സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Jan 7th, 2018

ജനാധിപത്യ ജനകീയ വിചാരണയുടെ വിളക്കുകാലുകളില്‍ കെട്ടിത്തൂക്കേണ്ട കള്ളപ്പാതിരിക്കൂട്ടങ്ങള്‍

Share This
Tags

bbപ്രമോദ് പുഴങ്കര

നസ്രായനായ യേശുവിനെ കുന്നിന്‍മുകളില്‍ കുരിശില്‍ത്തറച്ച് കൊന്നിട്ടുണ്ടെങ്കില്‍ സത്യമായിട്ടും എല്ലാ ജനാധിപത്യവിശ്വാസികളുടെയും പേരില്‍ പ്രതിഷേധവും ദു:ഖവും അറിയിയ്ക്കുന്നു. പക്ഷേ അതിന് കേരളത്തിലെ സകല മലയിലും കാട്ടിലും കുരിശുകെട്ടി കച്ചവടം നടത്താനുള്ള കള്ളപ്പാതിരിമാരുടെ കയ്യൂക്ക് അനുവദിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് പറയണം. നാനാവിധ നസ്രാണി സഭകള്‍ ലോകത്തെമ്പാടും നടത്തിയത് ഇതേ കയ്യേറ്റമാണ്. വെള്ളക്കാരന്റെ വംശവെറിയുടെ നാഗരികതഭാരവുമായി, ഭൂമിയിലെ വെള്ളക്കാരല്ലാത്ത മനുഷ്യരെയെല്ലാം സംസ്‌കാരവും നാഗരികതയും ഉള്ളവരാക്കാനുള്ള ഭാരവുമായി ഇറങ്ങിപ്പുറപ്പെട്ട നസ്രാണി പാതിരിമാര്‍ വെള്ളക്കാരന്റെ അടിമകളെയാണ് ഉണ്ടാക്കാന്‍ ശ്രമിച്ചത്. ലോകത്തെങ്ങും ഭഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതില്‍ കൈയാളുകളായ സഭക്ക് കൊളോനിയല്‍ അധിനിവേശത്തിന്റെ കുന്തവും കൊടിയും കപ്പലുമായി വന്നവര്‍ക്കൊപ്പം ഭയാനകമായ ചൂഷണത്തില്‍പ്പെട്ട് നരകിച്ചു മരിക്കുന്നവരെ മരണത്തിന് മുമ്പ് നസ്രാണിയാക്കി പിതാവിന്റെ വീട്ടിലെ അടിച്ചുതളിക്ക് പറഞ്ഞുവീടലായിരുന്നു പ്രധാന ജോലി.

കൊളോനിയല്‍ അധിനിവേശത്തിനെതിരെ നടന്ന ദേശീയ വിമോചന പോരാട്ടങ്ങളില്‍ ഒരിടത്തും നസ്രാണി സഭകള്‍ തദ്ദേശീയ ജനതയ്‌ക്കൊപ്പം നിന്നിട്ടില്ല. പിന്നീട് ദേശീയതകളുടെ ദേശരാഷ്ട്ര നിര്‍മ്മിതിക്ക് ശേഷം വിശ്വാസ കച്ചവടത്തിന് പുതിയ വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി പല പുരോഗമന നാട്യങ്ങളും സഭകള്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയൊക്കെ മനുഷ്യര്‍ ചൂഷണത്തിനെതിരായി വ്യവസ്ഥയോട് കലഹിക്കുകയും കലാപം നടത്തുകയും ചെയ്തിട്ടുണ്ടോ അവിടെയൊക്കെ അഞ്ചാംപത്തികളാവുകയാണ് സഭയുടെ ചരിത്രം. തെക്കേ അമേരിക്കയിലെ വിമോചന പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്ന വിമോചന ദൈവശ്ശാസ്ത്ര ധാരയ്ക്കുപോലും ഒരു പരിധിക്കപ്പുറം പോകാന്‍ കഴിയാതെ വരുന്നത് വിമോചനം എന്ന വാക്കിനൊപ്പം ചേര്‍ത്തുവെച്ച ദൈവശാസ്ത്രം എന്ന പ്രത്യക്ഷവും പരോക്ഷവുമായും, ബാഹ്യവും ആന്തരികവുമായും ജനാധിപത്യ വിരുദ്ധമായ, ശാസ്ത്രവിരുദ്ധമായ ദൈവശാസ്ത്രം എന്ന വാക്കിലുള്ള, ക്രൈസ്തവ വിശ്വാസത്തിന്റെ കൊളോനിയല്‍ സ്വഭാവമുള്ള ചരിത്രഭാരം കൊണ്ടാണ്.

