാല്‍, ജാതിയെ മുഖ്യമായി ലക്ഷ്യംവെച്ചുള്ള ഇടപെടലുകളാണ് കേരളത്തില്‍ ഇനിയും നടത്തപ്പെടേണ്ടത്. കാലങ്ങളായി അംബേദ്ക്കറൈറ്റ് ധാരകളാണ് അത് നിര്‍വ്വഹിച്ചുപോന്നിട്ടുള്ളത്. അത്തരം ധാരകളിലേയ്ക്കാണ് നമ്മുടെ കണ്ണയക്കേണ്ടത്. ചെവികൊടുക്കേണ്ടത്. ദിശാവ്യതിയാനം വരാതെ നോക്കേണ്ടതുണ്ട് പുതുജനാധിപത്യസമരങ്ങള്‍ക്ക്. ഇനിയും വര്‍ഗഗാഥകള്‍ പറഞ്ഞ് പറ്റിക്കപ്പെടേണ്ടവരല്ല നമ്മള്‍. ഇതിനര്‍ത്ഥം വര്‍ഗങ്ങളെ കാണണ്ട എന്നല്ല. മറിച്ച് വര്‍ഗങ്ങളെ പോലും പിളര്‍ന്നു നില്‍ക്കുന്ന ജാതിയെ കാണാതെ ജനാധിപത്യസമരങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തിയുണ്ടാവില്ല. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ജാതിയെ ലക്ഷ്യം വെയ്ക്കാത്ത സമരങ്ങളില്‍ ആമഗ്‌നമായ/അഭിരമിക്കുന്ന ഒരു ജനത എന്ന നിലയില്‍ നമ്മള്‍ കൂടിയല്ലേ അശാന്തന്‍മാരെ അപമാനിക്കുന്നത്? അപമാനിച്ചുകൊണ്ടിരിക്കുന്നത്?

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>