സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 2nd, 2017

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത് നാലാംലോകവാദം

Share This
Tags

gstഡോ. മുഹമ്മദ് ഇര്‍ഷാദ്

നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ 25 വര്‍ഷക്കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും ജനങ്ങളേയും ബാധിക്കുന്ന സുപ്രധാന നടപടികളൊന്നും ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അസി. പ്രഫസര്‍ ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ്. പ്രഫ. എം.എന്‍. വിജയന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച സമ്പദ്ഘടനയുടെ പൊളിച്ചെഴുത്തും ഫാസിസവും സംബന്ധിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധംവഴി പണത്തിന്റെ സ്വതന്ത്ര വിനിമയം ഇല്ലാതാക്കപ്പെട്ടു. സാമ്പത്തിക സംവിധാനങ്ങളുടെ കേന്ദ്രീകൃത നിയന്ത്രണം പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. ഭരണഘടന സ്ഥാപനമെന്ന നിലയില്‍ റിസര്‍വ് ബാങ്കിന്റെ സ്വതന്ത്ര പദവിക്ക് പ്രസക്തിയില്ലാതായി. ആസൂത്രണ കമ്മിഷന്‍ ഇല്ലാതാക്കി നീതി ആയോഗ് വന്നതോടെ സാമ്പത്തിക നയരൂപീകരണത്തിനുള്ള പഠനങ്ങളും ചര്‍ച്ചകളും ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ റെയില്‍വേ ബജറ്റ് വേണ്ടെന്നുവെക്കുന്നതും സ്വകാര്യവത്കരണവും അടക്കമുള്ള സുപ്രധാന നടപടികള്‍പോലും പരസ്യപ്രസ്താവനയിലൂടെ പ്രസിദ്ധപ്പെടുത്തി, ബജറ്റ് അവതരണത്തിലൂടെ നടപ്പിലാക്കുകയാണുണ്ടായത്. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ മൂലധന താല്പര്യങ്ങള്‍ ഭരണസംവിധാനം നേരിട്ടേറ്റെടുത്ത് നടപ്പിലാക്കുന്ന ഫാസിസത്തിന്റെ സാമ്പത്തിക യുക്തിയാണ് സ്ഥാപിച്ചെടുക്കുന്നത്. ഇതിനെതിരേ ഫലപ്രദമായ ഒരു ചെറുത്തുനില്പും ഇന്ത്യയില്‍ ഉണ്ടായില്ല. ജി.എസ്.ടി. പോലെ നികുതി ഘടനയിലെ ഫാസിസ്റ്റ് രീതിയിലുള്ള മാറ്റത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍വരെ പിന്തുണക്കുന്ന സാഹചര്യമുണ്ടായി. മുതലാളിത്ത സംവിധാനത്തിലെ വിശാലമായ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളായി ഇടതുപക്ഷ രാഷ്ട്രീയം ചുരുങ്ങിപ്പോയതായി ഡോ. ഇര്‍ഷാദ് ചൂണ്ടിക്കാണിച്ചു. ഇത് ഡോ. എം.പി. പരമേശ്വരന്‍ മുന്നോട്ടുവച്ച മുതലാളിത്തം അതിജീവിക്കുമെന്ന നാലാംലോക വാദത്തിന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>