സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Nov 20th, 2017

സാമ്പത്തിക സംവരണത്തിനുള്ള നീക്കം, ഗുരുദേവ പ്രതിമ മറ പിടിച്ച് വന്‍ ചതി

Share This
Tags

sssശിവഗിരി മഠം

ഗുരുദേവ പ്രതിമയെ മറ പിടിച്ച് സാമ്പത്തിക സംവരണമെന്ന രഹസ്യ അജന്‍ഡ നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന കൗശലം പ്രബുദ്ധ കേരളം തിരിച്ചറിയണമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ജാതിഭേദമില്ലാത്ത സമൂഹസൃഷ്ടിയുടെ ഭാഗമാണ് സാമുദായിക സംവരണം. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് ചവിട്ടിയിട്ട ജനവിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരാനും, ഭരണ വ്യവസ്ഥയില്‍ പങ്കാളികളാക്കാനും നവോത്ഥാന നായകര്‍ നടത്തിയ ശാസ്ത്രീയവും തത്വദീക്ഷാപരവുമായ ഇടപെടലാണ് സാമുദായിക സംവരണത്തിലൂടെ ഇവിടെ നടപ്പായത്. അതിന്റെ ഫലം ഇപ്പോഴും ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയായിട്ടില്ല. സംവരണം നടപ്പാക്കിയ കാലത്ത് തന്നെ ഭരണതലപ്പത്തെ മുഴുവന്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന ജാതി മേധാവിത്വം അതിനെ അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അതാണ് 1957ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിന്റെ ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങളില്‍ നിഴലിച്ചത്. അന്ന് കേരളകൗമുദി പത്രാധിപര്‍ കെ. സുകുമാരന്റെ നേതൃത്വത്തിലാണ് പ്രബുദ്ധ കേരളം അതിന്റെ മുള നുള്ളിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം, സാമൂഹിക സാഹചര്യങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ കേന്ദ്രീകൃതമായ അവസരം നോക്കിയുള്ള സര്‍ക്കാരിന്റെ മുതലെടുപ്പായിട്ടേ ഇപ്പോഴത്തെ നീക്കത്തെ കാണാനാവൂ.
ഹിന്ദു രാഷ്ട്രീയത്തിന്റെ വളര്‍ച്ച മുന്നാക്ക സമുദായങ്ങളിലൂടെയാണെന്ന് തിരിച്ചറിഞ്ഞ് അവരെ കൈയിലെടുക്കാനുള്ള അതിബുദ്ധിയാണിത്. ജാതിയില്ലായ്മയുടെ കഥ പറഞ്ഞ് പിന്നാക്ക സമുദായങ്ങളെ രാഷ്ട്രീയ എലിപ്പെട്ടികളിലാക്കി വച്ചിരിക്കുകയാണ്. അവര്‍ക്കിപ്പോള്‍ പൊതു നാവില്ല. ആ തക്കം നോക്കി, ഏറ്റവും വലിയ ജാതി മേധാവിത്വമുള്ള ദേവസ്വംബോര്‍ഡില്‍ തന്നെ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് വന്‍ ചതിയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നാക്കം കൊണ്ടുവരാന്‍ സംവരണത്തിന്റെ ആവശ്യമില്ല, പ്രീണന ഇടപെടലുകള്‍ നിറുത്തി നാടിനും നാട്ടാര്‍ക്കും ഗുണമുണ്ടാകണമെന്ന ചിന്തയോടെ ഭരിച്ചാല്‍മതി- പ്രസ്താവനയില്‍ പറയുന്നു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>