സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Dec 30th, 2017

They said we are monsters, but transphobhia is real monster…

Share This
Tags

tt

ശ്രീ ശ്രീകാന്ത്

ട്രാന്‍സ്‌  അക്രമിക്കപ്പെടുമ്പോഴൊക്കെ ഒരു കൂട്ടം ഫോബിക്‌സ് തങ്ങള്‍ടെ ബാഗ്ലൂര്‍, ചെന്നൈ കദന കഥകളുമായി ഇറങ്ങാറുണ്ട്.പലരും ലൈംഗീക ബന്ധവിരോധികളായും, ഇന്ത്യ നേരിടുന്ന ഭിക്ഷാടന മാഫിയ വിരുദ്ധ ആക്ടിവിസ്റ്റുകളുമാകാറുണ്ട്. പക്ഷെ ആരും എന്തു കൊണ്ട് ഉണ്ടാകുന്നു?ചികിത്സ വേണ്ടതാര്‍ക്ക് എന്നുള്ളത് സൗകര്യപൂര്‍വ്വമങ്ങ് മറക്കും. കുഞ്ഞിലെ മുതല്‍ക്കുള്ള പരിഹാസം, അപമാനം ,ആള്‍കൂട്ട വിചാരണകള്‍ സഹിക്കാന്‍ വയ്യാണ്ട് 8 ലൊ 9 ലൊ ഒക്കെ പഠിക്കുമ്പോള്‍ തന്നെ നാട് വിട്ട്, തന്നെ സ്വീകരിക്കാനും, സ്‌നേഹിക്കാനും, തന്നെ താനായിട്ട് അംഗീകരിക്കാനും തയ്യാറാകുന്നവര്‍ക്കിടയിലേക്കവര്‍ ഒതുങ്ങാന്‍ നിര്‍ബന്ധിതരാകും. നാട് വിടുമ്പോള്‍ ആകെ 2 സമ്പാദ്യങ്ങള്‍ കൂടെ ഉണ്ടാകും. ഒന്ന് ശരീരം, 2 തന്റെ സ്വത്വം, സ്വത്വം താന്‍ സ്‌നേഹിക്കാനും തുടങ്ങുന്ന കാലഘട്ടം. അവിടെ ചെല്ലുമ്പോള്‍ വിദ്യാഭ്യാസം എന്നത് വിദൂരമൊ അപ്രാപ്യമൊ ആകും.ഹിജഡ കുടുംബ വ്യവസ്ഥ അനുസരിച്ച് സെക്‌സ് വര്‍ക്കിനൊ, ഭിക്ഷാടനത്തിനൊ നിര്‍ബന്ധിതരാകുന്നു.വയറ് നിറയണമെങ്കില്‍ ഇതില്‍ 2ല്‍ ഒന്ന് തിരഞ്ഞെടുത്തെ പറ്റുകയുള്ളു എന്ന സാഹചര്യം. കൂടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന ആശ്വാസം, ലിംഗമാറ്റ ശസ്ത്രക്രിയ എന്ന വാഗ്ദാനം. പലരും വര്‍ഷങ്ങള്‍ ഇത്തരത്തില്‍ നിര്‍ബന്ധിതരായി ചെയ്യുന്നുണ്ട്. വേറെ മാര്‍ഗ്ഗമില്ല. ദൈവിക പരിവേഷത്തില്‍ കിട്ടുന്ന ഇഗ്‌നോറന്‍സ്.തികഞ്ഞ ഫാഷിസമാണീ ഹിജഡ കുടുംബ വ്യവസ്ഥ.പലയിടത്തും ദിവസം 1500 രൂപ ഭിക്ഷയെടുത്തു നേടിയിരക്കണമെന്ന വ്യവസ്ഥയുണ്ട്. അതില്‍ പകുതി അമ്മക്ക് നല്‍കണം. ഇത്തരത്തില്‍ 5 വര്‍ഷത്തോളമൊക്കെ ഭിക്ഷ ചെയ്താല്‍ മാത്രമെ ലിംഗമാറ്റ ശസ്ത്രക്രിയ ഒക്കെ ചെയ്തു നല്‍കത്തുള്ളു. ഒന്നോര്‍ക്കു, എത്രമാത്രം സംഘര്‍ഷം ആ മനസ്സ് അനുഭവിക്കുന്നുണ്ടെന്ന്? സാമ്പത്തിക, അസമത്വം, ശാരീരിക ഫ്രസ്‌ട്രേഷന്‍, സാമൂഹിക അസമത്വം, കൂടെ ഹെല്‍ത്ത് ഇഷ്യൂസ്, കൂടെ ഇഗ്‌നോറന്‍സ്. ഈ വശം കാണാനൊ അറിയാനൊ ശ്രമിക്കാതെ കുറ്റം പറയുന്ന മെയില്‍ പ്രിവിലജുകാരും, ഹെട്രൊ ആണത്വ പൊതുബോധങ്ങളും സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നത് ‘ഇവറ്റകളെ അടിച്ചോടിക്കാനാണ് ‘ .ഇവരല്ലെ ഈ പലായനങ്ങള്‍ക്ക് കാരണം, എന്നിട്ട വിടെം ജീവിക്കാന്‍ അനുവദിക്കാതെ കുറ്റം പറച്ചില്‍.കുറ്റം പറയുന്ന എത്ര പേര്‍ ഇതിനു വേണ്ടി ഒരു മാറ്റം കാണാന്‍ ആഗ്രഹിച്ച് എന്തെങ്കിലും ചെയ്തു കാണും? ഇല്ല, എങ്കിലെന്നെ ട്രാന്‍സ് സാമൂഹ്യ പരിഷ്‌കരണത്തിന് വിധേയരായേനെ.ഇവിടെ സ്ത്രീക്കും, പുരുഷനും, കുട്ടികള്‍ക്കും നിയമപരിരക്ഷ ലഭിക്കുമ്പോള്‍ ട്രാന്‍സ്‌ദേഹങ്ങള്‍ ഇന്നും അതിന് പുറത്താണ്. അതിനുദാഹരണമാണ് തുടര്‍ച്ചയായി ട്രാന്‍സ് പോളിസി നടപ്പിലാക്കിയ സംസ്ഥാനത്തെ പൊലീസതിക്രമങ്ങള്‍. ഞങ്ങള്‍ ഒറ്റപ്പെട്ടവരാണ്, അരികുവത്കരിക്കപ്പെട്ടവരാണ്, ഇഗ്‌നോര്‍ഡ് ആണ്, സ്വത്വ സ്വാതന്ത്ര്യം നേടിയവരാണ്. സഹായിച്ചില്ലേലും, വേണ്ടൂല കുറ്റം പറയരുത്. As my friend Tammy quoted, they said we are monsters, but transphobhia is real monster…

