സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Nov 10th, 2017

ഐ എഫ് എഫ് കെ : സമാന്തരമേളക്ക് പിന്തുണ

Share This
Tags

iffkജയന്‍ ചെറിയാന്‍

ഐ.എഫ്.എഫ്.കെ യില്‍ മലയാള സിനിമകള്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് എതാണ്ട് എല്ലാവര്‍ഷവും ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരാറുണ്ട് അവയില്‍ പ്രധാനം മലയളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കലാമൂല്യമുള്ള സ്വതന്ത്ര സിനിമകള്‍ ഒഴിവാക്കപ്പെടുന്നുവെന്നും അതേസമയം കേരളത്തില്‍ വ്യപകമായി വിതരണം ചെയ്യപ്പെടുകയും തീയറ്ററുകളില്‍ പോയി മലയാളികള്‍ കണ്ട സിനിമകള്‍ വീണ്ടും മേളയിലെക്ക് തെരഞ്ഞെടുക്കപ്പെടുകയും അതുവഴി മലയാളത്തിന്റെ പോപ്പുലര്‍ അഭിരുചികളോട് സന്ധി ചെയ്യാത്തതും മലയാളസിനിമാ വ്യവസായത്തിന്റെ സവര്‍ണ്ണ/ പുരുഷ/ ഹെട്രോ/ ക്ലിക്കുകള്‍ക്കും, താരമാഫിയകളൂടെ വിലാസപഥങ്ങള്‍ക്കും വെളിയില്‍ നിര്‍മ്മിക്കപ്പെടുകയും കമ്പോളത്തിന്റെയും ഇന്ത്യന്‍ സിനിമറ്റോഗ്രാഫ് ആക്ടിന്റെയും (Indian cinematograph act 1952) ഡ്രക്കോണിയന്‍ ശാഠ്യങ്ങള്‍ക്കു പിടികൊടുക്കാത്തതുമായ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കാനിടയുള്ള ഏക പ്രദര്‍ശ്‌നാവസരം നിഷേധിക്കപ്പെടുന്നുവെന്നുമുള്ളതാണ്. മലയാളസിനിമയിലെ എറ്റവും പുതിയ ചലനങ്ങളെയും ശബ്ദ്ങ്ങളെയും അടയാളപ്പെടുത്തുകയും അതിന്റെ പ്രതിഭകളെ കണ്ടെത്തി ലോകസിനമക്കു മുന്നില്‍ ‘ഷോകെയ്‌സ് ‘ ചെയ്യാനും ഉദ്ദേശിച്ചു കൊണ്ട് സര്‍ക്കാരും ചലിച്ചിത്ര അക്കാദമിയും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് സഘടിപ്പിക്കുന്ന ഐ.എഫ്.എഫ്.കെ യെ സംബന്ധിച്ചടത്തോളം ഇത് ഗൗരവമുള്ളതും അടിയന്തരമായി അഡ്രസ്സ് ചെയ്യപ്പെടേണ്ടതുമായ ഒരു വിമര്‍ശനമാണ്. ഒരു ഫൈന്‍ ആര്‍ട്ടെന്ന് നിലയില്‍ സിനിമയെ രൂപപരമായും ഭാവുകത്വപരമായും പുനുര്‍നിര്‍മ്മിക്കുകയും മുന്നോട്ടു കുതിപ്പിക്കുന്നതും ഈ മിഡിയത്തിലുണ്ടാകുന്ന സൗന്ദര്യശാസ്ത്രപരവും ഘടനാപരവും ഇതിവൃത്തപരവുമായ കലാപങ്ങളാണ്, അത് ‘intrinsically subversive’ ആണ്. സിനിമയുടെ ഈ ‘സബ് വേര്‍സിവിനെസിനെ’ ഉള്‍ക്കൊള്ളാന്‍ , മാറിമാറിവരുന്ന സര്‍ക്കാറുകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും അധികാരൊത്തോടെട്ടി നില്‍ക്കുന്ന മലയാളഷോബിസ്സിനസ്/താരമാഫിയ കൂട്ടുകെട്ടുകളുടെ സമര്‍ദ്ദങ്ങള്‍ക്കും ഇരയാകേണ്ടിവരുന്ന, ചലിച്ചിത്ര അക്കാദമിയിലെ മേളയുടെ നടത്തിപ്പുകാരയ ബ്യുറോക്രാറ്റുകള്‍ക്കും മറ്റ് പൊളിറ്റിക്കല്‍ അപ്പോയിന്റികള്‍ക്കും അവരെത്ര തന്നെ ഉദ്ദേശ ശുദ്ധിയുള്ളവരായിരുന്നാല്‍പ്പോലും കഴിയല്ലെന്നതാണ് വാസ്തവം. പക്ഷേ അവര്‍ക്ക് ചെയ്യന്‍ കഴിയുന്ന ഒരുകാര്യം മേളയുടെ റൂള്‍സ് & റെഗുലേഷന്‍സ് പരിഷ്‌കരിക്കുകയെന്നതാണ്, മലയാളസിനിമ വിഭാഗത്തിലും മത്സര വിഭാഗത്തിലും പ്രീമിയര്‍ നിര്‍ബന്ധമാക്കുകയെന്നതാണ് ഒരു വഴി. മലയാളസിനിമ റ്റുഡെ വിഭാഗത്തില്‍ തെരഞ്ഞെടുക്കുപ്പെടുന്ന ചിത്രങ്ങള്‍ക്ക് കേരളപ്രീമിയര്‍ എങ്കിലും നിര്‍ബന്ധമായിരിക്കണം, ഇതുവഴി കേരളത്തില്‍ വ്യാപകമായി പ്രദ്ര്‍ശിക്കപ്പെട്ട കമേര്‍സില്‍ ഫിലിംസ് ഒഴിവക്കാനും കുടുതല്‍ സ്ലോട്ടുകള്‍ പുതിയ സ്വതന്ത്രസിനിമകള്‍ക്ക് ലഭ്യമാക്കനും കഴിഞ്ഞേക്കാം. എന്നിരുന്നലും സര്‍ക്കാര്‍ നടത്തുന്ന ഈ മേളയില്‍ സ്വതന്ത്രാവിഷ്‌ക്കാരങ്ങള്‍ക്കും, അധികാരകേന്ദ്രങ്ങളെ അസ്ഥിരപ്പെടുത്തുന്ന ആശയങ്ങള്‍ക്കും വിലങ്ങായി CBFC യുടെയും I&B മിനിസ്റ്റ്രിയുടെയും തീട്ടൂരങ്ങളും മാറി മാറി വരുന്ന സര്‍ക്കാറിന്റെയും അവരെ നിയന്ത്രിക്കുന്ന ഇടപ്രഭുക്കളുടെയുമൊക്കെ താത്പര്യങ്ങള്‍ ഉണ്ടായിരിക്കും. ഈ സന്ദര്‍ഭത്തിലാണ് സമാന്തരപ്രദര്‍ശ്‌നങ്ങളും സമാന്തരഫിലിം മേളകളും സ്വതന്ത്രസിനിമയുടെ ജീവ വായു ആകുന്നത്. ഇത്തവണ ഐ.എഫ്.എഫ്.കെ യില്‍ നിന്നു തിരസ്‌കരിക്കപ്പെട്ട ഫിലിംസ് ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ഒരു സമാന്തര മേള കാഴ്ച്ച ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നതായി അറിയുന്നു. ഇത് വളരെ അഭിനന്ദനീയമാണ്, മലയാള സിനിമയുടെ വൈവിധ്യമാര്‍ന്നതും ധീരവുമായ പരീക്ഷണങ്ങള്‍ക്കു കണ്ണും കാതുമൊരുക്കാന്‍ നമുക്ക് ധാരാളം സമാന്തരവേദികളും മേളകളും ആവശ്യമാണ്. ഈ സന്ദര്‍ഭത്തില്‍, 2012-ലെ ഐ.എഫ്.എഫ്.കെ കാലത്ത് മേള തിരസ്‌കരിച്ച ‘പപ്പിലിയോ ബുദ്ധ’യുടെ സമാന്തര പ്രദര്‍ശ്ശനം തിരുവനന്തപുരത്ത് കോബാങ്ക് ഓഡിറ്റോറിയത്തില്‍ ഞങ്ങള്‍ നടത്താന്‍ ശ്രമിച്ചത് ഓര്‍ത്തുപോകുന്നു. അന്ന് സിനിമ തുടങ്ങന്നതിന് തൊട്ടുമുന്‍പ് സിനിമാമന്ത്രിയുടെയും അക്കാദമി ചെയര്‍മാന്റെയും നിര്‍ദ്ദേശപ്രകാരം പോലീസ്സ് ഹാളിലേക്ക് ഇരച്ചുകയറി ആളുകളെ ഒഴിപ്പിച്ചു ഓഡിറ്റോറിയും ഷട്ട്ഡൗണ്‍ ചെയ്യിച്ചു, ഞങ്ങള്‍ നിസ്സ്ഹായരായിരുന്നു. പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞു പോകാനെ ഞങ്ങള്‍ക്കുകഴിഞ്ഞൊള്ളു. 2017-ല്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ് കാഴ്ച്ച ഫിലിംസൊസൈറ്റിക്കും അതിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കും ഒരു സമാന്തരമേള സംഘടിപ്പിക്കാനുള്ള ആസൂത്രണമികവും സിനിമപ്രേമികളുടെ പിന്‍ന്തുണയുമുണ്ട്.
അവരുടെ ഈ സംരംഭത്തെ സര്‍വത്മനാ പിന്തുണച്ചുകൊണ്ട് ആശംസകള്‍ നേരുന്നു.

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>