സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Nov 17th, 2017

ഈഴവര്‍ പഠിക്കേണ്ടത്

Share This
Tags

eeeവി ആര്‍ അനൂപ്

ഗള്‍ഫ് പണത്തിന്റെ സാമൂദായിക – സാമൂഹിക സ്വാധീനങ്ങളെ കുറിച്ച്, സി ഡി എസിന്റെ ഒരു പഠനമുണ്ട്. അത് പ്രകാരം, ഗള്‍ഫ് പണത്തിന്റെ, ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ ഉള്ള സമുദായം ഈഴവര്‍ ആണ്. അത് കഴിഞ്ഞാണ് മുസ്‌ളീങ്ങള്‍ .പിന്നെ അതില്‍ മറ്റ് പിന്നോക്ക / ന്യൂനപക്ഷങ്ങള്‍ , ദളിതര്‍ എല്ലാം ഉണ്ട്.ഇത്രയും തികച്ചും അക്കാദമികം ആണ്, ഇനിയുള്ളത് തീര്‍ത്തും അനുഭവപരം ആണ്.അതായത് എന്റേതായ സാമൂഹിക / സാമുദായിക പരിസരത്തില്‍ , ആധുനികതയുമായി – അതിന്റെ മധ്യവര്‍ഗ സുഖസൗകര്യങ്ങളുമായി പരിചയിക്കുന്നത് – ഗള്‍ഫ് ഉള്ളത് കൊണ്ടാണ്. അതായത് ടി വി, വി സി ആര്‍, കാസറ്റ് ( സി ഡി അന്നില്ലല്ലോ) ഒക്കെ വരുന്നത്, ഗള്‍ഫ് ഉള്ളത് കൊണ്ട് / അതായത് ഒരു ഇസ്‌ളാമിക രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തരുന്ന സൗകര്യങ്ങള്‍ കൊണ്ടാണ്. അത്തരം ഒരു ആധുനികതയില്‍ നിന്നാണ് നമ്മള്‍ വരുന്നത് ,എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് ,എ ഡി ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം എന്ന് കമ്യൂണിസ്റ്റുകാര്‍ പറയുമ്പോള്‍, അതിനെതിരെ പറയാന്‍, ഒരു നിമിഷം പോലും, ആലോചന വേണ്ടി വരാത്തത്. അല്ലെങ്കില്‍ തന്നെ, ഒരു സമുദായം – ഒരു സമൂഹമെന്ന നിലയില്‍ , കമ്യൂണിസം ഈഴവര്‍ക്ക് എന്ത് തേങ്ങാ പിണ്ണാക്ക് ആണ് നല്‍കിയത്, രക്തസാക്ഷികളുടെ നീണ്ട പട്ടികയല്ലാതെ.ജനസംഖ്യാനുപതികമായി സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായം ആയിട്ടും /കമ്യൂണിസ്റ്റ് അനുഭാവികളില്‍ ബഹുഭൂരിപക്ഷവും അതേസമുദായത്തില്‍ പ്പെട്ടവര്‍ ആയിട്ടും, ആ വിഭാഗത്തില്‍പ്പെട്ട ഒരാളെ ,മുഖ്യമന്ത്രിയാക്കാന്‍ കമ്യൂണിസ്റ്റ്കാര്‍ക്ക് അരനൂറ്റാണ്ട് വേണ്ടി വന്നു. അതിന് മുന്‍പ് അറുപതുകളില്‍ ആര്‍ ശങ്കറും, അതിനും മുന്‍പ് സി, കേശവനും (തിരുകൊച്ചിയില്‍ ) മുഖ്യമന്ത്രിമാര്‍ ആയിട്ടുണ്ട് എന്ന് നമുക്കറിയാം.കെ ആര്‍ ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രി എന്ത് കൊണ്ട് ആയില്ല എന്നും നമുക്കറിയാം.ഗൗരിയമ്മയെ ഇം എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ഇം എം ശ്രീധരന്‍ നമ്പൂതിരിപ്പാട് ഗൗരി ചോത്തി എന്ന് വിളിച്ചതും ഗൗരിയമ്മ കരഞ്ഞതും ചരിത്രം. കേരളത്തിലെ ഈഴവര്‍ക്ക് എന്തെങ്കിലും, സാമൂഹിക– സാമ്പത്തിക പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ കമ്യൂണിസമല്ല ,മറിച്ച് സംവരണവും നേരത്തേ പറഞ്ഞ ഗള്‍ഫ് പണവും തന്നെയാണ്. അതിനാല്‍ തന്നെ, കേരളത്തിലെ ഈഴവരെ സംബന്ധിച്ച് സ്വാഭാവിക സഖ്യകക്ഷി ,മതം എന്ന നിലയില്‍, ഇസ്‌ളാമും സമുദായം എന്ന നിലയില്‍ ഇവിടത്തെ മുസ്‌ളീങ്ങളും ആണ്. എന്നാല്‍ ,ഈ സാഹോദര്യത്തെ തകര്‍ക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ ആണ്, അവസാനം ഹാദിയ കേസിലടക്കം ,സംഘപരിവാറുകാരോടൊപ്പം സഖാക്കളും നടത്തുന്നത്. ഇവിടത്തെ ഈഴവ പെണ്‍കുട്ടികളെ മുഴുവന്‍ മുഴുത്ത തീവ്രവാദികളായ മുസ്‌ളീം ചെറുപ്പക്കാര്‍ പ്രേമിച്ച് മതം മാറ്റുകയാണെന്ന് ഇവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ ,ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈഴവ സമുദായത്തെ മുഴുവന്‍ ഇസ്‌ളാമോഫോബിയയിലേയ്ക്ക് തള്ളിവിടാന്‍ മാത്രം ശക്തമാണ് എന്ന് അതിനകത്ത് നില്‍ക്കുന്ന ഒരാള്‍ എന്ന നിലയില്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതിനാല്‍ തന്നെ ,സംഘപരിവാറിന്റെ സാമ്പത്തിക സംവരണ നയം( സഖാക്കളുടേയും ) രാജ്യത്താദ്യമായി ഇവിടെ നടപ്പിലാക്കാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍, രൂപപ്പെടുന്ന ഒരു പോസറ്റീവ് സാഹചര്യം കാണാതിരുന്നു കൂടാ.. ഈഴവര്‍ അടക്കമുള്ളവര്‍ക്ക് അവരുടെ യഥാര്‍ഥ ശത്രുക്കളെ തിരിച്ചറിയാനുള്ള അവസരം ആണ് ഇത്. അതുപോലെ, ഇസ്‌ളാമുമായുള്ള ഇഴയടുപ്പം തിരിച്ച് പിടിക്കാനും. അതെ, ഈ സന്ദര്‍ഭം അതിന് വേണ്ടി ഉപയോഗിക്കും. അതിന് വേണ്ടി പ്രവര്‍ത്തിയ്ക്കും. പ്രാര്‍ഥിയ്ക്കും

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>