സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Nov 27th, 2017

മരിക്കാന്‍ ആശുപത്രിയുടെ സഹായം വേണ്ട

Share This
Tags

ICUഡോ മേരി കളപുരക്കല്‍

പ്രിയപ്പെട്ടവരുടെ മടിയില്‍ കിടന്ന്, അവസാനമായി അവര്‍ തൊണ്ടയില്‍ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്‌നേഹജലം നുകര്‍ന്നു മരിക്കാന്‍ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടര്‍ മേരിയുടെ കുറിപ്പ്:

വൃദ്ധരെ ഐ സി യു ല്‍ കിടത്തി കുടുംബത്തെ കൊള്ളയടിക്കാന്‍ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.
മരിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോള്‍.
വാര്‍ദ്ധക്യം കൊണ്ട് ജീര്‍ണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.
ആഹാരം അടിച്ചു കലക്കി മൂക്കില്‍ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.
ശ്വാസം വിടാന്‍ വയ്യാതായാല്‍ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിര്‍ത്തും.
സര്‍വ്വാംഗം സൂചികള്‍, കുഴലുകള്‍, മരുന്നുകള്‍ കയറ്റിക്കൊണ്ടേയിരിക്കും.
മൂക്കില്‍ കുഴലിട്ടു പോഷകാഹാരങ്ങള്‍ കുത്തിച്ചെലുത്തിയാലും കുറച്ചു നാള്‍ കൂടി മാത്രം ജീവന്റെ തുടിപ്പു നില നില്‍ക്കും.
കഠിന രോഗബാധിതരായി മരണത്തെ നേരില്‍ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാന്‍ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
രക്ഷയില്ലെന്നു കണ്ടാല്‍ സമാധാനമായി പോകുവാന്‍ അനുവദിക്കയല്ലേ വേണ്ടത്?
വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കില്‍ ഡ്രിപ് നല്‍കുക.
വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാന്‍ അനുവദിക്കുക.
അന്ത്യ നിമിഷം എത്തുമ്പൊള്‍ ഏറ്റവും ഉറ്റവര്‍ ചുറ്റും നിന്ന് കൈകളില്‍ മുറുകെ പിടിച്ച് പ്രാര്‍ത്ഥിച്ചാല്‍, ചുണ്ടുകളില്‍ തീര്‍ത്ഥമിറ്റിച്ച് അടുത്തിരുന്നാല്‍, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം?
അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്?
ആസ്പത്രിയില്‍ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോര്‍ട്ട്, ബന്ധുക്കളില്‍ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെന്റില്‍ സമര്‍പ്പിക്കാന്‍ ഒരു നിയമം കൊണ്ടു വരണം.
ആസ്പത്രിയില്‍ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അര്‍ഹിക്കുന്ന വില ലഭിക്കണം.
മരിക്കാന്‍ ആസ്പത്രിയുടെ ആവശ്യം ഇല്ല.
രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാല്‍ രോഗിയെ വീട്ടില്‍ കൊണ്ടു പോകാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുകയാണ് ആസ്പത്രികള്‍ ചെയ്യേണ്ടത്.
ഐ സി യു ല്‍ വൃദ്ധരായ രോഗികള്‍ ഒരുവിധത്തിലും പീഢനം അനുഭവിക്കാന്‍ പാടില്ല.

pain&palliative care dpt, Caritas, Kottayam (വാട്‌സ് ആപ്പ)

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>