സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jan 3rd, 2018

മായാനദിയില്‍ ഒഴുകുന്നത് സവര്‍ണ മധ്യവര്‍ഗ പുരുഷ കാമനകള്‍

Share This
Tags

MMMനിഹിന്‍ കോട്ടയില്‍

മായാനമായാനദി പുതിയ കാലത്തെ സവര്‍ണ മധ്യവര്‍ഗ യുവത്വത്തിന്റെ അഭിരുചികള്‍ ചേര്‍ത്തു വിളമ്പിയ ശരാശരി പുരുഷ കേന്ദ്രീകൃത സിനിമ മാത്രമായാണ് അനുഭവപ്പെട്ടത്. ഭാഗ്യാന്വേഷികളായ സവര്‍ണ മധ്യവര്‍ഗത്തിന്റെ ഭീരുത്വവും പുരുഷമേല്‍ക്കോയ്മയും തമ്മിലുള്ള കിടപ്പറ തര്‍ക്കം മാത്രമായി തോന്നി Sex is not a promise സീന്‍.ചിട്ടി കമ്പനി പൊട്ടി ആത്മഹത്യ ചെയ്തവരുടെ മകന്‍ തുടങ്ങി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന തൊപ്പിയും നിസഹായതയും അനിശ്ചിതത്വവും അധോലോക ഭാഗ്യാന്വേഷണവും ഒക്കെ ചേര്‍ത്ത് കൊഴുപ്പിച്ച മാത്തന്‍ കാമുകന്‍ ഇന്ത്യന്‍ സിനിമ തുടക്കം മുതല്‍ അവതരിപ്പിച്ച സവര്‍ണ കാമുകന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ മാത്രം.ഏറെ സഹനങ്ങള്‍ അനുഭവിച്ച് പിന്തുടരുകയും ശല്യം ചെയ്യുകയും പ്രകീര്‍ത്തിക്കുകയും സാഹസിക പ്രവൃത്തികള്‍ ചെയ്തും ഒക്കെ കാമുകിയെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന നായകന്‍. ഉള്ളില്‍ പ്രണയമൊളിപ്പിച്ച് പെട്ടെന്നൊന്നും വഴങ്ങാതെ കാമുകനെ ഓടിച്ച് തളര്‍ത്തി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കി ഒടുവില്‍ വഴങ്ങുന്ന ടിപ്പിക്കല്‍ ഇന്ത്യന്‍ നായികയുടെ പുതിയ പതിപ്പാണ് അപ്പു.
പോലീസുകാര്‍ക്കില്ലാത്ത ക്രൂരത സദാചാര ഗുണ്ടയായി കടന്നു വരുന്ന നായികയുടെ ഇക്ക എന്ന മുസ്ലിം കഥാപാത്രത്തിന് ചാര്‍ത്തി കൊടുത്തിരിക്കുന്നു സിനിമ. ഒരേ സമയം വില്ലന്‍ സമം മുസ്ലീം, യാഥാസ്ഥികന്‍ സമം മുസ്ലിം എന്ന പൊതു ബോധത്തെ ഉറപ്പിച്ചെടുക്കുകയും ഏറെ ആരോപണ വിധേയമായ സിനിമാ ലോകത്തിന് ഇല്ലാത്ത സദാചാര മൂല്യങ്ങള്‍ ചാര്‍ത്തിക്കെടുക്കയും ചെയ്തിട്ടുണ്ട് സിനിമാ നടിയെയും ഗള്‍ഫ് ഇക്കയെയും കേന്ദ്രീകരിച്ച സീനുകള്‍.
ചുരുക്കത്തിന്‍ എല്ലാം പഴയതു തന്നെ .മലയാള സിനിമ പണ്ടുമുതലേ അവതരിപ്പിച്ച തെക്കന്‍ കേരളത്തിലെ സവര്‍ണ മധ്യവര്‍ഗ ഭാഗ്യാന്വേഷികളുടെ കാമനകളും, നിരാശകളും,ഭീരുത്വം നിറഞ്ഞ പ്രണയവും പുതിയ കാലത്ത് മായനാദിയായി ഒഴുകുന്നു. സിനിമ നമ്മളെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. എങ്ങനെ ആഗ്രഹിക്കണമെന്ന് ,പ്രണയിക്കണമെന്ന് നിര്‍ണയിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ദുചൂടനിലും അനുരാധയിലും സ്വയം നിറഞ്ഞ് വിരേചന സുഖമാസ്വദിച്ച മായാ ബോധത്തിന്റെ പുതിയ തുടര്‍ച്ചയാണ് മാത്ത നായും അപ്പുവായും