സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Feb 2nd, 2018

ബജറ്റുകള്‍ കടലാസുകളില്‍ ഒതുങ്ങുന്നോ? കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെ മുന്‍നിര്‍ത്തി ഒരു അന്വേഷണം

Share This
Tags

tttസ്വപ്നതുല്യ ബജറ്റായിരുന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. നോട്ടുനിരോധനം സൃഷ്ടിച്ച ആഘാതത്തിലും വാരിക്കോരി നല്‍കി. മാന്ദ്യം മാറാന്‍ വലിയ വികസന വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു. കിഫ്ബി ഉള്‍പ്പെടെയുള്ള പുതുമയാര്‍ന്ന പദ്ധതികളും. എന്നാല്‍, ഒരു വര്‍ഷം കഴിയുമ്പോള്‍ മിക്കവയും എങ്ങുമെത്തിയിട്ടില്ല. പലതും വിസ്മൃതിയിലായി. അടുത്ത ബജറ്റ് വരുമ്പോഴും പഴയ വാഗ്ദാനങ്ങള്‍ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

60 വയസ് കഴിഞ്ഞ സര്‍വീസ് പെന്‍ഷനില്ലാത്ത, രണ്ടേക്കറിലേറെ ഭൂമിയില്ലാത്ത, ആദായനികുതി കൊടുക്കാത്ത എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുമെന്നതായിരുന്നു ബജറ്റിലെ പ്രധാന വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ പത്തുമാസമായി പുതുതായി ആര്‍ക്കും പെന്‍ഷന് അപേഷിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് നവീകരണം എന്നതായിരുന്നു രണ്ടാമത്തെ പ്രധാനപ്രഖ്യാപനം. എന്നാല്‍ നിലവിലുള്ള റോഡുകള്‍ പാതാളക്കുഴികളായിട്ടും ഒന്നും നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. ബജറ്റിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ വികസനപദ്ധതികള്‍ ബജറ്റിന് പുറത്തു നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം എങ്ങുമെത്തിയില്ല.
വരള്‍ച്ചയെ അകറ്റാന്‍ 10 കോടി മരങ്ങള്‍-നടപ്പായില്ല.
കിഫ്ബി വഴി 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യവികസന പരിപാടി.- 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും ഒന്നുപോലും ആരംഭിച്ചില്ല. ( 5,628 കോടി രൂപയുടെ 182 റോഡുകള്‍, 2,557 കോടി രൂപയുടെ 69 പാലങ്ങള്‍, ആര്‍.ഒ.ബി.കള്‍, മേല്‍പ്പാലങ്ങള്‍. -തീരദേശഹൈവേയ്ക്ക് 6,500 കോടി രൂപ. മലയോരഹൈവേയ്ക്ക് 3,500 കോടി രൂപ. 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്.)
സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷാ പദ്ധതി.- സ്വകാര്യമേഖല പിന്മാറിയതോടെ പദ്ധതി പ്രതിസന്ധിയില്‍.
വിലക്കയറ്റം നേരിടാന്‍ വാഗ്ദാനങ്ങള്‍.- വിലക്കയറ്റം മൂലം നടുവൊടിഞ്ഞു കേരളം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കോടതിവിധി പ്രകാരം നഷ്ടപരിഹാരം നല്‍കും. -നടപ്പായില്ല.
മൂന്നു വര്‍ഷംകൊണ്ട് കെ.എസ്.ആര്‍.ടി.സിയില്‍ വരവു ചെലവ് സന്തുലനം, മാനേജ്മെന്റ് അഴിച്ചുപണി. – അഞ്ചുമാസമായി പെന്‍ഷന്‍ പോലും നല്‍കാനാകുന്നില്ല. പത്തുപേര്‍ ആത്മഹത്യചെയ്തു. മാനേജ്മെന്റ്തലത്തില്‍ കാര്യങ്ങള്‍ പഴയതിനേക്കാള്‍ മോശം.
അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട്.-നടപ്പായില്ല.
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍. മറ്റുള്ളവര്‍ക്കു കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സേവനം.-നടപ്പായില്ല.
കഴിഞ്ഞ ബജറ്റില്‍ വിവിധ ജില്ലകള്‍ക്കു വേണ്ടി പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പായിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികളും അവയുടെ ഇപ്പോഴത്തെ നിലയും

തിരുവനന്തപുരം

1. അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ നടപ്പാക്കും. – പ്രഖ്യാപനം മാത്രം മിച്ചം.
2. തിരുവനന്തപുരം മെഡിക്കല്‍കോളജിന്റെ ആധുനികവല്‍ക്കരണം. – പ്രാഥമിക നടപടികളില്‍ ഒതുങ്ങി.

