സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 2nd, 2017

എസ് എഫ് ഐ ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ആരതിയും അത്മജയും

Share This
Tags

sss

പ്രവീണ . താളി

എസ് എഫ് ഐ എന്ന സംഘടനയെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ ആവശ്യമുണ്ടെന്ന് ഈ സാഹചര്യത്തില്‍ തോന്നുന്നു. ഒന്നുകില്‍ എസ് എഫ് ഐ നിര്‍മ്മിച്ച് വച്ചിരിക്കുന്ന , പുരുഷാധിപത്യ സ്വഭാവവും ഭാഷാരീതികളും പിന്‍പറ്റി ഒപ്പം ഭാരതീയമൂല്യ്ങ്ങള്‍ പേറുന്ന സ്ത്രീ ശരീരങ്ങള്‍ ആവേണ്ടി വരിക, അല്ലെങ്കില്‍ അതിനു പുറത്തു കടന്നു ”പോക്ക് കേസുകള്‍” ആവുക എന്ന രണ്ട് ഓപ്ഷനാണ് സ്ത്രീകള്‍ക്ക് മുന്‍പില്‍ ഇവര്‍ തുറന്നിടുന്നത്. ബഹുഭൂരിപക്ഷം ദളിത് വിദ്യാര്‍ത്ഥികള്‍ക്കും കൗമാരകാലത്ത് വരുന്ന ഒരു റൊമാന്റിക് ‘രോഗ’മായാണ് ഞാന്‍ എസ് എഫ് ഐ യെ മനസ്സിക്കുന്നത് , ആ രോഗം കൊളെജുകാലത്ത് എനിക്കും പിടിച്ചിരുന്നു . ഒരു പക്ഷെ ഈ സംഘടന എന്താണെന്നു നന്നായി മനസിലാക്കാന്‍ എനിക്കതുകൊണ്ട് കഴിഞ്ഞു. ഞാന്‍ പഠിച്ച കോളേജില്‍ ആര്‍ട്‌സ് ക്ലബ് സ്ഥന്‍്രഥി മാത്രം എപ്പോഴും ഒരു ദളിത് വിദ്യാര്‍ഥി ആയിരിക്കും . ഇലക്ഷന്‍ കാലത്ത് സവര്‍ണ കുലീന പെണ്‍കുട്ടികളോട് പുറകെ നടന്നു വോട്ടു കെഞ്ചുകയും, ദളിത് പെണ്‍കുട്ടികളെ കാണുമ്പോള്‍ തന്നെ അത് നമ്മള്‍ക്കുള്ള വോട്ടു തന്നെയാണെന്ന് പറഞ്ഞു നടന്നു പോകുന്ന കുട്ടി സഖാക്കളേ ഒത്തിരി കണ്ടിട്ടുണ്ട് . ചുരുക്കത്തില്‍ യാതൊരു കര്‍തൃത്വം ഇല്ലാത്ത ശരീരങ്ങളായാണ് ഞങ്ങളെ അവര്‍ കണ്ടിരുന്നത് .
പിന്നീട് എം ജി യൂനിവേഴ്‌സിടി ക്യാമ്പസില്‍ വന്നപ്പോള്‍ ഈ അനുഭവങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാണ് ഉണ്ടായത് . എതിര്‍ പാനല്‍ പോലും ഇല്ലാത്ത ഇലക്ഷനുകള്‍, പക്ഷെ വാര്‍ത്ത വരുന്നത് എം. ജി എസ് എഫ് ഐ പിടിച്ചടക്കി എന്നാവും . കറുത്ത നിറമുള്ളതുകൊണ്ടാവും എം ജി യിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഒരു നേതാവ് വന്ന് സഖാവെ നമ്മുടെ പ്രോഗ്രാംമിനു വരണം എന്നാവശ്യപ്പെട്ടു , അതിനു ഞാന്‍ സഖാവല്ലല്ലോ എന്ന് മറുപടി കൊടുത്തപ്പോള്‍ അദ്ദേഹം