ഫേസ് ബുക്ക് വാളുകളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത്ദി പുതിയ കാലത്തെ സവര്‍ണ മധ്യവര്‍ഗ യുവത്വത്തിന്റെ അഭിരുചികള്‍ ചേര്‍ത്തു വിളമ്പിയ ശരാശരി പുരുഷ കേന്ദ്രീകൃത സിനിമ മാത്രമായാണ് അനുഭവപ്പെട്ടത്. ഭാഗ്യാന്വേഷികളായ സവര്‍ണ മധ്യവര്‍ഗത്തിന്റെ ഭീരുത്വവും പുരുഷമേല്‍ക്കോയ്മയും തമ്മിലുള്ള കിടപ്പറ തര്‍ക്കം മാത്രമായി തോന്നി Sex is not a promise സീന്‍.ചിട്ടി കമ്പനി പൊട്ടി ആത്മഹത്യ ചെയ്തവരുടെ മകന്‍ തുടങ്ങി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന തൊപ്പിയും നിസഹായതയും അനിശ്ചിതത്വവും അധോലോക ഭാഗ്യാന്വേഷണവും ഒക്കെ ചേര്‍ത്ത് കൊഴുപ്പിച്ച മാത്തന്‍ കാമുകന്‍ ഇന്ത്യന്‍ സിനിമ തുടക്കം മുതല്‍ അവതരിപ്പിച്ച സവര്‍ണ കാമുകന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ മാത്രം.ഏറെ സഹനങ്ങള്‍ അനുഭവിച്ച് പിന്തുടരുകയും ശല്യം ചെയ്യുകയും പ്രകീര്‍ത്തിക്കുകയും സാഹസിക പ്രവൃത്തികള്‍ ചെയ്തും ഒക്കെ കാമുകിയെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന നായകന്‍. ഉള്ളില്‍ പ്രണയമൊളിപ്പിച്ച് പെട്ടെന്നൊന്നും വഴങ്ങാതെ കാമുകനെ ഓടിച്ച് തളര്‍ത്തി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കി ഒടുവില്‍ വഴങ്ങുന്ന ടിപ്പിക്കല്‍ ഇന്ത്യന്‍ നായികയുടെ പുതിയ പതിപ്പാണ് അപ്പു.
പോലീസുകാര്‍ക്കില്ലാത്ത ക്രൂരത സദാചാര ഗുണ്ടയായി കടന്നു വരുന്ന നായികയുടെ ഇക്ക എന്ന മുസ്ലിം കഥാപാത്രത്തിന് ചാര്‍ത്തി കൊടുത്തിരിക്കുന്നു സിനിമ. ഒരേ സമയം വില്ലന്‍ സമം മുസ്ലീം, യാഥാസ്ഥികന്‍ സമം മുസ്ലിം എന്ന പൊതു ബോധത്തെ ഉറപ്പിച്ചെടുക്കുകയും ഏറെ ആരോപണ വിധേയമായ സിനിമാ ലോകത്തിന് ഇല്ലാത്ത സദാചാര മൂല്യങ്ങള്‍ ചാര്‍ത്തിക്കെടുക്കയും ചെയ്തിട്ടുണ്ട് സിനിമാ നടിയെയും ഗള്‍ഫ് ഇക്കയെയും കേന്ദ്രീകരിച്ച സീനുകള്‍.
ചുരുക്കത്തിന്‍ എല്ലാം പഴയതു തന്നെ .മലയാള സിനിമ പണ്ടുമുതലേ അവതരിപ്പിച്ച തെക്കന്‍ കേരളത്തിലെ സവര്‍ണ മധ്യവര്‍ഗ ഭാഗ്യാന്വേഷികളുടെ കാമനകളും, നിരാശകളും, ഭീരുത്വം നിറഞ്ഞ പ്രണയവും പുതിയ കാലത്ത് മായനാദിയായി ഒഴുകുന്നു. സിനിമ നമ്മളെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. എങ്ങനെ ആഗ്രഹിക്കണമെന്ന് , പ്രണയിക്കണമെന്ന് നിര്‍ണയിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ദുചൂടനിലും അനുരാധയിലും സ്വയം നിറഞ്ഞ് വിരേചന സുഖമാസ്വദിച്ച മായാബോധത്തിന്റെ പുതിയ തുടര്‍ച്ചയാണ് മാത്തനായും അപ്പുവായും ഫേസ് ബുക്ക് വാളുകളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത്

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>