സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jan 9th, 2018

ഈ വിധി ജനാധിപത്യ മതേതര ലിബറല്‍ മുല്യങ്ങള്‍ക്ക് ശക്തിപകരട്ടെ

Share This
Tags

sssകൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍

നീതിയെ കുറിച്ചുള്ള ചില ബോധ്യങ്ങളാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെയും അതില്‍ പ്രവര്‍ത്തിക്കുന്ന നമ്മെപോലുള്ളവരെയും സിനിമാ തിയറ്ററില്‍ ദേശിയഗാനം ആലപിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ദേശിയത/ദേശസ്‌നേഹം എന്നിവ ഒരു രാഷ്ട്രത്തിലെ ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതോ നിയമംമൂലം ഭയപെടുത്തി ഉണ്ടാക്കിയെടുക്കേണ്ടതോ ആയ ഒന്നല്ല. ഭയപെടുത്തി ദേശസ്‌നേഹം ഉണ്ടാക്കുനത് ഏകാധിപത്യ/വലതുപക്ഷ/ കമ്യുണിസ്റ്റ് /മത ഭരണകൂടങ്ങളാണ്. യഥാര്‍ത്ഥ ദേശസ്‌നേഹം ജനതയില്‍ സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട ഒന്നാണെന്നും അതുണ്ടാകണമെങ്കില്‍ ആ രാഷ്ട്രത്തിലെ ജനതക്ക്, പ്രത്യകിച്ചു ആ രാഷ്ട്രത്തിലെ മത/ജാതി/വര്‍ഗ/വര്‍ണ്ണ/ലിംഗ/ഭാഷാ ന്യൂന പക്ഷങ്ങള്‍ക്ക് തങ്ങള്‍കൂടി ആ രാഷ്ട്രത്തിന്റെ പൌരന്മാരാണ്, തങ്ങള്‍ക്കും രാഷ്ട്രത്തിന്റെ ദൈനംദിനത്തില്‍ ഇടമുണ്ട്, തങ്ങളെ തന്റെ രാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ട് എന്ന ബോധ്യം ഉണ്ടാകേണ്ടതുണ്ട്. അതിനു തുനിയാതെ സിനിമാഹാളില്‍ ദേശിയഗാനം ആലപിച്ചു ദേശസ്‌നേഹം വളര്‍ത്താമെന്നത് തികഞ്ഞ ആജ്ഞതയാണ്. അത് ദേശിയതയെന്ന കാഴ്ചപാടിനെ അവമതിക്കുന്നതാണ്. അതുകൊണ്ടുതന്നെ ചോദ്യംചെയ്യ പെടെണ്ടതാണ്. ഈ ബോധ്യമാണ് നമ്മെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. ഒപ്പം നിയമപരമായി ഇന്ത്യയില്‍ നിലവിലുള്ള ദേശീയഗാന നിയമങ്ങളും കോടതിവിധികളും ഭരണഘടനാ തത്വങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമവും എത്രമാത്രം ഈ സുപ്രീംകോടതി ഉത്തരവിനു സാധുതനല്‍കുന്നുവെന്ന തിരിച്ചറിവും.
നമുക്കുവേണ്ടി സ്റ്റേഷനറിചാര്‍ജ് മാത്രം നാം നിര്‍ബന്ധിച്ചപ്പോള്‍ സ്വീകരിച്ചു സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ.പി.വി.ദിനേശിനു PV Dinesh നന്ദി… അഭിനന്ദനങള്‍….
ബട്ടര്‍ഫ്‌ലൈ എഫെക്റ്റ് എന്നു സയന്‍സില്‍ പറയുന്നപോലെ നാം ഒരു പ്രത്യേക ചരിത്രസന്ദര്‍ഭത്തില്‍ നടത്തിയ ചെറിയ ഒരു ഇടപെടല്‍ ഇന്ത്യയുടെ സാമുഹ്യ രാഷ്ട്രീയ ജീവിതത്തില്‍ ജനാധിപത്യ മതേതര ലിബറല്‍ മുല്യങ്ങള്‍ക്ക് എത്രമാത്രം ശക്തിപകരുമെന്ന് കാലം തീരുമാനിക്കട്ടെ…

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>