സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 1st, 2018

ജനുവരി 1 : ദലിത് സൈനിക വിജയദിനം.

Share This
Tags

Bhima-Koregaonകെ അംബുജാക്ഷന്‍

1818 ജനുവരി ഒന്നാം തീയ്യതി പൂനെയിലെ കൊറേഗാവില്‍ 500 ദലിത് സൈനികര്‍ 28,000 സവര്‍ണ്ണ പേശ്വാ സൈന്യത്തെ നേര്‍ക്കു നേരെയുള്ള യുദ്ധത്തില്‍ തോല്പിച്ച് ഉജ്ജ്വല വിജയം നേടുകയും മറാത്താ ഭരണകൂടത്തിന്റെ സവര്‍ണ്ണ ഭീകര വാഴ്ചക് അറുതി വരുത്തുകയും ചെയ്തു.
ബോംബെ നേറ്റീവ് ലൈറ്റ് ഇന്‍ഫെന്ററിയുടെ ബ്രിട്ടീഷ് റെജിമെന്റില്‍ പെട്ടവരായിരുന്നു 500 മഹര്‍ സൈനികരും. മറുഭാഗത്ത് പേശ്വാ സൈന്യത്തില്‍ 20,000 ത്തോളം കുതിരപ്പടയും 8000 ഓളം കാലാള്‍ പടയുമുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ തെക്ക്-കിഴക്ക് 30 കിലോമീറ്റര്‍ ദൂരെയുള്ള കൊറേഗാവ് പ്രദേശത്ത് ഭീമാ നദിയുടെ തീരത്താണ് യുദ്ധം നടന്നത്. ഷിരൂര്‍ മുതല്‍ ഭീമാ കൊറേഗാവ് വരെ 27 മൈലുകള്‍ മാര്‍ച്ച് ചെയ്ത് ഭക്ഷണവും കുടിവെള്ളവുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടാണ് ദലിത് യോദ്ധാക്കള്‍ 12 മണിക്കൂര്‍ തുടര്‍ചയായി യുദ്ധം ചെയ്ത് സവര്‍ണ്ണ പേശ്വാ സൈന്യത്തെ തീര്‍ത്തും പരാജയപ്പെടുത്തിയത്. പേശ്വാ സൈന്യത്തലന്മാരടക്കം 500 പേര്‍ മരിച്ചു വീണപ്പോള്‍ മറ്റുള്ളവര്‍ ദലിത് യുദ്ധവീര്യത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരിക്കുകളോടെ പിന്‍തിരിഞ്ഞോടി രക്ഷപെടുകയായിരുന്നു.
പേശ്വാ ഭരണത്തിന്‍ കീഴില്‍ കൊടിയ പീഢനങ്ങളും അടിച്ചമര്‍ത്തലുകളും അനുഭവിച്ച ദലിതരെ സംബന്ധിച്ചിടത്തോളം ഭീമാ കോറേഗാവ് യുദ്ധം ഒരു സ്വതന്ത്ര്യ സമരമായിരുന്നു. ഇതിലൂടെ സ്വാതന്ത്യവും മനുഷ്യാവകാശങ്ങളും അന്തസ്സും നേടിയെടുക്കാനും സവര്‍ണ്ണ ജാതി-സാമ്രാജ്യത്വത്തിനെ കടപുഴക്കിയെറിഞ്ഞ് ജനാധിപത്യ ഭരണത്തിലേക്ക് വഴിയൊരുക്കയും ചെയതു. ബാബാസാഹെബ് അംബേദ്കര്‍ കോറേഗാവ് സന്ദര്‍ശിച്ച് ദലിത് സൈനിക വിജയ സ്മരണ നില നിര്‍ത്തിയിരുന്നു. ബാബയുടെ പാത പിന്‍തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ആയിരകണക്കിന് ദലിതര്‍ ഇവിടേക്ക് ഒഴുകിയെത്തി കോഗോവ് വിജയ സ്തൂപത്തിനു മുന്നില്‍ പ്രണമിച്ചു മടങ്ങുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>