വിശ്വസിക്കാന്‍ കഴിയാത്ത മട്ടില്‍ എന്നെ നോക്കി . എസ് എഫ് ഐ എം ജി യിലെന്താണെന്ന് മുന്‍പൊരു പോസ്ടിട്ടത് കൊണ്ട് ഇനി കൂടുതല്‍ ആവര്‍ത്തിക്കുന്നില്ല , എങ്കിലും പല നേതാക്കന്‍മാരും മോറല്‍ പോലീസിംഗ് തമ്പുരക്കന്മാരായിരുന്നു എന്ന് പറയാതെ വയ്യ . ഫിലിം ഫെസ്‌റിവലിന്റെ കുത്തക എസ് എഫ് ഐ ക്കായിരുന്നു പല സിനിമകളിലും ലൈംഗികതയുള്ള രംഗങ്ങള്‍ ഉണ്ടാവുമല്ലോ , ഇത്തരം സീനുകള്‍ വരുമ്പോള്‍ സ്ത്രീകള്‍ എണീറ്റ് പോവുകയായിരുന്നു അക്കാലത്തു പതിവ്, എന്നാല്‍ ഏതെങ്കിലും ഒരു സ്ത്രീ അത് മുഴുവന്‍ കണ്ടിരുന്നാല്‍ , ഈ പുരോഗമനക്കാരുടെ ഭാവം മാറും ‘അത്രേയൊക്കെ ആയിട്ടും നമ്മുടെ ഫെമിനിസ്റ്റ് മാത്രം അവിടുന്ന് എണീറ്റ് പോയില്ല കേട്ടോ’ എന്ന് പറഞ്ഞു കളിയാക്കും. അതെ സമയം ഇവരുടെ കൂടെ ചില കുലസ്ത്രീ ഫെമിനിസ്‌റ്കളും ഉണ്ടായിരുന്നു അവരാണ് എസ് എഫ് ഐ യുടെ നയപരിപാടികള്‍ സ്ത്രീകളില്‍ എത്തിച്ചിരുന്നത്; ഈ വൈരുധ്യത്മകത ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല . സത്യം പറഞ്ഞാല്‍ ഇപ്പോ പലരുടെയും അഡ്രസ് പോലും ഇല്ല കേട്ടോ . പില്‍ക്കാലത്ത് ചില സവര്‍ണ ഫെമിനിസ്ടുകളെ പരിചയപ്പെട്ടപ്പോള്‍ അവരില്‍ മിക്കവാറും പേര്‍ , ഇന്‍ട്രടുസ് ചെയ്തുകൊണ്ട് പറഞ്ഞത് ‘ ഞങ്ങള്‍ കുറേക്കാലം എസ് എഫ് ഐ കളിച്ചു നടന്നു എന്നാണ്” ഇതു പറയാന്‍ കാരണം എസ് എഫ് ഐ കളിച്ചു നടന്നു എന്ന് പിന്നോക്കരും ദളിതരും പറയുന്നത് കേട്ടിട്ടില്ല . മറ്റൊരു തമാശ എസ് എഫ് ഐ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിക്കുമ്പോള്‍ ഡിഫന്റ് ചെയ്യാന്‍ ആദ്യം ചാടി വരുന്നത് ദളിതരും പിന്നോക്കകാരും തന്നെയാണ് . ചുരുക്കത്തില്‍ പറഞ്ഞു വരുന്നത് എസ് എഫ് യുടെ ഇമാജിനേഷന് അകത്തു വരുന്ന പുരോഗമനം പറഞ്ഞാല്‍ നിങ്ങള്‍ അന്ഗീകരിക്കപ്പെടും . അല്ലെങ്കില്‍ പരസ്യമായി ലിബറല്‍ ആയിക്കൊണ്ട് രഹസ്യമായി കൂറുപുലര്തുക, എന്നിട്ട് വേണമെങ്കില്‍ ദളിതര്‍ക്കും സ്ത്രീകമെതിരെയുള്ള അതിക്രമത്തോട് കണ്ണടക്കാം.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ എസ് എഫ് ഐ അല്പം കൂടി മുന്നോട്ടു പോയി ജയ് ഭീം നീല്‍ സലാം വിളിക്കും കേരളത്തില്‍ ദളിതരെ അടിക്കുമ്പോള്‍ കണ്ടില്ല എന്ന് വയ്ക്കും .