കേരളത്തില്‍ എക്കാലത്തും അദ്ധ്വാനിക്കുന്നവരുടെ പോരാട്ടങ്ങളോട് വഞ്ചനാപരമായ നിലപാടെടുത്ത സ്ഥാപനമാണ് ക്രിസ്ത്യന്‍ സഭകള്‍. സകല കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ നിന്നും കാശും വാങ്ങി വിമോചനസമരക്കാലത്ത് നായര്‍ സമുദായവാദി മന്നത്ത് പദ്മനാഭനും പിന്നെ സകല വര്‍ഗീയവാദികളും കൂടെക്കൂടി, കമ്മ്യൂണിസ്റ്റുകാരെ സര്‍പ്പസന്തതികളെന്ന് വിളിച്ചുനടത്തിയ വിമോചന സമരത്തിന്റെ ഭോഗകൂജനങ്ങള്‍ ഇപ്പൊഴും ഉച്ചമയക്കത്തില്‍ കൂവിയാര്‍ക്കുന്നുണ്ട് സഭാകച്ചവടക്കാര്‍. ഇന്നിപ്പോള്‍ ബോണക്കാട്ടും വിതുരയിലുമൊക്കെ കയ്യേറിപ്പണിത ഒരു കുരിശിന്റെ അവകാശവാദവുമായി ഇറക്കാന്‍ കുറെ മനുഷ്യരെ കൊണ്ടുനടക്കുന്നത് വെറും പുറംപടമാണ്. വിദ്യാഭ്യാസകച്ചവടവും ഭൂമിയിടപാടുകളും നടത്തുന്ന ഒരു വലിയ കച്ചവട സംഘത്തിന്റെ പതിവുനാടകം. ഭൂമികച്ചവടത്തിന്റെ പേരില്‍ പരസ്പരം കയ്യാങ്കളി നടത്തുന്ന കര്‍ദിനാലും ബിഷപ്പും കുറെ സാമൂഹ്യവിരുദ്ധരുമൊക്കെച്ചേര്‍ന്ന സംഘങ്ങളാണ് കുരിശും കൂര്‍പ്പിച്ച് ഇറങ്ങിയിരിക്കുന്നത്.

കേരളത്തിലെ ജനാധിപത്യ സമൂഹത്തിനെ മുഴുവന്‍, മതേതര മൂല്യങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുകയാണ് ഈ വിശ്വാസ തട്ടിപ്പുകാര്‍. ഇവന്റെയൊക്കെ കൈമുത്തിയും കാല് കഴുകിയും ദല്ലാള്‍ രാഷ്ട്രീയം നടത്തുന്ന കുറെ ഉദരംഭരികളായ രാഷ്ട്രീയ വ്യാപാരികളും ചേര്‍ന്ന് വില്‍ക്കുകയാണ് ഈ പൊതുസമൂഹത്തിന്റെ ആര്‍ജിത സ്വത്തുക്കളും അതിന്റെ അവശേഷിക്കുന്ന ആത്മാഭിമാനവും. കയ്യേറ്റ സംരക്ഷണ സമിതിക്കും വര്‍ഗീയവാദികള്‍ക്കും ഇന്നേവരെ സാധ്യമാകാതിരുന്ന, സ്വന്തമായി ഒരു എം പിയെ വരെ ഒപ്പിച്ചുകൊടുത്തത് ഇടതുപക്ഷം പോലുമാണ്.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ കുരിശും കൂര്‍പ്പിച്ച് ഇറങ്ങിയ കുണ്ടുകുളത്തിലെ തവളകളുടെ മുന്നില്‍ തോറ്റുകൊടുത്തതിവരാണ്.

നിര്‍ത്താറായി വെള്ളക്കാരന്റെ കുശിനിക്കാരെ വാര്‍ത്തെടുക്കാന്‍ നടത്തിയ സാമൂഹ്യപരിഷ്‌കരണ പ്രഘോഷണങ്ങള്‍ക്ക് നാം കൊടുക്കുന്ന കൊള്ളപ്പലിശ. ജനാധിപത്യ ജനകീയ വിചാരണയുടെ വിളക്കുകാലുകളില്‍ കെട്ടിത്തൂക്കൂ ഈ കള്ളപ്പാതിരിക്കൂട്ടത്തെ !

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>