കൊല്ലം

1.വലിയ കപ്പലുകള്‍ക്കും ചരക്കു കപ്പലുകള്‍ക്കും അടുക്കാന്‍ സാധിക്കും വിധം കൊല്ലം തുറമുഖം വികസിപ്പിക്കും. ഉദ്ഘാടനം നടന്നു, ഒരു കപ്പല്‍ വന്നു. പിന്നെ ഒന്നുമുണ്ടായിട്ടില്ല.

ആലപ്പുഴ

1. ആലപ്പുഴയുടെ ടൂറിസം വികസനത്തിനായുള്ള മൊബിലിറ്റി ഹബ്ബ് – ടെന്‍ഡര്‍ നടപടികള്‍ പോലുമായില്ല.
2. നഗരത്തിലെ പ്രധാന 11 കനാലുകളുടെ സൗന്ദര്യവല്‍ക്കരണം- നടന്നത് പഠനം മാത്രം
3. ആലപ്പുഴയെ പൈതൃക നഗരമാക്കാന്‍ കിഫ്ബിയിലൂടെ രണ്ടായിരംകോടി രൂപയുടെ നവീകരണ പാക്കേജ്- ശ്രമങ്ങള്‍ മന്ദഗതിയില്‍.
4. പ്രധാന പാലങ്ങളുടെ നിര്‍മാണം- പണികള്‍ തുടങ്ങിയില്ല
5. എക്സല്‍ഗ്ലാസസ്, കേരള സ്പിന്നേഴ്സ്, ഓട്ടോകാസ്റ്റ് എന്നിവയുടെ വികസനത്തിനു പദ്ധതികള്‍.-നടപ്പായില്ല.

പത്തനംതിട്ട

1. പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ മേല്‍പ്പാലം.- സര്‍വേ നടന്നു
2. നിര്‍ദിഷ്ട മലയോര ഹൈവേയുമായി ജില്ലയുടെ ബന്ധനം-പ്രഖ്യാപനം മാത്രം
3. വിവിധ സ്‌കൂളുകളുടെയും റോഡുകളുടെയും വികസനം-നടപ്പായില്ല.

കോട്ടയം

1. റബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക് – തുക അനുവദിച്ചെങ്കിലും നടപ്പായില്ല.
2. ഗ്രാമീണ റോഡ് റബറൈസേഷന്‍- നടപ്പായില്ല.
3. ശബരിപാത റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കും-നടപ്പായില്ല
4. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിനു 30 കോടി, കുറുപ്പന്തറ മേല്‍പ്പാലത്തിനു 33 കോടി-നടപ്പായില്ല.
4. മുഹമ്മ -ആലപ്പുഴ – കുമരകം -എറണാകുളം റൂട്ടിലെ വാട്ടര്‍ ടാക്സി സര്‍വീസ്-നടപ്പായില്ല.
5. കോട്ടയം 16ല്‍ ചിറ – നാട്ടകം റോഡ്, കോടിമത – കളത്തില്‍ക്കടവ് റോഡ്, പാലാ റിങ്ങ് റോഡ്, ഇടക്കോലി – മെഡിക്കല്‍ കോളജ് റോഡ്, ഈരാറ്റുപേട്ട – പൂഞ്ഞാര്‍ റോഡ്, കോട്ടയം – കുമരകം റോഡ്, ചങ്ങനാശേരി ബൈപ്പാസിലെ റെയില്‍വേ ജങ്ഷനിലെ മേല്‍പ്പാലം എന്നിവയുടെ നിര്‍മാണം എങ്ങുമെത്തിയില്ല.
6. ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട എന്നിവിടങ്ങളില്‍ സ്പില്‍വേകള്‍. -എതിര്‍പ്പുകളുടെത്തുടര്‍ന്ന് പദ്ധതികള്‍ നിലച്ചു.
7. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സില്‍ ക്ലിങ്ങര്‍ ഗ്രൈന്‍ഡിങ്ങ് യൂണിറ്റ് -നടപ്പായില്ല.