ട്രാന്‍സിന്റെ രാഷ്ട്രീയം സ്വത്വം അടയാളപ്പെടുത്തുന്ന വിപ്ലവ പോരാട്ടമാണ്. ട്രാന്‍സിന്റെ രാഷ്ട്രീയം വളരെ ശക്തമായ് ഓരോ ട്രാന്‍സും പറയുന്നൊരു കാലഘട്ടമാണിത്. കേവലം സഹാനുഭൂതിക്കപ്പുറം അത് ജീവിതത്തിലെ സ്വത്വം അടയാളപ്പെടുത്തുന്ന വിപ്ലവ പോരാട്ടമാണ്. സമത്വ രൂപീകരണം നടക്കുന്നതും ട്രാന്‍സ് സ്വതന്ത്ര്യമായി എല്ലാ വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുകയും അത് സ്വീകരിക്കാനും കേള്‍ക്കാനും വ്യക്തികള്‍ തയ്യാറാകുമ്പോഴാണ്.നൂറ്റാണ്ടുകളായി മത, സമൂഹ, കക്ഷിരാഷ്ട്രീയക്കാരാല്‍ വഞ്ചിക്കപ്പെടുകയാണ് ഓരോ ട്രാന്‍സ് ശരീരങ്ങളും. ഈ ചതിക്കു കൂട്ടു നില്‍ക്കുന്നവരും, ലാഭവിഹിതം കയ്യാളുന്നതും വേദങ്ങളും, പുരാണങ്ങളും, ഭക്തി കേന്ദ്രങ്ങളും, സ്വയം പ്രഖ്യാപിത പുണ്യ ഗ്രന്ഥങ്ങളും, രാഷ്ട്രീയ തന്ത്രമെല്ലാം , സമൂഹവും ,കുടുംബ വ്യവസ്ഥിതികളും, യാഥാസ്ഥിതികതയും തന്നെയാണ്. അതു കൊണ്ടു തന്നെ ട്രാന്‍സിനു സ്വീകരിക്കാനൊരു പൈത്രകമൊ, ട്രാന്‍സിനെ പൈത്രകമായ് കാണാനൊ നമ്മളില്‍ പലര്‍ക്കും കാണാന്‍ കഴിയാഞ്ഞത്. ഉള്ളതു മുഴുവന്‍ ഭൂരിപക്ഷ പാട്രിയാര്‍ക്കല്‍ സമൂഹവും ഹെട്രൊ സെക്ഷ്വല്‍ ആണ്‍/പെണ്‍ ഡൊമിനേറ്റഡ് സമൂഹവും അവര്‍ക്കായി മാത്രം ഈ ഭൂമിയെ കണ്ട് സ്രിഷ്ടിച്ചെടുത്ത പൊതുബോധങ്ങള്‍ മാത്രമാണ്. അവിടെ ലൈംഗീക ന്യൂനപക്ഷങ്ങള്‍ അവര്‍ക്കൊരു കേവലം മാനസ്സിക നില തെറ്റിയവര്‍ എന്ന ചാപ്പ കുത്തലും മാത്രം.അതുകൊണ്ടു തന്നെ ട്രാന്‍സ് ശരീരങ്ങള്‍ സൊ കോള്‍ഡ് പൊതുബോധങ്ങളെ നിഷേധിച്ചു കൊണ്ട് തങ്ങളുടെതായ വേരുകളെ അന്വേഷിച്ച് അതടയാളപ്പെടുത്തി വ്യത്യസ്തമായൊരു പന്ഥാവ് രൂപപ്പെടുത്തി എടുക്കുന്നതിനു വേണ്ടി നിരന്തരം പ്രയ്ത്നിച്ചു കൊണ്ടിരിക്കുന്നു. സ്വന്തമായ ഇടം, ചരിത്രം, ഭാഷ, സംസ്‌കാരം ,സാഹിത്യം എന്നിവ രൂപപ്പെടുത്തി എടുക്കുന്നതാണ് ഇന്ന് ട്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഇതിനായി കല്ലും, മുള്ളും നിറഞ്ഞ വഴികളിലൂടെ മുന്നോട്ട് കുതിക്കുകയാണ് ഓരോ ട്രാന്‍സ് ശരീരവും. മാത്രമല്ല, ദുര്‍ഘടവും, അതീവ കഠിന ,പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടതായി വരുന്നു. ട്രാന്‍സ് ഹെട്രോ വിരോധികളല്ല, പക്ഷെ തിരിച്ചു പലരും ട്രാന്‍സ് വിരോധികളാണ്. ഞങ്ങളും മനുഷ്യരാണ്.