( ഇലക്ഷന്‍ വരുമ്പോള്‍ ദളിത് സ്ത്രീ പോയിട്ട് സ്ത്രീകള്‍ പോലും കാണില്ല ഇവിടെ). ഇന്നുവരെ സ്വന്തം കര്‍തൃത പ്രശ്‌നം കൂടി ചര്‍ച്ച ചെയ്തുകൊണ്ട് എസ് എഫ് ഐ യുടെ നേത്രുത്വ നിരയിലെക്കുയര്‍ന്നു വന്ന ഒരു ദളിത് സ്ത്രീയെ ഇന്ത്യയില്‍ എവിടെയെങ്കിലും കാണിച്ചു തരാമോ? ഇതൊരു രാഷ്ട്രീയ പ്രശ്‌നമായാണ് പറയുന്നത് വ്യക്തിപരമല്ല , എന്റെ അടുത്ത എസ് എഫ് ഐ സുഹൃത്തുക്കള്‍ പിണങ്ങേണ്ട കാര്യമില്ല . ഇത്രെയെങ്കിലും പറയാതെ ഞങ്ങള്‍ ദളിത്-ബഹുജന്‍ സ്ത്രീകള്‍ക്ക് മുന്നോട്ടു പോകാന്‍ വയ്യാത്ത അവസ്ഥയാണുള്ളത് . ദളിത് വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചിട്ടു രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താന്‍ എസ് എഫ് ഐക്ക് എന്ത് യോഗ്യതയാണ് ഉള്ളത്?.
നാട്ടകം കോളേജില്‍ അക്രമണതിനിരയായ, ആരതിയയും അത്മജയും എസ് എഫ് ഐ ക്ക് പുറത്ത് മറ്റൊരിടം നിര്‍മ്മിച്ച് എഴുതുകയും , വായിക്കുകം സമകാലികവിഷയങ്ങളില്‍ ഇടപെടുന്നവരും ആണ്. ഒരു കോളേജില്‍ എസ് എഫ് ഐ ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇത്തരം സംഗതികള്‍.ദളിത് ബഹുജന്‍ സ്ത്രീകള്‍ കര്‍തൃത്വം ഉള്ളവരായി മാറുമ്പോഴുള്ള ജാതി -പുരുഷമേധാവിത്ത അസഹിഷ്ണുതയാണിത് . മാത്രമല്ല ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയാവുന്നില്ല , കാരണം കേരളം ഇഷ്ടപ്പെടുന്ന തരം ഒരു ”ലിബറല്‍ രാഷ്ട്രീയം” അല്ല അവര്‍ മുന്നോട്ടു വയ്ക്കുന്നത് . അതുകൊണ്ടുതന്നെ ദളിത് ബഹുജന്‍ സംഘടനകള്‍ അല്ലാതെ മറ്റാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരസ്യമായി മുന്നോട്ടു വന്നിട്ടുമില്ല. കേരളം പോലെ അദൃശ്യമായി ജാതി കൈകാര്യം ചെയ്യുന്ന ഇടത്ത്, ദളിത് – ബഹുജന്‍ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകള്‍ സവര്‍ണ – ഇടതുപക്ഷ പൊതുബോധത്തെ വിറളിപിടിപ്പിച്ചുകൊണ്ടെയിരിക്കും , എന്നാല്‍ നിങ്ങളുടെ സങ്കല്പനങ്ങല്‍ക്കകത്തു നില്‍ക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും……..

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>