ഇടുക്കി

1.ചെറുതോണി – വണ്ണപ്പുറം റോഡ് നവീകരണം- പ്രഖ്യാപനം മാത്രം, തുടര്‍നടപടി ഉണ്ടായില്ല.

എറണാകുളം

1. കാക്കനാട്-മൂവാറ്റുപുഴ നാലുവരി പാത.-നടപ്പായില്ല
2. വടുതലയില്‍ നിന്നു കുറങ്കോട്ട ദ്വീപിലേക്കുള്ള പാലം.-നടപ്പായില്ല
3. നഗരറോഡുവികസനത്തിനായുള്ള 30 കോടിരൂപയുടെ പദ്ധതികള്‍.-നടപ്പായില്ല
4. അറ്റ്ലാന്റിസ് മേലപ്പാലം.-നടപ്പായില്ല

തൃശൂര്‍

1. വഞ്ചിക്കുളം പദ്ധതി നവീകരണം, മൃഗശാലാ മാറ്റം- നടപ്പായില്ല.
2. പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന് അഞ്ചു കോടി- ലഭിച്ചത് രണ്ടു കോടി മാത്രം.

പാലക്കാട്

കേരളത്തിന്റെ പ്രതീക്ഷയായ കോച്ച് ഫാക്ടറിക്ക് കഴിഞ്ഞ ബജറ്റ് പരിഗണന നല്‍കിയില്ല. പദ്ധതി പ്രഖ്യാപിച്ച അവസ്ഥയില്‍ തന്നെ.

കണ്ണൂര്‍

1. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 500 കോടി ചെലവില്‍ അഴിക്കല്‍ തുറമുഖം. – നടന്നത് ടെക്നിക്കല്‍ കണ്‍സല്‍റ്റന്‍ഡ് നിയമനം മാത്രം
2. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ വികസനം ഒറ്റ പാക്കേജായി നടപ്പാക്കും. – റോഡ് പണികള്‍ എങ്ങുമെത്തിയില്ല.
3. മേലെചൊവ്വ, തെക്കീ ബസാര്‍ ജങ്ഷനുകളില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കാന്‍ കിഫ്ബിയില്‍നിന്ന് 30 കോടി വകയിരുത്തി- തുടര്‍നടപടികളില്ല.
4. മൂലക്കീല്‍ കടവ് പാലം, ബാവലി പുഴയ്ക്കു കുറുകെ ഓടന്തോട് പാലവും അപ്രോച്ച് റോഡും, ആലക്കോട്-കാപ്പിമല റോഡ് പദ്ധതികള്‍ കടലാസില്‍.
5. മലബാര്‍ കാന്‍സര്‍ സെന്ററിനു മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പെടുത്തി 29 കോടി വകയിരുത്തി.- ഫണ്ട് ലഭ്യമായിട്ടില്ല.
6. പിണറായിയില്‍ പുതിയ പോലിസ് സ്റ്റേഷന്‍ സ്ഥാപിക്കും. – തുടര്‍നടപടിയില്ല.
7. കെ.പി.പി. നമ്പ്യാര്‍ സ്മാരക മ്യൂസിയം നിര്‍മിക്കാന്‍ വകയിരുത്തിയത് ഒരു കോടി-തുടര്‍നടപടിയില്ല.
8. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ധര്‍മടത്ത് അബു-ചാത്തുക്കുട്ടി സ്റ്റേഡിയം, തലശ്ശേരിയില്‍ പൈതൃക ഹെറിറ്റേജ് ടൂറിസം പദ്ധതി-നടപ്പായില്ല.