തുല്യനീതിക്കും ശിക്ഷക്കും അതീനര്‍.ഞങ്ങള്‍ക്ക് മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശമുണ്ട് എന്ന സത്യത്തിലൂന്നിക്കൊണ്ട് തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പൊരുതലാണ് ഓരോ ട്രാന്‍സ് ദേഹവും നടത്തി വരുന്നത്. അത് കളക്ടീവായി നടത്താന്‍ പല നുഴഞ്ഞു കയറ്റക്കാരും അനുവദിക്കാത്തത് അവര്‍ ഞങ്ങളില്‍ ഒരാളെന്ന് പറഞ്ഞ് ഞങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് ഞങ്ങള്‍ടെ അവകാശങ്ങളെ ചൂഷണം ചെയ്തു ലാഭമുണ്ടാക്കുന്നത് എന്ത് കഷ്ടമാണ്.സമൂഹത്തിലെ ഹെട്രോ ജീവിതങ്ങളെയല്ല മനോഭാവത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അതു കൊണ്ട് ഞങ്ങള്‍ടെ വിഷയം അഡ്രസ്സ് ചെയ്യാനും അവകാശങ്ങള്‍ നേടാനും ഞങ്ങള്‍ തന്നെ ചെയ്യുന്നതാണ് ഉചിതം, അതിനപ്പുറം അംഗീകാരം ട്രാന്‍സ്ദേഹങ്ങള്‍ നേടണം ,ഞങ്ങള്‍ടെ പേരില്‍ പലരും ഓസ്സിന് നേടുന്ന അംഗീകാരങ്ങള്‍ അംഗീകരിച്ചു നല്‍കാനും തയ്യാറല്ല. കാരണം കൂടെ പറയട്ടെ, ട്രാന്‍സ് ജീവിതങ്ങളിലെ സുഖ-ദുഃഖങ്ങളുടെ ആഴവും പരപ്പും സത്യസന്ധമായി വരച്ചുകാട്ടുന്നതില്‍ അവര്‍ പരാജയപ്പെടുന്നു എന്നതിലുപരി അതില്‍ ട്രാന്‍സ് മനോഭാവത്തിന്റെ അഭാവമുണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത. ട്രാന്‍സിനോടുള്ള സഹാനുഭൂതിയുടെ ഒരു പ്രതിഫലനം മാത്രമാണ്, മെട്രോ ജോലിയും, ട്രാന്‍സ്പോളിസിയും എന്നു വേണ്ട പല കക്ഷി രാഷ്ട്രീയ ഗിമിക്സും, പല പുരോഗമന നിലപാടുകളിലും കാണാന്‍ കഴിയുന്നത്.ഈ സഹാനുഭൂതിയുടെ മനോഭാവത്തെയാണ് ഒരു ട്രാന്‍സായ ഞാന്‍ എതിര്‍ക്കുന്നത്. ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവം, സാമൂഹ്യ പരിഷ്‌കരണം തുടങ്ങിയവ ഇതിനുദാഹരണം. നിയമപരമായി IPC 377 പറഞ്ഞുള്ള ഭീഷണിയും, കൂടെ ആള്‍ക്കൂട്ട വിചാരണയും, വ്യക്തിനിയമങ്ങളുമാണ് ഞങ്ങളെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നത്.ഈ വസ്തുതകള്‍ മനസ്സിലാക്കി ഉണരേണ്ടത് ഒതുക്കപ്പെടുന്ന, തളക്കപ്പെടുന്ന, പേടിക്കുന്ന ട്രാന്‍സ്ദേഹങ്ങളാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>