സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Nov 27th, 2017

മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ള

Share This
Tags

BBB

എം ബി രാജേഷ് എം പി

എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്. ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം ! യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. (ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നല്‍കുന്നു. )

1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കര്‍. ഇതില്‍ 2696. 63 ഏക്കര്‍ സ്വന്തം ഭൂമിയും 1494. 93 ഏക്കര്‍ പാട്ടഭൂമിയുമാണ്. ബാംഗ്ലൂര്‍, കോലാര്‍, ചെന്നൈ, മൈസൂര്‍, ന്യൂഡല്‍ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സര്‍ക്കാരിന്റെ കണക്കില്‍ വെറും 92കോടി !

2. കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമല്‍ നികുതിയിനത്തില്‍ മാത്രം നല്‍കിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വര്‍ഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാള്‍ 175കോടി കുറവാണ് മോഡി സര്‍ക്കാര്‍ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോള്‍ ഈ പെരുംകള്ളന്മാരെ എന്തു വേണം ?

3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നല്‍കി.

4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.
അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്‍ക്കെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>