മലപ്പുറം

1. കോട്ടപ്പടി-കിഴക്കേത്തല ഫ്ളൈ ഓവര്‍ പദ്ധതി-നടപ്പായില്ല
2. ലൈഫ് മിഷന്‍ പദ്ധതി.- ഗുണഭോക്തൃ പട്ടിക പോലും പ്രസിദ്ധീകരിച്ചില്ല.
3. ഒരു മണ്ഡലത്തിലെ ഒരു സ്‌കൂള്‍ ഹൈടെക് ആക്കും-നടപ്പായില്ല.
4. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി-നടപ്പായില്ല.
5 കര്‍ഷകര്‍ക്ക് സൗജന്യ വിത്ത്വിതരണം.-നടപ്പായില്ല.
6 താലൂക്ക് ആശുപത്രികളില്‍ ഡയലിസിസിനു സഹായം. -നടപ്പായില്ല.
7 ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പദ്ധതി. -നടപ്പായില്ല.
8 മലപ്പുറം-കോട്ടയ്ക്കല്‍ റോഡ് വികസനം.-നടപ്പായില്ല.

കോഴിക്കോട്

1. കോഴിക്കോട് മെട്രോറെയില്‍ നിര്‍മാണം 2017 ല്‍ തുടങ്ങും.- നടപ്പായില്ല.
2. മെട്രോറെയില്‍ പിന്നീട് ലൈറ്റ് മെട്രോ പദ്ധതിയായെങ്കിലും കണ്‍സള്‍ട്ടന്റിനെ നിയോഗിക്കുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്തിട്ടില്ല.
കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ അനുമതിക്കായി പ്ര?ജക്ട് റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.
3. പന്തീരാങ്കാവില്‍ പുതിയ പോലീസ് സ്റ്റേഷന്‍. – ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനംപോലും ഇറങ്ങിയില്ല.
4. നാളികേരത്തിനായി കോഴിക്കോട്ട് പ്രത്യേക സോണ്‍. -ഫണ്ട് അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയില്ല

വയനാട്

1. കാപ്പി കര്‍ഷകരെ സഹായിക്കാനായി വയനാട് ബ്രാന്‍ഡ് കാപ്പി സംസ്‌കരണം- നടപ്പായില്ല.
2. മലയോര ഹൈവേ നിര്‍മാണം- നടപടികള്‍ ഇഴയുന്നു.
3. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി- വൃക്ഷത്തൈകള്‍ നടാനായില്ല, നടന്നത് ക്ലാസുകളും അവലോകന യോഗങ്ങളും
4. വയനാട് പാക്കേജിന് 19 കോടി രൂപ- ഭരണാനുമതി ലഭിച്ചു, പ്രവര്‍ത്തി തുടങ്ങിയില്ല.
5. കബനീ നദീതട സംരക്ഷണ പദ്ധതിക്ക് 29 കോടി- 29 കോടിയില്‍ 2.15 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചത് അടുത്തിടക്ക്. കിണര്‍ റീചാര്‍ജിംഗ് പ്രവര്‍ത്തി രണ്ടാഴ്ചക്കകം തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥര്‍. ബാക്കി തുകയുടെ പദ്ധതിക്ക് അനക്കമില്ല.
6. വന്യമൃഗശല്യ പ്രതിരോധം- പദ്ധതി രൂപരേഖ തയാറായി; ഫണ്ട് ക്ഷാമം കാരണം റെയില്‍പാളം പ്രതിരോധ വേലി നിര്‍മാണം തുടങ്ങിയില്ല.
7- വയനാട്ടിലെ പ്രത്യേക മേഖലകളില്‍ പൂ കൃഷി- നടപ്പായില്ല.
8- മാനന്തവാടി താഴെകണിയാരം -ചെറുപുഴ – ആറാട്ടുതറ ബൈപ്പാസിന് 20 കോടി രൂപ.-ഒന്നും നടന്നില്ല.
9- വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളുടെ നവീകരണം.- നടപ്പായില്ല.

കാസര്‍ഗോഡ്

1. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 10 കോടി- അനുവദിച്ചതു തുഛമായ തുക.
2. പെരിയയില്‍ പ്രഖ്യാപിച്ച മിനി എയര്‍ സ്ട്രിപ്പ് സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്.
3. മന്തിനുള്ള സംയോജിത ചികിത്സ നടത്തുന്ന കാസര്‍ഗോട്ടെ ഐ.എ.സിക്ക് ഒരു കോടി രൂപ.- ലഭിച്ചത് 50 ലക്ഷം
4. കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പ്പാത നിര്‍മാണം.- പ്രാഥമിക നടപടികള്‍പോലും തുടങ്ങിയില്ല.

മംഗളം

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>