സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 22nd, 2018

വടയമ്പാടിയിലെ പോലീസ് അതിക്രമം അവസാനിപ്പിക്കുക

Share This
Tags

vvvജനകീയ മനുഷ്യാവകാശ പ്രസ്ഥാനം.

എറണാകുളം ജില്ലയിലെ വടയമ്പാടിയില്‍ മാസങ്ങളായി നടന്നുവരുന്ന  ജാതി മതില്‍ വിരുദ്ധ സമരത്തിനെതിരായി പോലീസിനെ ഉപയോഗിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക. അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കുക, പ്രദേശത്ത് പോലീസിനെ പിന്‍വലിക്കുക.

എറണാകുളം ജില്ലയിലെ  വടയമ്പാടിയില്‍  കഴിഞ്ഞ  ഒരു വര്‍ഷത്തോള മാ യി തുടരുന്ന ദലിത് ഭൂ അവകാശമുന്നണിയുടെ സമരപന്തല്‍ രാവിലെ 5.30ന് പോലീസ് വന്‍ സന്നാഹത്തോട റവന്യൂ അധികാരികളുടെ ഒപ്പം എത്തി പൊളിച്ചുകളയുകയും  രാവിലെ മുതല്‍ അനിശ്ചിതകാലനിരാഹാരം കിടന്ന രാമകൃഷ്ണന്‍ പൂതേത്ത് സമരസമിതി കണ്‍വീനര്‍ M P അയ്യപ്പന്‍ കുട്ടി ,PK പ്രകാശ്V K മോഹനന്‍V K രജീഷ്V K പ്രശാന്ത്V T പ്രവീണ്‍ തുടങ്ങിയവരെ അറസ്റ്റു ചെയ്തു കസ്റ്റഡിയില്‍ വച്ചിരിക്കുന്നു. സംഭവസ്ഥലത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയേയും അനന്തു രാജഗോപാല്‍ ആശയേയും പോലീസ് അറസ്റ്റ് ചെയ്യുകയും KPMS  നേതാവ് ശശിധരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നു. സമര സ്ഥലത്ത് വന്‍ പോലീസ് നിലയുറപ്പിച്ച് ഭീതിതമായ അന്തരീക്ഷം തുടരുകയാണ്. സവര്‍ണ്ണ പക്ഷപാതിത്വത്തോടെ കേരളത്തില്‍ ഭരണ വര്‍ഗ്ഗം നടത്തുന്ന ദലിത് ആക്രമണത്തിന്റെ തുടര്‍ച്ചയാണ് വടയമ്പാടി ഭജനമoത്തു നടന്ന പോലീസ് നരനായാട്ട്.
ഏഴു പതിറ്റാണ്ടിലധികം വടയമ്പാടിയിലെ ദളിതരടക്കം പൊതു സമൂഹം ഒന്നാകെ ഉപയോഗിച്ച് കൊണ്ടിരുന്ന മൈതാനം കള്ള പട്ടയമുണ്ടാക്കി ,ജാതി മതിലുയര്‍ത്തി വളച്ചുകെട്ടി സ്വന്തമാക്കിയ നായര്‍ കരയോഗം മാടമ്പിത്തരത്തിനെതിരെ ഒരു വര്‍ഷത്തോളമായി ഈ പ്രദേശത്തെ ദളിത് ആത്മാഭിമാനവും പുരോഗമന ജനാധിപത്യ ശക്തികളും സമരത്തിലാണ്. ദളിത് ഭൂ അവകാശമുന്നണിക്ക് രൂപം കൊടുത്ത് മുന്നേറിയ സമരം ജാതിമതില്‍ കഴിഞ്ഞ ഫെബ്രവരിയില്‍ പൊളിച്ച് നീക്കി. തുടര്‍ന്ന് വഴിയരികില്‍ ഒരു സമര പന്തലുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ കലക്ടറും മറ്റ് അധികാരികളും സംഭവസ്ഥലത്ത് എത്തി ഇപ്പോഴത്തെ സ്ഥിതി തുടരുമെന്ന് ഉറപ്പു നല്‍കുകയുണ്ടായി.
എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിച്ച് കൊണ്ട് തീര്‍ത്തും നിയമ വിരുദ്ധമായി സമര പന്തല്‍ പൊളിച്ച് നീക്കിയ പോലീസ് ആക്രമം ജനാധിപത്യ കേരളത്തിന് അപമാനമാണ്. ദളിതരുടെ സമരപന്തല്‍ അവിടെ നില്‍ക്കുന്നത് സവര്‍ണ്ണരുടെ ജാതി മേധാവിത്വത്തിനേറ്റ അടിയാണ്. ഏതു വിധേനയും സമരപന്തല്‍ പൊളിക്കുക എന്നത് അവരുടെ ലക്ഷ്യമായിരുന്നു. ഈ ജാതി വെറിക്ക് സര്‍ക്കാര്‍ സംവിധാനം കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഉത്സവത്തിന്റെ മറവില്‍ ആസൂത്രണം ചെയ്ത നായര്‍ പ്രമാണിമാര്‍ തയ്യാറാക്കിയ പദ്ധതി കേരളാ പൊലീസ് നടപ്പിലാക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രദേശത്തു നിന്ന് പോലീസിനെ പിന്‍വലിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്നും അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>