സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Nov 20th, 2017

സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധം

Share This
Tags

ambസെക്രട്ടറിയേറ്റ് പടിക്കല്‍ സമര പ്രഖ്യാപനം

സാമൂഹിക നീതിയില്‍ അതിഷ്ഠിതമായ ജനാധിപത്യവും ജീവിത സാമൂഹികക്രമവും ലക്ഷ്യം വെച്ചു കൊണ്ടുള്ള ഭരണഘടനാ അവകാശമാണ് സംവരണം. ജാതിയുടെ ശ്രേണീകൃതമായ അധികാരബന്ധങ്ങളാല്‍ പുറംന്തള്ളപ്പെട്ടുപോയ തദ്ദേശീയ ജനതയ്ക്ക് അധികാര-ഭരണ വ്യവസ്ഥിതിയിലും സാമൂഹിക അധികാരങ്ങളെ ഉറപ്പിക്കുന്ന ജീവിതത്തിന്റെ സമസ്ഥ മേഖലയിലും പ്രാതിനിധ്യം ഉറപ്പിക്കുക എന്നതാണ് സംവരണത്തിന്റെ കാതലായ തത്വം. ഭരണഘടനയുടെ അടിസ്ഥാന തത്വത്തേയും നീതിയുക്തമായ സമൂഹ രൂപീകണത്തേയുമാണ് സാമ്പത്തിക സംവരണത്തിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ആര്‍ എസ് എസും സംഘപരിവാറും പതിറ്റാണ്ടുകളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ഭരണഘടന ഭേദഗതി നടത്തി സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്നത്. ഈ ആവശ്യത്തെയാണ് സി പി ഐ എമ്മും ഇടതുപക്ഷ സര്‍ക്കാരും നടപ്പിലാക്കുന്നത്. നിലവില്‍ സവര്‍ണ്ണ സാമുദായങ്ങള്‍ക്ക് 75 ശതമാനത്തിനുമുകളില്‍ പ്രാതിനിധ്യമുണ്ട്. ദേവസ്വം ബോഡിനു കീഴിലെ കോളേജ്, സ്‌കൂള്‍ സ്ഥാപനങ്ങളില്‍ 71 ശതമാനവും സവര്‍ണ്ണ സമുദായ അംഗങ്ങളാണ് തൊഴിലെടുക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ വീണ്ടും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ജാതീയ നിലനിര്‍ത്തുന്നതിനും അടിസ്ഥാന ജനങ്ങളെ സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കുന്നതിനുമാണ്. സാമൂഹിക നീതിയെ അട്ടിമറിക്കുന്നതും ജാതീയത നിലനിര്‍ത്താന്‍ ഉതകുന്നതുമായ ഇത്തരം നടപടിക്കെതിരെ വിശാല രാഷ്ട്രീയ അടിത്തറയില്‍ വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളെ അണിനിരത്തി ബഹുജന പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ട്. അതിനായി ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, ദളിത് ക്രൈസ്തവര്‍, പിന്നാക്ക ജനങ്ങള്‍, സ്ത്രീകള്‍, മത ന്യൂനപക്ഷങ്ങള്‍, സാമൂഹികത നീതി കാംക്ഷിക്കുന്ന ജനാധിപത്യ വാദികള്‍ തുടങ്ങിയവരുടെ വിശാല കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട്. 19, ഞായര്‍ എറണാകുളം ചില്‍ഡ്രണ്‍ തീയറ്ററില്‍ കൂടിയ യോഗത്തിലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ വിപുലമായ സമരം ആരംഭിക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 24 ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ സമര പ്രഖ്യാപന ആലോചനാ യോഗവും തുടര്‍ന്ന് സംഘാടക സമിതിയും രൂപീകരിക്കുന്നത്. സാമൂഹിക നീതിയ്ക്കായ് നിലകൊള്ളുന്ന മുഴുവന്‍ സംഘടനളും വ്യക്തികളും യോഗത്തിലേയ്ക്ക് എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സവര്‍ണ്ണ ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ സംവരണം അട്ടിമറിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക – ആലോചനാ യോഗവും സംഘാടക സമിതി രൂപീകരണവും – നവംബര്‍ 24, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ ചങ്ങമ്പുഴ ഹാള്‍, സാഹിത്യ അക്കാദമി, തൃശൂര്‍

കൂട്ടായ്മയ്ക്കു വേണ്ടി
കോര്‍ഡിനേറ്റര്‍

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>