സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jan 6th, 2018

‘ഈട’ മനോഹരമായ സിനിമയാണ്.

Share This
Tags

EEDAജംഷീന മുല്ലപ്പാട്ട്

ഈട….
നൊമ്പരവും കൂടെ ആശങ്കകളും നിറച്ചാണ് സിനിമ കണ്ടിറങ്ങിയത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനും ‘വിജയ ‘ത്തിനും വേണ്ടി മുഖ്യധാരാ പാര്‍ട്ടികള്‍ കാണിച്ചു കൂട്ടുന്ന എല്ലാ തരത്തിലുള്ള കൊള്ളരുതായ്മകളും ബി.അജിത് കുമാര്‍ സിനിമയിലൂടെ കാണിച്ചു തരുന്നുണ്ട്. പ്രണയം കൊണ്ട് മറികടന്ന പാര്‍ട്ടി രാഷ്ട്രീയ സാനിധ്യത്തേയും ചിന്തകളെയും ആഗ്രഹമില്ലാഞ്ഞിട്ടും ആനന്ദിനെ (ഷൈന്‍ നിഗം) പിന്നീടും മാനസികമായി ആക്രമിക്കുന്നുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളിലെ പല ചെറുപ്പക്കാരും രാഷ്ട്രീയ കരുനീക്കങ്ങളുടെ ഇരകളാണ്. പാര്‍ട്ടി വളര്‍ത്താന്‍ ‘രക്തസാക്ഷികള്‍ ‘ ആവുന്നവര്‍ അനുസ്മരണങ്ങളില്‍ ഒതുങ്ങിപ്പോവുന്നു. ആനന്ദിനോട് ജീവിച്ചിരിക്കുന്ന ‘രക്തസാക്ഷി’ പറയുന്നുണ്ട് . ‘നീ പേടിക്കണ്ട, ഈടെ ആരും വരൂല. ആകെ വരുന്നത് തെരഞ്ഞെടുപ്പാവുമ്പോള്‍ പാര്‍ട്ടിക്കാരും പിന്നെ പഴയ കൊറച്ച് സഖാക്കളും ആണെന്ന് ‘.
രാഷ്ട്രീയ ബുദ്ധിക്കളികള്‍ മനസ്സിലാക്കുന്ന നന്മയുള്ള ആനന്ദിനെ പോലെയുള്ള ചെറുപ്പക്കാര്‍ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.ബി.ജെ.പി. പാരമ്പര്യമുള്ള തറവാട്ടിലെ ആനന്ദ് സി.പി.എം. പാരമ്പര്യമുള്ള തറവാട്ടിലെ സുധാകരനോട് ”നിങ്ങള്‍ക്ക് ഇന്ന് രാത്രി ഒരു പണി വരുംന്നുണ്ടെന്ന് ‘ പറയുന്നത് സുധാകരന്റെ കസിനായ ഐശ്വര്യ ആനന്ദിന്റെ കസിനായതുകൊണ്ടല്ല. മറിച്ച് പരസ്പരം തമ്മീ തല്ലി ചാവുന്നത് മാറി സമാധാനം ഉണ്ടാവണമെന്ന് ആഗ്രഹിക്കൂന്നത് കൊണ്ടാണ്.
പ്രണയത്തിന്റെ ഉശിരിലും വീര്യത്തിലും പാര്‍ട്ടികള്‍ മറന്ന് (പാര്‍ട്ടികളെ തള്ളിപ്പറഞ്ഞ്) ആനന്ദും ഐശ്വര്യയും ഒന്നിച്ചു ജീവിക്കാന്‍ ഉറച്ച തീരുമാനമെടുക്കുന്നത്. പാര്‍ട്ടീതീരുമാനിച്ച കല്യാണം വേണ്ടെന്നു പറയാന്‍ ഐശ്വര്യ ധൈര്യം കാണിക്കുന്നുണ്ട്.
പാര്‍ട്ടികളുടെ പേരില്‍ നഷ്ടപ്പെട്ട എത്രയെത്ര പ്രണയങ്ങള്‍ പല പ്രദേശങ്ങളേയും പ്രാകുന്നുണ്ടാവും.എത്ര പ്രണയങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ സ്വയം ഒടുങ്ങിയിട്ടുണ്ടാവും.
എന്റെ ആശങ്ക ‘രക്തസാക്ഷികള്‍ക്കു’ വേണ്ടി അനാഥരാക്കപ്പെട്ട സ്ത്രീകളെയും കൂട്ടികളെയും ഓര്‍ത്താണ്. എത്രയെത്ര സ്ത്രീകള്‍,.കുട്ടികള്‍… പാര്‍ട്ടി നേതൃത്തം ഏറ്റെടുക്കാന്‍ പറയുമ്പോള്‍ സുധാകരന്റെ ഭാര്യ തിരിച്ചു പറയുന്നുണ്ട്. ‘എനിക്കൊരു മോനുണ്ട്, എനിക്ക് ജോലിയും ഉണ്ട് ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോളാം എന്ന് ‘.
അപ്പുറത്ത് ഉപേന്ദ്രന്റെ (ബി.ജെ.പി) കുടുബത്തിലെ സ്ത്രീകള്‍ക്ക് ഭാവി ഒരു പാട് ചോദ്യചിഹ്നങ്ങളാണ്.. ഇങ്ങനെ ചോദ്യങ്ങളുമായി നട്ടംതിരിയുന്ന സ്ത്രീകള്‍ ഇപ്പോഴുമുണ്ടാവും കണ്ണൂരിലെ പലയിടങ്ങളിലും.അമേരിക്കയിലേക്ക് കൂടിയേറാന്‍ നായിക തീവ്രമായി ആഗ്രഹിക്കുന്നത് എല്ലാ സംഘര്‍ഷങ്ങളെയും മറന്ന് സ്വസ്ഥമായി ജീവിക്കാനാണ്.ഇത്തരത്തില്‍ ആഗ്രഹിക്കുന്ന ഒരു പാട് പെണ്‍കുട്ടികള്‍ ഉണ്ടാവും ‘പാര്‍ട്ടി വീടുകളില്‍ ‘
മുസ്തഫക്കയുടെ കൈ മുറിഞ്ഞ ലോട്ടറി വില്‍പ്പനക്കാരന്റെ കഥാപാത്രം കണ്ണൂരിലെ മുക്കിലും മൂലയിലുമുള്ള ഇന്‍ഫോമറുകളെ കാണിച്ചുതരുന്നു.
കൊല്ലുമെന്ന് ഉറപ്പുണ്ടായിട്ടും പ്രണയത്തിന്റെ ചങ്കൂറ്റത്തില്‍ ആനന്ദും ഐശ്വര്യയും റോഡിലൂ നടന്നു പോകുന്നു……
പ്രണയംകൊണ്ട് മറ്റു പലതിനേയും തോല്‍പ്പിച്ച് ജീവിക്കാന്‍ ഉറപ്പിച്ച വരെ അത്ര വേഗമൊന്നു പിരിക്കാന്‍ സാധിക്കൂല ടോ… ഈടയിലെ സ്ത്രീകളെല്ലാം കരുത്തുള്ളവരാണ്. സഖാവിനും സഘിക്കും നിക്ഷേധിക്കാന്‍ പറ്റാതത്ര കണ്ണൂര്‍ രാഷ്ട്രീയ നേര്‍രൂപം അജിത് കുമാര്‍ പറയുന്നു. എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം. ഈട വിജയിക്കേണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>